Asianet News MalayalamAsianet News Malayalam

'ദുരഭിമാനക്കൊല അക്രമമല്ല, കരുതലാണ്'; വിവാദ പ്രസ്താവനയുമായി നടൻ രഞ്ജിത്ത്, വൻ വിമർശനം

നടനെതിരെ വൻ വിമർശനമാണ് വിവദ ഭാ​ഗങ്ങളിൽ നിന്നും ഉയരുന്നത്. 
 

actor Ranjith says honour killing not a violence its parents caring for their children
Author
First Published Aug 10, 2024, 2:56 PM IST | Last Updated Aug 10, 2024, 3:33 PM IST

ചെന്നൈ: ദുരഭിമാനക്കൊല കുറ്റകരമല്ലെന്ന വിവാദ പ്രസ്താവനയുമായി നടനും സംവിധായകനുമായ രഞ്ജിത്ത്. ദുരഭിമാനക്കൊല കുട്ടികളോട് മാതാപിതാക്കൾക്ക് ഉള്ള കരുതലാണെന്നും അതൊരു അക്രമമല്ലെന്നും രഞ്ജിത്ത് പറഞ്ഞു. 'കവുണ്ടംപാളയം' എന്ന പുതിയ ചിത്രത്തിന്റെ സ്ക്രീനിങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു നടന്റെ വിവാദ പരാമർശം. നടനെതിരെ വൻ വിമർശനമാണ് വിവദ ഭാ​ഗങ്ങളിൽ നിന്നും ഉയരുന്നത്. 

ദുരഭിമാനക്കൊലയെ സംബന്ധിച്ച റിപ്പോർട്ടറുടെ ചോദ്യത്തിന്, 'മക്കൾക്ക് ഒരു പ്രണയമോ ഇല്ലേൽ മറ്റെന്തെങ്കിലും പ്രശ്നമോ നടക്കുമ്പോൾ മാതാപിതാക്കൾക്ക് മാത്രമെ ആ വേദന മനസിലാകുകയുള്ളൂ. ഉദാഹരണത്തിന് ഒരു ബൈക്ക് മോഷണം പോയാൽ ഉടനെ പോയി കണ്ടുപിടിക്കില്ലേ. അന്വേഷിക്കില്ലേ. ആരാടാ എന്റെ ബൈക്ക് എടുത്തതെന്ന് ചോദിച്ച് ദേഷ്യത്തോടെ പോകില്ലേ. ഒരു ചെരുപ്പ് കാണാതായാലും അങ്ങനെ അല്ലേ. മാതാപിതാക്കളുടെ ജീവിതം തന്നെ മക്കൾക്ക് വേണ്ടിയുള്ളതല്ലേ. അവരുടെ ജീവിതശ്വാസം വരെ മക്കളല്ലേ. അങ്ങനെയുള്ള മക്കൾക്ക് എന്തെങ്കിലും പ്രശ്നം വരുമെന്ന് കണ്ടാൽ മാതാപിതാക്കൾക്ക് ഉണ്ടാകുന്ന ദേഷ്യം കരുതൽ കൊണ്ട് ഉണ്ടാകുന്നതാണ്. അതൊരിക്കലും അക്രമമല്ല. അവരോടുള്ള മാതാപിതാക്കളുടെ കരുതല്‍ മാത്രമാണ്. നല്ലതായാലും ചീത്തയായാലും നടക്കുന്നത് കരുതലിൽ നിന്നാണ്', എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്. 

നടൻ ഉല്ലാസ് പന്തളം വിവാ​ഹിതനായി

തൊണ്ണൂറുകളിൽ തമിഴ്, മലയാളം സിനിമകളിൽ വില്ലൻ- നായക വേഷങ്ങളിൽ എത്തി ജനശ്രദ്ധനേടിയ നടനാണ് രഞ്ജിത്ത്. മമ്മൂട്ടി നായികനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം രാജമാണിക്യത്തിലെ പ്രതിനായക വേഷത്തിലൂടെയാണ് രഞ്ജിത്ത് മലയാളികൾക്ക് ഇടയിൽ ശ്രദ്ധേയനാകുന്നത്. ഇതിലെ സൈമൺ നാടാർ എന്ന കഥാപാത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. ഒരിടവേളയക്ക് ശേഷം കടകന്‍ എന്നൊരു മലയാള സിനിമയിലും രഞ്ജിത്ത് അഭിനയിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios