Asianet News MalayalamAsianet News Malayalam

ജൂനിയര്‍ എന്‍ടിആറിന്റെ 'ദേവര', കേരളത്തിലെത്തിക്കാൻ ദുല്‍ഖർ; ചിത്രം സെപ്റ്റംബര്‍ 27ന് തിയറ്ററുകൾ

ബിഗ്‌ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങും. 

dulquer salmaan's wayfarer films bagged junior ntr movie devara kerala distribution rights
Author
First Published Sep 21, 2024, 9:27 PM IST | Last Updated Sep 21, 2024, 10:17 PM IST

ജൂനിയർ എന്‍ടിആറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബിഗ്‌ ബജറ്റ് ചിത്രം ദേവരയുടെ കേരള വിതരണാവകാശം സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ്. ഇന്ത്യന്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദേവരയുടെ വിതരണാവകാശം ദുല്‍ഖറിന്റെ കമ്പനി സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ആരാധകര്‍ ഇപ്പോള്‍. കൊരട്ടല ശിവയാണ് സംവിധാനം. 

വലിയ ബജറ്റില്‍ രണ്ടു ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം സെപ്റ്റംബര്‍ 27ന് തീയറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങളും പോസ്റ്ററുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൊരട്ടല ശിവയും എൻടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ‌

ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര. യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

'കുമ്മാട്ടിക്കളി'യില്‍ വന്‍ വരവിന് മാധവ്; 'എൻ്റെ മകന്‍റെ അരങ്ങേറ്റം' എന്ന് സുരേഷ് ഗോപി, ട്രെയിലർ

ബിഗ്‌ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. സംഗീത സംവിധാനം: അനിരുദ്ധ്, ഛായാഗ്രഹണം: രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനർ: സാബു സിറിള്‍, എഡിറ്റർ: ശ്രീകര്‍ പ്രസാദ്. പിആര്‍ഒ: ആതിര ദില്‍ജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ആര്‍ ആര്‍ ആര്‍ ആണ് ജൂനിയര്‍ എന്‍ടിആറിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. രാം ചരണും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം സംവിധാനം ചെയ്തത് രാജമൗലി ആയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios