Asianet News MalayalamAsianet News Malayalam

പുരം റിപ്പോർട്ടിന് വിശ്വാസ്യതയില്ല, ആറ്റുകാൽ പൊങ്കാല കഴിഞ്ഞിരുന്നു, അല്ലെങ്കിൽ അതും കലക്കിയേനെ: കെ മുരളീധരന്‍

എന്തുകൊണ്ട് ജുഡീഷ്യൽ അന്വേഷണം നടത്തിക്കൂടാ.എല്ലാവരും ഇതേ ആവശ്യം പറയുമ്പോൾ മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര പിടിവാശി

k muraleedharan agansr thrissur pooram report
Author
First Published Sep 22, 2024, 9:45 AM IST | Last Updated Sep 22, 2024, 10:18 AM IST

തിരുവനന്തപുരം:തൃശ്ശൂര്‍ പൂരം കലക്കലിലെ അന്വേഷണ റിപ്പോർട്ടിനു വിശ്വാസതയില്ലെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരന്‍ പറഞ്ഞു. പുരം അലങ്കോലപ്പെടുത്തിയതിൽ ജൂഡിഷ്യൽ അന്വേഷണം വേണം. പൂരം അലങ്കോലമാക്കിയതിന്  പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ട്. ബാഹ്യ ഇടപെടൽ ഇല്ലെന്ന കണ്ടെത്തൽ അംഗീകരിക്കാനാകില്ലെന്നും മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ബിജെപി നേതാവായ സുരേഷ് ഗോപി എങ്ങനെ സേവ ഭാരതിയുടെ ആംബുലൻസിൽ എത്തി. പൂരം കലങ്ങിയതാണ് രാഷ്ട്രീയ ചിത്രം മാറ്റിയത്. എന്തുകൊണ്ട് ജുഡീഷ്യൽ അന്വേഷണം നടത്തിക്കൂടാ. എല്ലാവരും ഇതേ ആവശ്യം പറയുമ്പോൾ മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര പിടിവാശിയെന്നും അദ്ദേഹം ചോദിച്ചു. എങ്ങനെ ബിജെപിയെ ജയിപ്പിക്കാം എന്ന ചർച്ചയാകാം നടന്നത്. ആറ്റുകാൽ പൊങ്കാല കഴിഞ്ഞിരുന്നു, അല്ലെങ്കിൽ അതും കലക്കിയേനെ. തൃശൂരില്‍ സിപിഎമ്മിന് ഗുണം ലഭിച്ചു എന്നതിന്‍റെ  തെളിവാണ് കരുവന്നൂർ കേസിൽ അനക്കം ഇല്ലാത്തതെന്നും മുരളീധരന്‍ വ്യക്തമാക്കി.

 

 

Latest Videos
Follow Us:
Download App:
  • android
  • ios