'ഞങ്ങളുടെ ദ്വീപ് കോളനിയായി'; മലയാളി കുടുംബം വീട് വാങ്ങിയതിനെ കുറിച്ചുള്ള ഐറിഷ് പൗരന്‍റെ പോസ്റ്റിന് വിമർശനം
വീഡിയോയിലെ നെയിം പ്ലേറ്റിൽ 'കുറ്റിക്കാട്ടില്‍' എന്നായിരുന്നു എഴുതിയിരുന്നത്. മലയാളി കുടുംബമാണ് വീടുവാങ്ങിയതെന്ന് ഇതില്‍ നിന്നും വ്യക്തം.
അയര്‍ലണ്ടില്‍ ഒരു ഇന്ത്യന്‍ കുടുംബം തങ്ങളുടെ പുതിയ വീട് വാങ്ങിയതുമായി ബന്ധപ്പെട്ട വീഡിയോ പങ്കുവച്ച് കൊണ്ട് ഐറിഷ് പൌരനെഴുതിയ എക്സ് പോസ്റ്റിന് രൂക്ഷ വിമര്‍ശനം. അയര്‍ലണ്ടിലെ ലിമെറിക്കിൽ പുതുതായി വാങ്ങിയ വീട്ടിലേക്ക് ഒരു ഇന്ത്യന്‍ കുടുംബം വീടിന്‍റെ നെയിം പ്ലേറ്റ് മാറ്റി സ്ഥാപിക്കുന്നതായിരുന്നു വീഡിയോ. മൈക്കലോ കീഫ് എന്ന എക്സ് ഉപയോക്താവാണ് വീഡിയോ എക്സില്‍ പങ്കുവച്ചത്. വീഡിയോയ്ക്ക് അടിക്കുറിപ്പായി അദ്ദേഹം ഇങ്ങനെ എഴുതി. "ഇന്ത്യക്കാർ വാങ്ങിയ മറ്റൊരു വീട്. ഞങ്ങളുടെ ചെറിയ ദ്വീപ് 1.5 ബില്യൺ ജനങ്ങളുള്ള ഒരു രാജ്യം കോളനിവത്കരിക്കുകയാണ്."
വീഡിയോയിലെ നെയിം പ്ലേറ്റിൽ 'കുറ്റിക്കാട്ടില്‍' എന്നായിരുന്നു എഴുതിയിരുന്നത്. മലയാളി കുടുംബമാണ് വീടുവാങ്ങിയതെന്ന് ഇതില്‍ നിന്നും വ്യക്തം. ലുങ്കിയും മാക്സിയും ധരിച്ച മൂന്നാല് പേര്‍ വീടിന് മുന്നില്‍ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. മൈക്കലോ കീഫിന്‍റെ എക്സ് പോസ്റ്റ് ഓൺലൈനിൽ വലിയ ചർച്ചയ്ക്കാണ് തുടക്കം കുറിച്ചത്. മൈക്കലോ കീഫിന്‍റെ കാഴ്ചപ്പാട് കാലഹരണപ്പെട്ടതും വംശീയ വിദ്വേഷപരവുമായിരുന്നെന്ന് എക്സ ഉപയോക്താക്കള്‍ വിമര്‍ശിച്ചു.
"നിങ്ങൾ കഠിനാധ്വാനം ചെയ്യുകയാണെങ്കിൽ, നിങ്ങൾക്കും ഇത് നേടാൻ കഴിയും. കീബോർഡിന് പിറകിൽ ഞരങ്ങുന്നത് നിനക്ക് ഒന്നും തരില്ല". ഒരു കാഴ്ചക്കാരന്‍ എഴുതി. "കോളനിവത്കരിക്കപ്പെട്ടോ? ചില ഐറിഷുകാർക്ക് പണം ആവശ്യമുള്ളതിനാൽ അവർ പണം നൽകി അത് വാങ്ങി. അത് നിയമവിരുദ്ധമായ ഒന്നുമല്ല. നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ നിങ്ങളുടെ നിയമസഭാംഗങ്ങളോടും സർക്കാരിനോടും സംരക്ഷണ നിയമങ്ങൾ നിർമ്മിക്കാൻ ആവശ്യപ്പെടുക," മറ്റൊരു കാഴ്ചക്കാരന്‍ അല്പം രൂക്ഷമായി പ്രതികരിച്ചു.
21 വയസുള്ള തത്തയുടെ കഴുത്തിൽ നിന്നും 20 ഗ്രാമോളം വളർന്ന ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കി
"ഇത്തരം ചിന്തകൾ അജ്ഞതയിൽ വേരൂന്നിയതാണ്. എല്ലാ രാജ്യങ്ങളും വൈവിധ്യത്തിൽ നിന്ന് പ്രയോജനം നേടുന്നു," മറ്റൊരു കാഴ്ചക്കാരന്‍ പറഞ്ഞു. "അവർ വെറുതേ വീടുകൾ വാങ്ങുകയാണെങ്കിൽ കോളനിവൽക്കരണം എങ്ങനെയാണ്? ഈ വാചാടോപം ദോഷകരവും അനാവശ്യവുമാണ്," മറ്റൊരാള്‍ കുറിച്ചു. "ഇന്ത്യക്കാരെ ഇറക്കുമതി ചെയ്യുന്നത് നിർത്താൻ നിങ്ങളുടെ സർക്കാരിനോട് പറയുക. നിങ്ങളുടെ രാജ്യത്തേക്ക് നിയമപരമായി പ്രവേശിക്കുന്നതിന് കുടിയേറ്റക്കാരെ കുറ്റപ്പെടുത്താൻ കഴിയില്ല. ഇത് ഒരു വാതിൽ തുറന്നിട്ട് അകത്തേക്ക് നടക്കുന്നതിന് ആളുകളോട് ദേഷ്യപ്പെടുന്നതിന് തുല്യമാണ്," മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. 53 ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്.