Asianet News MalayalamAsianet News Malayalam

രജനിയ്ക്ക് വില്ലനോ ? വിനായകനെ പോലെ കസറുമോ സാബു മോൻ ? 'വേട്ടയ്യൻ' വീഡിയോയ്ക്ക് പിന്നാലെ സിനിമാസ്വാദകർ

ഒക്ടോബർ 10ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.

actor sabumon in rajinikanth movie Vettaiyan
Author
First Published Sep 22, 2024, 9:55 AM IST | Last Updated Sep 22, 2024, 9:55 AM IST

മിഴ്- മലയാളം സിനിമാസ്വാദകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വേട്ടയ്യൻ. രജനികാന്ത് നായകനായി എത്തുന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ തുടങ്ങി വമ്പൻ താരനിരകൾ അണിനിരക്കുന്നു എന്നതാണ് അതിന് കാരണം. സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന അപ്ഡേറ്റുകൾക്കെല്ലാം വൻ സ്വീകാര്യതയാണ് ലഭിക്കുന്നതും. അത്തരത്തിൽ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത വേട്ടയ്യന്റെ പ്രിവ്യു വീഡിയോയാണ് ഇപ്പോൾ മലയാളികൾക്കിടയിലെ ചർച്ച.

പ്രിവ്യൂ വീഡിയോയിൽ ഒട്ടും പ്രതീക്ഷിക്കാത്തൊരു മലയാള താരത്തെ കണ്ടു എന്നതാണ് ചർച്ചയ്ക്ക് കാരണം. സാബു മോൻ ആണ് ആ നടൻ. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെയാണ് സാബു മോൻ അവതരിപ്പിക്കുന്നതെന്നാണ് വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്. രജനികാന്തിനൊപ്പം കട്ടയ്ക്ക് നിൽക്കുന്ന വില്ലനാകുമോ അതോ ഏതാനും സീനുകളിൽ വന്ന് പോകുന്ന കഥാപാത്രമാകുമോ സാബു മോന്റേത് എന്നാണ് മലയാളികൾ ഉറ്റുനോക്കുന്നത്.

നേരത്തെ റിലീസ് ചെയ്ത് വൻ വിജയം കൈവരിച്ച ജയിലറിൽ വിനായകൻ ആയിരുന്നു രജനികാന്തിന്റെ വില്ലൻ. വില്ലൻ കഥാപാത്രമാണെങ്കിൽ വിനായകനെ പോലെ കസറാൻ സാബു മോന് സാധിക്കുമോ എന്നും കമന്റുകൾ ഉണ്ട്. എന്തായാലും സാബു മോന്റേത് ചെറിയൊരു വേഷമല്ലെന്നാണ് വിലയിരുത്തലുകൾ. 

ജയ് ഭീം എന്ന സൂര്യയുടെ ചിത്രത്തിന് ശേഷം ടി.ജി. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന സിനിമയാണ് വേട്ടയ്യൻ. ഒക്ടോബർ 10ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. റാണ ദഗുബാട്ടി, കിഷോർ, റിതിക സിങ്, ദുഷാര വിജയൻ, ജി.എം. സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക്, രക്ഷൻ തുടങ്ങിയവരും വേട്ടയ്യനിലെ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നു.  ലൈക്ക പ്രൊഡക്ഷന്‍സ് ആണ് നിർമ്മാണം. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തിന്  
സം​ഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് ആണ്. 

ബാലിയിൽ മധുവിധു ആഘോഷിച്ച് ദിയ കൃഷ്ണയും അശ്വിനും; ശ്രദ്ധനേടി ഫോട്ടോകൾ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios