Asianet News MalayalamAsianet News Malayalam

പുഷ്പന്റെ വിയോ​ഗം; 2 മണ്ഡലങ്ങളിൽ നാളെ ഹർത്താൽ; വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കും

ഇന്ന് രാത്രി 7മുതൽ കോഴിക്കോട് ഡിവൈഎഫ്ഐ യൂത്ത് സെന്ററിൽ പൊതുദർശനം ഉണ്ടാകും. 

Death of Pushpan Hartal tomorrow in 2 constituencies Vehicles will be exempted from hartal
Author
First Published Sep 28, 2024, 6:47 PM IST | Last Updated Sep 28, 2024, 6:58 PM IST

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പന്റെ നിര്യാണത്തിൽ കൂത്തുപറമ്പ്, തലശ്ശേരി അസംബ്ലി മണ്ഡലങ്ങളിൽ നാളെ (സെപ്റ്റംബർ 29 ഞായർ) ഹർത്താൽ നടത്തും. വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കും. വെടിവെപ്പിൽ പരിക്കേറ്റതിനെ തുടർന്ന് 30 വർഷമായി പുഷ്പൻ കിടപ്പിലായിരുന്നു.

ഇന്ന് രാത്രി 7മുതൽ കോഴിക്കോട് ഡിവൈഎഫ്ഐ യൂത്ത് സെന്ററിൽ പൊതുദർശനം ഉണ്ടാകും. അതിന് ശേഷം നാളെ 8 ന് വിലാപയത്രയായി തലശ്ശേരിക്കു കൊണ്ടു പോകും. മാഹിയിൽ ജനങ്ങൾക്ക് കാണാൻ സൗകര്യം ഒരുക്കും. തലശ്ശേരി ടൌൺ ഹാളിൽ 10മുതൽ 11.30വരെ പൊതുദർശനത്തിന് ശേഷം ചൊക്ലിയിലും പൊതുദർശനമുണ്ടാകും. 5 മണിക്ക് വീട്ടിൽ എത്തിച്ച് വീട്ടു വളപ്പിലായിരിക്കും സംസ്കാരം നടത്തുക. 

Latest Videos
Follow Us:
Download App:
  • android
  • ios