Asianet News MalayalamAsianet News Malayalam

പത്തും ഇരുപതും വര്‍ഷങ്ങളായി ടിക്കറ്റെടുക്കുന്നു; പ്രതീക്ഷ കൈവിട്ടില്ല, ഭാഗ്യമെത്തി, ലഭിച്ചത് വമ്പൻ സമ്മാനം

വിജയിയായെന്ന് അറിയിച്ചുള്ള കോള്‍ ലഭിച്ചപ്പോള്‍ വളരെയേറെ സന്തോഷമായെന്ന് അദ്ദേഹം പറഞ്ഞു. 

two indians won over 22 lakhs through big ticket e draw
Author
First Published Sep 21, 2024, 3:35 PM IST | Last Updated Sep 21, 2024, 3:35 PM IST

അബുദാബി: നിരവധി മലയാളികളെ ഉള്‍പ്പെടെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റിലൂടെ വീണ്ടും ഇന്ത്യക്കാര്‍ക്ക് സ്വപ്ന സമ്മാനം. ബിഗ് ടിക്കറ്റിന്‍റെ സെപ്തംബര്‍ മാസത്തിലെ ഗ്യാരന്‍റീഡ് ലക്കി ഇലക്ട്രോണിക് നറുക്കെടുപ്പില്‍ വിജയിച്ച മൂന്ന് പേരില്‍ രണ്ടും പേരും ഇന്ത്യക്കാരാണ്. 

100,000 ദിര്‍ഹം വീതമാണ് (22 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) ഇവര്‍ നേടിയത്. രണ്ട് ഇന്ത്യക്കാരും ലെബനോനില്‍ നിന്നുള്ള ഒരാളുമാണ് വിജയിച്ചത്. ചെന്നൈയിൽ നിന്നുള്ള 60 വയസ്സുകാരനായ അസാന പിള്ളൈ, 30 വർഷമായി അബുദാബിയിലാണ് താമസം. 20 വര്‍ഷമായി അദ്ദേഹം ബിഗ് ടിക്കറ്റ് വാങ്ങുന്നു. കഴി‌ഞ്ഞ 30 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന അസാന സമ്മാനത്തുക തന്‍റെ മകന്‍റെ വിദ്യാഭ്യാസത്തിന് വേണ്ടി വിനിയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. വിജയി ആയെന്ന് അറിയിച്ചുള്ള കോൾ ലഭിച്ചപ്പോള്‍ വളരെ സന്തോഷം തോന്നിയെന്നും മകന്റെ ഉപരിപഠനത്തിനായി പണം ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാട്ടുകാരനായ ബഷീർ ഉദുമണാണ് മറ്റൊരു വിജയി. 2004 മുതൽ ദുബൈയിൽ താമസിച്ച് വരികയാണ് അദ്ദേഹം. 20 സുഹൃത്തുക്കൾക്കൊപ്പമാണ് ഇദ്ദേഹം ടിക്കറ്റ് വാങ്ങിക്കുന്നത്. പത്ത് വർഷമായി സ്ഥിരമായി ​നറുക്കെടുപ്പിൽ പങ്കെടുക്കുന്നുമുണ്ട്. സമ്മാനത്തുകയില്‍ നിന്ന് കുടുംബത്തിന് തന്‍റെ വിഹിതം നൽകും. വിജയം നേടാൻ സ്ഥിരമായി എല്ലാവരും ബി​ഗ് ടിക്കറ്റ് കളിക്കണമെന്നും ബഷീർ പറയുന്നു.

Read Also -  ഇന്ത്യൻ വിദ്യാർത്ഥികൾക്കും ആശങ്ക; പുതിയ നീക്കം തിരിച്ചടി, സ്റ്റുഡന്‍റ് പെർമിറ്റ് നിബന്ധനകൾ കടുപ്പിക്കാൻ കാനഡ

ലെബനനിൽ നിന്നുള്ള 51 വയസ്സുകാരനായ ഫൗദ് ഖലീഫ് ആണ് സമ്മാനം നേടിയ മൂന്നാമന്‍. അഞ്ച് വർഷമായി സ്ഥിരമായി ഇദ്ദേഹം ​ഗെയിം കളിക്കുന്നുണ്ട്. എല്ലാ മാസവും രണ്ട് ടിക്കറ്റുകൾ വരെയെടുക്കും. മകന് വേണ്ടി സമ്മാനത്തുക ചെലവാക്കാനാണ് അദ്ദേഹം ആ​ഗ്രഹിക്കുന്നത്. 20 മില്യൺ പ്രൈസ് ആണ് അദ്ദേഹത്തിന്‍റെ അടുത്ത ലക്ഷ്യം.

ബി​ഗ് ടിക്കറ്റ് ഉപഭോക്താക്കള്‍ക്ക് ആഴ്ച്ചതോറുമുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിൽ ഓട്ടോമാറ്റിക് ആയി പങ്കെടുക്കാനുമാകും. ഇതിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന മൂന്നു പേർക്ക് ഇ-ഡ്രോ വഴി AED 100,000 ലഭിക്കുക. ഒക്ടോബർ മൂന്നിന് AED 20 million നേടാനുള്ള അവസരവും ഇവർക്ക് ലഭിക്കും. സെപ്റ്റംബർ 30 വരെ ടിക്കറ്റുകൾ വാങ്ങാം. www.bigticket.ae വെബ്സൈറ്റിലൂടെയോ സായിദ് ഇന്റർനാഷണൽ വിമാനത്താവളം, അൽ ഐന്‍ വിമാനത്താവളം എന്നിവിടങ്ങളിലെ കൗണ്ടറുകളിൽ നിന്നോ ടിക്കറ്റുകള്‍ വാങ്ങാം.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios