ഗോസിപ്പുകളെ..ഗുഡ് ബൈ; ബച്ചൻ കുടുംബം ഒന്നിച്ചെത്തി, വേർപിരിയലിന് 'നോ' പറഞ്ഞ് ഐശ്വര്യയും അഭിഷേകും

കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സിന്റെ ദ് ആർച്ചീസ് എന്ന ചിത്രത്തിന്റെ സ്പെഷ്യൽ പ്രീമിയർ ഉണ്ടായിരുന്നു.

bachchan family at archies premiere in the situation of separation gossips Aishwarya Rai, abhishek Bachchan nrn

ഴിഞ്ഞ ഏതാനും നാളുകളായി ബച്ചൻ ഫാമിലി ആയിരുന്നു ബോളിവുഡിലെ ചർച്ചാ വിഷയം. ബച്ചൻ കുടുംബവുമായി ഐശ്വര്യ റായ് പിണക്കത്തിൽ ആണെന്നും അഭിഷേകുമായി ബന്ധം വേൽപെടുത്താൻ ഒരുങ്ങുന്നു എന്നുമായിരുന്നു അഭ്യൂഹങ്ങൾ. ഇപ്പോഴിതാ ഇവയ്ക്കെല്ലാം വിരാമമിട്ട് പൊതുവേദിയിൽ ബച്ചൻ കുടുംബം ഒന്നിച്ചെത്തിയിരിക്കുകയാണ്. ഇതിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് ആഘോമാക്കുകയാണ് ആരാധകർ. 

കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സിന്റെ ദ് ആർച്ചീസ് എന്ന ചിത്രത്തിന്റെ സ്പെഷ്യൽ പ്രീമിയർ ഉണ്ടായിരുന്നു. ഇതിന് ബോളിവ‍ുഡിലെ പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്തിരുന്നു. എങ്കിലും ബച്ചനും ഫാമിലിയും എത്തുമോ എന്നതായിരുന്നു ആശങ്ക. ഒടുവിൽ സർപ്രൈസ് ഒരുക്കി ബച്ചനും കുടുംബവും എത്തുക ആയിരുന്നു. അമിതാഭ് ബച്ചന്റെ മകൾ ശ്വേതയുടെ മകൻ  അഗസ്ത്യ നന്ദ, ദ് ആർച്ചീസിന്റെ ഭാ​ഗമാണ്. 

ബച്ചൻ കുടുംബത്തിലെ എല്ലാവരും പരസ്പരം സംസാരിക്കുന്നതും ഫോട്ടോ എടുക്കാൻ ഐശ്വര്യയും ജയ ബച്ചനും എല്ലാവരും വിളിക്കുന്നതും വീഡിയോകളിൽ കാണാം. സകൂടുംബമായി ഏറെ സന്തോഷത്തോടെ നില്‍ക്കുന്ന അമിതാഭ് ബച്ചനെയും ഇവര്‍ക്കൊപ്പം സന്തോഷവതിയായി നില്‍ക്കുന്ന ഐശ്വര്യയെയും വീഡിയോയില്‍ ദൃശ്യമാണ്. 

അമിതാഭ് ബച്ചനും ഐശ്വര്യ റായിയും പരസ്പരം അണ്‍ഫോളോ ചെയ്തെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. എന്നാല്‍ ഇവര്‍ മുന്‍പ് ഫോളോ ചെയ്തിരുന്നില്ല എന്നാണ് അറിയാന്‍ സാധിച്ചത്. അടുത്തിടെ വിവാഹ മോതിരം ഇല്ലാതെ അഭിഷേക് ബച്ചന്‍ പൊതു വേദിയില്‍ എത്തിയതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 

'ദളപതി 68'ന് റെക്കോർഡ് പ്രതിഫലം ! വിജയ്ക്ക് ഒപ്പം എത്തില്ലെങ്കിലും 'എകെ 63'ൽ അജിത്തിനും കോടികൾ

ഷാറുഖ് ഖാന്റെ മകൾ സുഹാന, ഖുഷി കപൂർ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ദ് ആർച്ചീസ്. സോയ അക്തർ ആണ് സംവിധാനം. ആര്‍ച്ചി എന്ന കോമിക് ബുക്കിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രം നാളെ റിലീസ് ചെയ്യും. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Latest Videos
Follow Us:
Download App:
  • android
  • ios