Health
വന്‍കുടൽ ക്യാൻസർ ; ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്.
യുവാക്കൾക്കിടയിൽ വന്‍കുടൽ ക്യാൻസർ കൂടുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു.
വൻകുടലിൽ വളരുന്ന അർബുദമാണ് കോളൻ ക്യാൻസർ അഥവാ വന്‍കുടലിലെ ക്യാൻസർ. വൻകുടലിൽ മലദ്വാരത്തോടു ചേർന്ന ഭാഗത്താണ് കോളൻ ക്യാന്‍സര്‍ കൂടുതലായി കണ്ടുവരുന്നത്.
ജീവിത ശൈലിയിലെ മാറ്റങ്ങള്‍, മാറിയ ഭക്ഷണരീതി, അമിതവണ്ണം, മദ്യപാനം, വ്യായാമക്കുറവ് തുടങ്ങിയവ കോളൻ ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കും.
വൻകുടൽ ക്യാൻസറിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങളറിയാം.
അടിവയറ്റിലെ വിട്ടുമാറാത്തതോ ആവർത്തിച്ചുള്ളതോ ആയ വേദനയെ അവഗണിക്കരുത്. ഇത് വൻകുടൽ ക്യാൻസറിന്റെ ലക്ഷണമാകാം.
സ്ഥിരമായ വയറിളക്കം, മലബന്ധം, മലവിസർജ്ജന ശീലങ്ങളിലെ ശ്രദ്ധേയമായ മാറ്റങ്ങൾ വൻകുടൽ ക്യാൻസറിൻ്റെ ലക്ഷണമാകാം.
മലദ്വാരത്തിലെ രക്തസ്രാവം: മലത്തിലെ രക്തം അല്ലെങ്കിൽ മലാശയ രക്തസ്രാവമാണ് മറ്റൊരു ലക്ഷണം.
വ്യക്തമായ കാരണങ്ങളില്ലാതെ പെട്ടെന്ന് ഭാരം കുറയുന്നത് വൻകുടൽ കാൻസറിന്റെ ലക്ഷണമാണ്. കാരണം ഇത് ക്യാൻസർ വളർച്ചകളോടുള്ള ശരീരത്തിൻ്റെ പ്രതികരണത്തെ സൂചിപ്പിക്കാം.
വിട്ടുമാറാത്ത ക്ഷീണവും പൊതുവായ ബലഹീനതയും വൻകുടൽ ക്യാൻസറിന്റെ ലക്ഷണമാണ്.