'ഇന്ത്യന്‍ 2' ക്ഷീണം തീര്‍ത്ത് കമല്‍: തഗ് ലൈഫിന് പടം പൂര്‍ത്തീയാകും മുന്‍പ് കിട്ടിയത് റെക്കോഡ് തുക
കമല്‍ ഹാസനെ നായകനാക്കി മണി രത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫിന്‍റെ ഒടിടി അവകാശം വിറ്റുപോയി. നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്‍റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. സമീപകാല തമിഴ് സിനിമ ഒടിടി ഡീലുകളിലെ ഏറ്റവും വലുത് എന്നാണ് സൂചന.
ചെന്നൈ: കമല്‍ ഹാസനെ നായകനാക്കി മണി രത്നം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ വന്‍ ഹൈപ്പ് നേടിയിട്ടുള്ള ചിത്രമാണ് തഗ് ലൈഫ്. നീണ്ട 37 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഇരുവരും ഒന്നിക്കുന്നത്. തൃഷ, അഭിരാമി, നാസര്‍ തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിമ്പുവാണ്. ഇപ്പോഴിതാ സിനിമയുടെ നിര്‍മ്മാണം പൂര്‍ണ്ണമാകും മുന്‍പേ ചിത്രത്തിന്‍റെ ഒടിടി അവകാശം വിറ്റുപോയി എന്നതാണ് പുതിയ വാര്‍ത്ത.
തെലുങ്ക് 360 റിപ്പോര്‍ട്ട് അനുസരിച്ച് നെറ്റ്ഫ്ലിക്സാണ് കമല്‍ ഹാസനെ നായകനാക്കി മണി രത്നം ഒരുക്കുന്ന ചിത്രത്തിന്‍റെ ഒടിടി അവകാശം വാങ്ങിയത്. എന്നാല്‍ തുകയെത്രയെന്ന് വ്യക്തമല്ല. അതേ സമയം സമീപകാല തമിഴ് സിനിമ ഒടിടി ഡീലുകളിലെ ഏറ്റവും വലുത് എന്നാണ് അണിയറക്കാരെ ഉദ്ധരിച്ച് വാര്‍ത്ത വരുന്നത്.
കമല്‍ ഹാസന്‍ ഷങ്കര്‍ കൂട്ടുകെട്ടില്‍ എത്തിയ ഇന്ത്യന്‍ 2 നെറ്റ്ഫ്ലിക്സ് തന്നെയാണ് വാങ്ങിയിരുന്നത്. എന്നാല്‍ ചിത്രം തീയറ്ററില്‍ വന്‍ തിരിച്ചടി നേരിട്ടതോടെ നെറ്റ്ഫ്ലിക്സ് കരാര്‍ തുക കുറയ്ക്കാന്‍ ആവശ്യപ്പെട്ടതായി വിവരം ഉണ്ടായിരുന്നു. അതിനിടെയാണ് പുതിയ വാര്‍ത്ത വരുന്നത്.
അതേ സമയം തഗ് ലൈഫ് ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. സെറ്റില്‍ നിന്നുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കമല്‍ ഹാസന്‍റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണി രത്നത്തിന്‍റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയം രവി, തൃഷ, ദുല്‍ഖര്‍ സല്‍മാന്‍, അഭിരാമി, നാസര്‍ എന്നിങ്ങനെ വലിയ താരനിര ഉണ്ടാവുമെന്ന് ടൈറ്റിലിനൊപ്പം ഔദ്യോഗിക പ്രഖ്യാപനം വന്ന സിനിമയാണിത്.
എന്നാല്‍ ഡേറ്റ് പ്രശ്നത്തെ തുടര്‍ന്ന് ദുല്‍ഖറും ജയം രവിയും ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ദുല്‍ഖറിന് പകരമാണ് പിന്നീട് ചിമ്പു എത്തിയത്. ആക്ഷന് പ്രാധാന്യമുള്ള ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം ആയിരിക്കും തഗ് ലൈഫ് എന്നാണ് സൂചന. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മണി രത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്.
രവി കെ ചന്ദ്രന്‍ ആണ് ഛായാഗ്രാഹകന്‍. അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജോജു ജോര്‍ജ്, ഐശ്വര്യ ലക്ഷ്മി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
'കാജോള്‍ എന്താ ജയ ബച്ചന് പഠിക്കുന്നോ': പുതിയ വീഡിയോ വൈറല്‍ പിന്നാലെ ട്രോളും വിമര്‍ശനവും