'ഒരു കട്ടില്‍ ഒരു മുറി'യുടെ സ്പെഷല്‍ ഷോ പൊന്നാനിയില്‍; ഇരച്ചെത്തി പ്രേക്ഷകര്‍

രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത ചിത്രം. പൂര്‍ണിമ ഇന്ദ്രജിത്തും ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന്‍ എന്നിവരുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്

oru kattil oru muri malayalam movie special for women in ponnani

പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ഷാനവാസ് കെ ബാവക്കുട്ടി ചിത്രം ഒരു കട്ടിൽ ഒരു മുറിയുടെ പ്രത്യേക മാറ്റിനി ഷോ സ്ത്രീകള്‍ക്കായി സംഘടിപ്പിച്ചു. പൊന്നാനി ഐശ്വര്യ തിയറ്ററിലായിരുന്നു ഈ പ്രത്യേക പ്രദര്‍ശനം നടന്നത്. ചിത്രത്തിന്റെ അഭിനേതാക്കളും അണിയറപ്രവർത്തകരും പ്രദർശനത്തിൽ പങ്കെടുത്തു. 

രഘുനാഥ് പലേരി വർഷങ്ങൾക്ക് ശേഷം തിരക്കഥയൊരുക്കിയ ചിത്രമെന്ന പ്രത്യേകതയും ഒരു കട്ടിൽ ഒരു മുറിയ്ക്ക് ഉണ്ട്. കിസ്മത്ത്, തൊട്ടപ്പന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത ചിത്രമാണ് ഒരു കട്ടിൽ ഒരു മുറി. പൂര്‍ണിമ ഇന്ദ്രജിത്ത്, ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സപ്ത തരംഗ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സപ്ത തരംഗ് ക്രിയേഷന്‍സ്, സമീര്‍ ചെമ്പയില്‍, രഘുനാഥ് പലേരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഒറ്റപ്പെട്ടുപോയ മനുഷ്യര്‍ ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന അരക്ഷിതത്വവും ഏകാന്തതയും അത് അവരിലുണ്ടാക്കുന്ന പക്വമായ വൈകാരിക തലങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഷമ്മി തിലകന്‍, വിജയരാഘവന്‍, ജാഫര്‍ ഇടുക്കി, രഘുനാഥ് പലേരി, ജനാര്‍ദ്ദനന്‍, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി തുടങ്ങി അഭിനേതാക്കളുടെ നീണ്ട നിര തന്നെ ചിത്രത്തിനായി ഒരുമിക്കുന്നുണ്ട്.

oru kattil oru muri malayalam movie special for women in ponnani

 

രഘുനാഥ് പലേരിയും അന്‍വര്‍ അലിയും ചേര്‍ന്നാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം എല്‍ദോസ് ജോര്‍ജ്, എഡിറ്റിംഗ് മനോജ് സി എസ്, കലാസംവിധാനം അരുണ്‍ ജോസ്, മേക്കപ്പ് അമല്‍ കുമാര്‍, സംഗീത സംവിധാനം അങ്കിത് മേനോന്‍, വര്‍ക്കി, ആലാപനം രവി ജി, നാരായണി ഗോപന്‍, പശ്ചാത്തല സംഗീതം വര്‍ക്കി, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, മിക്‌സിംഗ് വിപിന്‍ വി നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഏല്‍ദോ സെല്‍വരാജ്, കോസ്റ്റ്യൂം ഡിസൈന്‍ നിസ്സാര്‍ റഹ്‌മത്ത്, കാസ്റ്റിംഗ് ഡയറക്ടര്‍ ബിനോയ് നമ്പാല, സ്റ്റില്‍സ് ഷാജി നാഥന്‍, സ്റ്റണ്ട് കെവിന്‍ കുമാര്‍, പോസ്റ്റ് പ്രൊഡക്ഷന്‍ കോഡിനേറ്റര്‍സ് അരുണ്‍ ഉടുമ്പന്‍ചോല, അഞ്ജു പീറ്റര്‍, ഡിഐ ലിജു പ്രഭാകര്‍, വിഷ്വല്‍ എഫക്ട് റിഡ്ജ് വിഎഫ്എക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉണ്ണി സി, എ കെ രജിലേഷ്, ഡിസൈന്‍സ് തോട്ട് സ്റ്റേഷന്‍, പി ആര്‍ ഒ- എ എസ് ദിനേശ്, വാർത്താപ്രചരണം ബ്രിങ്ഫോർത്ത് മീഡിയ.

ALSO READ : ലുക്മാന്‍ നായകന്‍; 'കുണ്ടന്നൂരിലെ കുത്സിത ലഹള' റിലീസിന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios