Asianet News MalayalamAsianet News Malayalam

'പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല', വ്യാജ വാര്‍ത്തയില്‍ പ്രതികരണവുമായി നടൻ രമേഷ് പിഷാരടി

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി.

Actor Ramesh Pisharody clarifies about by election related news hrk
Author
First Published Jun 18, 2024, 5:50 PM IST | Last Updated Jun 18, 2024, 5:50 PM IST

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി സംവിധായകനും നടനുമായ രമേഷ് പിഷാരടിയുടെ കുറിപ്പ്. ഫേസ്ബുക്കിലൂടെയാണ് രമേഷ് പിഷാരടി തന്റെ നയം വ്യക്തമാക്കി. എന്നാല്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് താൻ യുഡിഎഫിനൊപ്പമുണ്ടാകുമെന്നും രമേഷ് പിഷാരടി വ്യക്തമാക്കി. പാലക്കാട് മത്സരിച്ചേക്കും എന്ന വ്യാജ വാര്‍ത്തകളില്‍ വ്യക്തത നല്‍കുകയായിരുന്നു രമേഷ് പിഷാരടി.

നടക്കാനിരിക്കുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പിലൂടെ മത്സര രംഗത്തേയ്‍ക്ക് ഇല്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ രമേഷ് പിഷാരടി. എന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ ശരിയല്ല. പാലക്കാടും വയനാടും ചേലക്കരയും പ്രചാരണത്തിന് താൻ യുഎഡിഎഫിനൊപ്പം ശക്തമായുണ്ടാകുമെന്നും രമേഷ് പിഷാരടി തന്നെ വ്യക്തമാക്കുകയായിരുന്നു. ഷാഫി പറമ്പില്‍ ലോക്സസഭാ അംഗമായതിനെ തുടര്‍ന്നാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പ് വരാൻ സാഹചര്യമൊരുങ്ങിയത്.

ഷാഫി വടകരയിലെ പ്രതിനിധിയിട്ടാണ് ലോക്സഭയിലേക്കെത്തിയത്. രാഹുല്‍ ഗാന്ധി റായ്‍ബറേലി പ്രതിനിധിയായി തുടരുന്നതിനാല്‍ വയനാട്ടില്‍ നിന്നുള്ള ലോക്സഭാംഗത്വം രാജിവയ്‍ക്കുന്നത്. മന്ത്രി കെ രാധാകൃഷ്‍ണൻ ലോകാസഭാംഗമായതിനെ തുടര്‍ന്ന് ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കും ഉപതെരഞ്ഞെടുപ്പുണ്ടാകും. വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിയാകും മത്സരിക്കുക.

മിമിക്രി കലാകാരനായെത്തി മികവ് കാട്ടി സിനിമാ നടനുമായി മാറിയ രമേഷ് പിഷാരടി സംവിധായകനുമാണ് ഇന്ന്. ആദ്യമായി 'പഞ്ചവര്‍ണതത്ത'യാണ് രമേഷ് പിഷാരടി സംവിധാനം ചെയ്‍തത്. ഗാനഗന്ധര്‍വനാണ് രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. മമ്മൂട്ടി നായകനായി വേഷമിട്ട ഒരു ചിത്രമായിരുന്നു ഗാനഗന്ധര്‍വൻ. 2009ല്‍ പ്രദര്‍ശനത്തിന് എത്തിയ കപ്പല്‍മുതലാളി സിനിമയില്‍ മാത്രമല്ല 'നോ വേ ഔട്ടിലും താരം നായക വേഷത്തില്‍ എത്തിയിരുന്നു. രമേഷ് പിഷാരടി അതിഥിയായും ചില ചിത്രങ്ങളില്‍ വേഷമിട്ടു. ക്വീൻ എലിസബത്താണ് രമേഷ് പിഷാരടിയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. അഭി എന്ന ഒരു കഥാപാത്രമായിരുന്നു ചിത്രത്തില്‍ രമേഷ് പിഷാരടിക്ക്.

Read More: സ്ഥാനം നഷ്‍ടമായി പൃഥ്വിരാജ്, മലയാളി താരങ്ങളില്‍ മുന്നേറി ഫഹദ്, മമ്മൂട്ടിയോ മോഹൻലാലോ?, ആരാണ് ഒന്നാമൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios