പ്രണയകവിത തുന്നി ചേർത്ത സാരി മുതല്‍ തൂവെള്ള ഗൗണ്‍ വരെ; സര്‍പ്രൈസുകൾ നിറഞ്ഞ കീര്‍ത്തിയുടെ വിവാഹ വസ്ത്രങ്ങൾ

തമിഴ് ബ്രാഹ്മണാചാരപ്രകാരം നടന്ന വിവാഹത്തില്‍ പരമ്പരാഗത മഡിസാര്‍ സാരി ധരിച്ചാണ് കീര്‍ത്തിയെത്തിയത്. പ്രശസ്ത ഫാഷൻ ഡിസൈനർ അനിത ഡോംഗ്രെയാണ് കീര്‍ത്തിയുടെ വിവാഹ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്. 

keerthy suresh hindu bride look to christian wedding pictures viral on social media

ഏറെ നാളത്തെ പ്രണത്തിനൊടുവിൽ ഗോവയിൽ വെച്ച് ഡിസംബര്‍ 12നാണ് നടി കീർത്തി സുരേഷ് വിവാഹിതയായത്. ബിസിനസുകാരനും ബാല്യകാല സുഹൃത്തുമായ ആന്‍റണി തട്ടിലിനെ ആണ് നടി വിവാഹം ചെയ്തത്. കീര്‍ത്തിയുടെ ഹിന്ദു ബ്രൈഡൽ വെഡിങ്ങിന്റെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്കു. തമിഴ് ബ്രാഹ്മണാചാരപ്രകാരം നടന്ന വിവാഹത്തില്‍ പരമ്പരാഗത മഡിസാര്‍ സാരി ധരിച്ചാണ് കീര്‍ത്തിയെത്തിയത്. പ്രശസ്ത ഫാഷൻ ഡിസൈനർ അനിത ഡോംഗ്രെയാണ് കീര്‍ത്തിയുടെ വിവാഹ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്. 

മഞ്ഞയും പച്ചയും ചേര്‍ന്ന കാഞ്ചിപുരം സാരി ഗോള്‍ഡ് സെറി വര്‍ക്കുകളാല്‍ മനോഹരമായിരുന്നു. വൈര ഊസി എന്ന പരമ്പരാഗത രീതിയിലൂടെയാണ് സാരി നെയ്‌തെടുത്തിരിക്കുന്നത്. സാരിയില്‍ ആന്‍റണിക്കായി ഒരു സര്‍പ്രൈസും കീര്‍ത്തി ഒരുക്കിയിരുന്നു. താന്‍ എഴുതിയ പ്രണയകവിത സാരിയില്‍ തുന്നിച്ചേര്‍ത്താണ് വിവാഹസാരിയെ കീര്‍ത്തി സ്പെഷ്യലാക്കിയത്. 405 മണിക്കൂറെടുത്താണ് ഈ വിവാഹസാരി നെയ്തെടുത്തത്.  സാരി ഡിസൈൻ ചെയ്യുന്ന വീഡിയോ അനിത ഡോംഗ്രെ തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anita Dongre (@anitadongre)

 

കഴിഞ്ഞ ദിവസം താരത്തിന്‍റെ ക്രിസ്ത്യൻ ആചാര പ്രകാരമുള്ള വിവാഹ ചിത്രങ്ങളും പുറത്തുവന്നിരുന്നു. വെള്ള ഗൗണിൽ അതീവ സുന്ദരിയായാണ് കീർത്തി സുരേഷ് വിവാഹത്തിനെത്തിയത്. പരസ്പരം ചുംബിക്കുന്ന കീര്‍ത്തിയുടെയും ആന്‍റണിയുടെയും ചിത്രങ്ങള്‍ താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

 

അടുത്തിടെയായിരുന്നു ആന്റണിയുമായുള്ള പ്രണയം കീര്‍ത്തി സുരേഷ് തന്നെ വെളിപ്പെടുത്തിയത്. പ്രണയം പൂവണിയാന്‍ പോകുന്നുവെന്ന വിവരം കീര്‍ത്തി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അറിയിച്ചത്.  ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടി ഇക്കാര്യം ആരാധകരെ അറിയിച്ചത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ആന്‍റണിയും കീര്‍ത്തിയും തമ്മിലുള്ള ബന്ധമാണ് വിവാഹത്തില്‍ കലാശിച്ചത്.  എഞ്ചിനീയറും ബിസിനസുകാരനുമാണ് കൊച്ചി സ്വദേശിയായ ആന്‍റണി. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസ്സിന്റെ ഉടമ കൂടിയാണ് ആന്‍റണി.

Also read: രാജ് കപൂറിന്‍റെ ശതാബ്ദി ആഘോഷത്തില്‍ വെള്ള സാരിയില്‍ തിളങ്ങി ആലിയ ഭട്ട്; ചിത്രങ്ങള്‍ വൈറല്‍

Latest Videos
Follow Us:
Download App:
  • android
  • ios