Asianet News MalayalamAsianet News Malayalam

ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച; എഡിജിപിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാതെ മുഖ്യമന്ത്രി

ഡിജിപിയോട് ആര്‍എസ്എസ് ബന്ധം അന്വേഷിക്കാൻ ഇതേവരെ രേഖാമൂലം ആവശ്യപ്പെട്ടിട്ടില്ല. ഡിജിപിയുടെ അന്വേഷണ പരിധിയിലോ അൻവറിൻ്റെ മൊഴിയിലോ ആര്‍എസ്എസ് കൂടിക്കാഴ്ചയില്ല.

RSS leaders adgp m r ajith kumar Meeting  did Chief Minister pinarayi vijayan not order inquiry against ADGP
Author
First Published Sep 22, 2024, 9:28 AM IST | Last Updated Sep 22, 2024, 9:29 AM IST

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച നടത്തിയതില്‍ അന്വേഷണത്തിന് ഉത്തരവിടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിജിപിയോട് ആര്‍എസ്എസ് ബന്ധം അന്വേഷിക്കാൻ ഇതേവരെ രേഖാമൂലം ആവശ്യപ്പെട്ടിട്ടില്ല. ഡിജിപിയുടെ അന്വേഷണ പരിധിയിലോ അൻവറിൻ്റെ മൊഴിയിലോ ആര്‍എസ്എസ് കൂടിക്കാഴ്ചയില്ല. ആര്‍എസ്എസ് ബന്ധം അന്വേഷിക്കുമെന്നാണ് മുന്നണിയോഗത്തിലും ഇന്നലത്തെ വാർത്താ സമ്മേളനത്തിലും മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഇതുവരെ അത് സംബന്ധിച്ച് ഉത്തരവായില്ല.

എഡിജിപി എം ആർ അജിത് കുമാറിനെതിരെയുള്ള വിജിലന്‍സ് അന്വേഷണം സർക്കാരിനെപ്പെടുത്തിയിരിക്കുന്നത് ഗുരുതര പ്രതിസന്ധിയിലാണ്. പി വി അന്‍വറിന്‍റെ അജിത് കുമാറിനെതിരെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ തന്നെ ഇദ്ദേഹത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവിയിൽ നിന്ന് മാറ്റണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയര്‍ന്നതാണ്. കേസ് അട്ടിമറിക്കൽ, കള്ളക്കടത്ത് സംഘവുമായുള്ള ബന്ധം, ആർ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിങ്ങനെ അജിത് കുമാറിനെതിരെ ഉയർന്നത് 14 ആരോപണങ്ങളാണ്. തൊട്ടുപിന്നാലെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച പരാതിയും ഡിജിപി മുമ്പാകെ എത്തി. കവടിയാറിൽ ഭൂമി വാങ്ങി,ആഢംബർ വീട് നിര്‍മിക്കുന്നു, ബന്ധുക്കൾക്ക് വേണ്ടി സാമ്പത്തിക ഇടപാടുകൾ നടത്തുന്നു എന്നൊക്കെയായിരുന്നു ആരോപണങ്ങൾ. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച കേസിൽ പ്രാഥമികഅന്വഷണം നടത്താന അനുമതി തേടി ഡിജിപി മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തു. 

എന്നാല്‍, ഒരാഴ്ച കഴിഞ്ഞിട്ടും ഒരു നടപടിയും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഇതെല്ലാം ഇടതുമുന്നണിയിൽ തന്നെ വലിയ വിള്ളലുണ്ടാക്കി. സിപിഐയും എൻസിപിയും ഉള്‍പ്പെടെ അജിത് കുമാറിനെ മാറ്റണമെന്ന് എല്‍ഡിഎഫ് യോഗത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യം പരസ്യമായി മാധ്യമങ്ങള്‍ക്ക് മുന്നിൽ പറയാനും സിപിഐ നേതൃത്വം മടിച്ചില്ല. അനന്തമായി കാത്തിരിക്കാനാവില്ലെന്ന് വരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുറന്നടിച്ചു. എന്നാൽ പ്രത്യേക സംഘത്തിന്‍റെ അന്വേഷണ റിപ്പോർട്ട് വരാതെ എങ്ങനെ നടപടി എടുക്കും എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Latest Videos
Follow Us:
Download App:
  • android
  • ios