Cobra Movie : ബിഗ് സ്ക്രീനില്‍ ഞെട്ടിക്കാന്‍ വീണ്ടും വിക്രം; കോബ്ര റിലീസ് തീയതി പ്രഖ്യാപിച്ചു

വിക്രം ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം

cobra release date vikram R Ajay Gnanamuthu

വിക്രത്തെ (Vikram) നായകനാക്കി ആര്‍ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന കോബ്രയുടെ (Cobra) റിലീസ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ഒരു വീഡിയോയ്ക്കൊപ്പമാണ് നിര്‍മ്മാതാക്കള്‍ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. മഹാന് ശേഷമെത്തുന്ന വിക്രം ചിത്രമാണിത്. എന്നാല്‍ ഇത് ആമസോണ്‍ പ്രൈം വീഡിയോയുടെ ഡയറക്ട് റിലീസ് ആയിരുന്നു. കൊവിഡിനു മുന്‍പ് പ്രദര്‍ശനത്തിനെത്തിയ കദരം കൊണ്ടാന്‍ ആണ് അവസാനം തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട വിക്രം ചിത്രം.

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് കോബ്ര. വിക്രം ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം ചിത്രീകരണസമയത്തേ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍റെ സിനിമാ അരങ്ങേറ്റമായ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് റോഷന്‍ മാത്യുവും മിയ ജോര്‍ജും സർജാനോ ഖാലിദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നേരത്തെ പുറത്തെത്തിയ ടീസറും ആരാധകപ്രീതി നേടിയിരുന്നു. ഇമൈക നൊടികൾ, ഡിമോണ്ടെ കോളനി എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ജ്ഞാനമുത്തു. 

ALSO READ : ജഗതിയുടെ കോമഡിക്ക് റീല്‍സ് വീഡിയോയുമായി ഭാവന

കെജിഎഫിലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ കെ എസ് രവികുമാര്‍, ആനന്ദ്‍രാജ്, റോബോ ശങ്കര്‍, മിയ ജോര്‍ജ്, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‍രാജന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. 7 സ്ക്രീന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ എസ് എസ് ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഹരീഷ് കണ്ണന്‍ ആണ്. എ ആര്‍ റഹ്‍മാന്‍ ആണ് സംഗീത സംവിധാനം. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍. ആക്ഷന്‍ കൊറിയോഗ്രഫി ദിലീപ് സുബ്ബരായന്‍. ചീഫ് കോ ഡയറക്ടര്‍ മുഗേഷ് ശര്‍മ്മ. പിആർഒ എ എസ് ദിനേശ്, ശബരി.

 

കെജിഎഫ് സംവിധായകനും നിര്‍മ്മാതാവും വീണ്ടും; 'ബഗീര' തുടങ്ങി

കരിയറിലെ രണ്ടാം ചിത്രം കൊണ്ട് രാജ്യം മുഴുവനുമുള്ള സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയ സംവിധായകനാണ് പ്രശാന്ത് നീല്‍ (Prashanth Neel). കെജിഎഫ് ആയിരുന്നു ആ ചിത്രം. മറ്റു പല ഭാഷകളിലെ സിനിമാവ്യവസായങ്ങളുമായി  താരതമ്യം ചെയ്യുമ്പോള്‍ അത്രത്തോളം പേരില്ലാതിരുന്ന സാന്‍ഡല്‍വുഡിനെ മുന്‍നിരയിലേക്ക് നീക്കിനിര്‍ത്തി എന്നതാണ് കെജിഎഫ് ഫ്രാഞ്ചൈസിയിലൂടെ പ്രശാന്ത് നീല്‍ സ്വന്തമാക്കിയ നേട്ടം. പ്രഭാസ് നായകനാവുന്ന സലാര്‍, ജൂനിയര്‍ എന്‍ടിആര്‍ നായകനാവുന്ന പുതിയ ചിത്രം എന്നിവയാണ് പ്രശാന്തിന്‍റെ സംവിധാനത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന പുതിയ ചിത്രങ്ങള്‍. എന്നാല്‍ അദ്ദേഹം ഭാഗഭാക്കാവുന്ന മറ്റൊരു ചിത്രം ബംഗളൂരുവില്‍ ഇന്ന് ആരംഭിച്ചു.

ALSO READ : 'ഇത് പുതിയ ഇന്ത്യ'; പ്രധാനമന്ത്രിയെ പ്രശംസിച്ച് മാധവന്‍

ശ്രീമുരളിയെ നായകനാക്കി സൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ബഗീര (Bagheera) എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് പ്രശാന്ത് നീല്‍ ആണ്. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത് എന്നതും കൌതുകം. ബംഗളൂരുവിലെ ഒരു ക്ഷേത്രത്തില്‍ വച്ചായിരുന്നു ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍. ചിത്രീകരണം ഉടന്‍ ആരംഭിക്കും.

ALSO READ : കുഞ്ഞുങ്ങൾക്കൊപ്പം 'കിം കിം കിമ്മു'മായി മഞ്ജു വാര്യർ

പൊലീസ് കഥാപാത്രമാണ് ശ്രീമുരളി അവതരിപ്പിക്കുന്ന നായകന്‍. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് 2020 ഡിസംബറില്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. സമൂഹം ഒരു വനമായി രൂപാന്തരപ്പെടുമ്പോള്‍ ഒരേയൊരു വേട്ടമൃഗം മാത്രം നീതിക്കായി ഗര്‍ജിക്കും എന്നായിരുന്നു പോസ്റ്ററിലെ ക്യാപ്ഷന്‍. മദഗജ ആണ് ശ്രീമുരളിയുടേതായി അവസാനം പുറത്തെത്തിയ ചിത്രം. ബംഗളൂരുവിലും കര്‍ണ്ണാടകയുടെ മറ്റു ഭാഗങ്ങളിലുമായിരിക്കും ബഗീരയുടെ ഭൂരിഭാഗം ചിത്രീകരണവും. മറ്റു താരങ്ങളെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ ലക്കി ഉള്‍പ്പെടെയുള്ള ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ഡോ. സൂരി.

Latest Videos
Follow Us:
Download App:
  • android
  • ios