Asianet News MalayalamAsianet News Malayalam

ഉപമുഖ്യമന്ത്രി പവൻ കല്യാണ്‍ ഇനി സിനിമാ തിരക്കിലേക്ക്, നിര്‍ണായകമായ അപ്‍ഡേറ്റും പുറത്ത്

ഹരി ഹര വീര മല്ലു സിനിമയുടെ അപ്‍ഡേറ്റ് പുറത്ത്.

Hari Hara Veera Mallu film updates out hrk
Author
First Published Sep 21, 2024, 7:44 PM IST | Last Updated Sep 21, 2024, 7:44 PM IST

ആന്ധ്രയിലെ ഉപമുഖ്യമന്ത്രിയാണ് പ്രിയങ്കരനായ ചലച്ചിത്ര താരം പവൻ കല്യാണ്‍. പവൻ കല്യാണ്‍ പുതിയ തന്റെ സിനിമാ തിരക്കുകളിലും സജീവമാകുകയാണ് എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ പ്രഖ്യാപിച്ചവ വൈകാതെ തീര്‍ക്കാനാണ് താരം ലക്ഷ്യമിടുന്നത്. ഹരി ഹര വീര മല്ലു തുടങ്ങാനാണ് നടൻ പവൻ കല്യാണ്‍ തീരുമാനിച്ചിരിക്കുന്നത്.

കൃഷ്‍ ജഗര്‍ലമുഡി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിധി അഗര്‍വാളാണ് നായികായി ഉണ്ടാകുക. ജ്ഞാന ശേഖര്‍ വി എസ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഹരി ഹര വീര മല്ലു സിനിമയുടെ ആക്ഷൻ നിക്ക് പവല്‍ ആണ്.

ഹരി ഹര വീര മല്ലു സിനിമ നിര്‍മിക്കുന്നത് എ ദയകര്‍ റാവുവാണ്. മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. എം എം കീരവാണിയാണ് സംഗീത സംവിധാനം നിര്‍വഹിക്കുക. അര്‍ജുൻ രാംപാല്‍, നര്‍ഗീസ് ഫഖ്രി, ആദിത്യ മേനോൻ, പൂജിത പൊന്നാഡ എന്നിവരുമുണ്ട്

'ഭീംല നായക്' ആയിരുന്നു ഒടുവില്‍ താരത്തിന്റെതേയാി പ്രദര്‍ശനത്തിനെത്തിയത്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്കായിരുന്നു 'ഭീംല നായക്'. 'ഭീംല നായക്' എന്ന ചിത്രം സംവിധാനം ചെയ്‍തത് സാഗര്‍ കെ ചന്ദ്രയാണ്. സൂര്യദേവര നാഗ വംശിയാണ് നിര്‍മാതാവ്. സിത്താര എന്റര്‍ടെയ്‍ൻമെന്റ്‍സിന്റെ ബാനറിലാണ് നിര്‍മാണം. സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. പവന്‍ കല്ല്യാണ്‍ ബിജു മേനോന്‍റെ 'അയ്യപ്പന്‍ നായര്‍' എന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുമ്പോള്‍ പൃഥ്വിരാജിന്റെ കഥാപാത്രത്തെയാണ് റാണ ദഗുബാട്ടി അവതരിപ്പിച്ചത്. നിത്യ മേനോൻ ആണ് ചിത്രത്തില്‍ പവൻ കല്യാണിന്റെ നായികയായി എത്തിയത്. ചിത്രത്തിന് രവി കെ ചന്ദ്രൻ ഛായാഗ്രഹണവും തമൻ സംഗീത സംവിധാനവും നിർവ്വഹിച്ചു. റാം ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി. രണ്ട് ടൈറ്റില്‍ കഥാപാത്രങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമായിരുന്നു സച്ചി സംവിധാനം ചെയ്‍ത 'അയ്യപ്പനും കോശി'യുമെങ്കില്‍ തെലുങ്കില്‍ പവന്‍ കല്യാണിന്‍റെ കഥാപാത്രത്തിനായിരുന്നു കൂടുതല്‍ പ്രാധാന്യം.

Read More: മള്‍ട്ടിപ്ലക്സില്‍ റിലീസില്ല, എന്നിട്ടും വിജയ്‍യുടെ ദ ഗോട്ട് ഹിന്ദി നേടിയത്, സര്‍പ്രൈസായി കളക്ഷൻ കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios