Asianet News MalayalamAsianet News Malayalam

ജൂനിയര്‍ എൻടിആറും പ്രഭാസിനും 1000 കോടി, എന്നാല്‍ ആ നടന്റെ തലപ്പൊക്കം മറ്റൊന്നിലും

ജൂനിയര്‍ എൻടിആറും പ്രഭാസും ഒക്കെ കളക്ഷനില്‍ ഞെട്ടിക്കുമ്പോള്‍ ആ നടനും തലപ്പൊക്കത്തോടെയുണ്ട്.

Actor Nani bags prestigious IIFA for Dasara hrk
Author
First Published Sep 28, 2024, 4:54 PM IST | Last Updated Sep 28, 2024, 4:54 PM IST

സ്വാഭാവിക പ്രകടനവുമായി എത്തുന്ന ഒരു താരം എന്നാണ് നടൻ നാനിയെ പരാമര്‍ശിക്കാറുള്ളത്. അതിനാല്‍ നാനിക്ക് നാച്ച്വറല്‍ സ്റ്റാറെന്നാണ് താരത്തിന്റെ ആരാധകര്‍ വിശേഷിപ്പിക്കാറുള്ളത്. നിരവധി പ്രകടനങ്ങളുമായി താരം അത് സിനിമകളില്‍ തെളിയിച്ചിട്ടുമുണ്ട്. നാനിക്ക് വീണ്ടും ഒരു പ്രശസ്‍ത അവാര്‍ഡ് ലഭിച്ചുവെന്നതാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.

നാനിക്ക് പുതുതായി ഇന്റര്‍നാഷണല്‍ ഇന്ത്യൻ ഫിലിം അക്കാദമിയാണ് ദസറയിലെ പ്രകടന മികവിന് അവാര്‍ഡ് നല്‍കിയിരിക്കുന്നത്. നേരത്തെ സൈമ അവാര്‍ഡും തെലുങ്ക് താരത്തിന് ലഭിച്ചിരുന്നു. ദസറ പ്രദര്‍ശനത്തിന് എത്തിയപ്പോഴും യുവ താരത്തിന് വലിയ പ്രശംസ ലഭിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. നാനി തെരഞ്ഞെടുക്കുന്ന കഥാപാത്രവും ഓരോ സിനിമയും ഒന്നിനൊന്ന് വേറിട്ടതാണെന്നും അഭിപ്രായങ്ങള്‍ ഉണ്ടാകാറുണ്ട്.

സിങ്കരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിൽ നാനി അവതരിപ്പിക്കുന്ന 'ധരണി' എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് 'ദസറ'യുടെ കഥ വികസിക്കുന്നത്. സംവിധാനം ശ്രീകാന്ത് ഒഡേലയായിരുന്നു. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ 'വെണ്ണേല'യെന്ന കഥാപാത്രമായിട്ടാണ് വേഷമിടുന്നത്. സമുദ്രക്കനി, സായ് കുമാർ, ഷംന കാസിം, സറീന വഹാബ് എന്നിവരും 'ദസറ'യില്‍ വേഷമിട്ടിരുന്നുന്നു. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം. സത്യൻ സൂര്യൻ ഐഎസ്‍സിയാണ് ഛായാഗ്രാഹണം. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ ആര്‍ട്. കീര്‍ത്തി സുരേഷിന്റെ ഒരു മികച്ച കഥാപാത്രമായിരിക്കും 'ദസറ'യിലേതെന്ന് നാനി പറഞ്ഞിരുന്നു. മനോഹരമായ പ്രകടനമാണ് കീര്‍ത്തി സുരേഷ് ചിത്രത്തില്‍ 'വെണ്ണേല'യായി കാഴ്‍ചവെച്ചിരിക്കുന്നതെന്ന് നാനി പറഞ്ഞിരുന്നു. കീര്‍ത്തിക്ക് പകരം ഒരാളെ കണ്ടെത്താൻ ആകില്ലെന്നും നാനി പറഞ്ഞു. തമിഴിലും തെലുങ്കിലും നിരവധി ഗംഭീര പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും 'ദസറ' മറ്റൊരു പൊൻതൂവല്‍ ആകുമെന്നും നാനി പറഞ്ഞിരുന്നു. കീര്‍ത്തി സുരേഷിന്റെ കഥാപാത്രത്തെ ദസറ സിനിമ കണ്ടവര്‍ അഭിനന്ദിച്ചിരുന്നു.

തെലുങ്ക് വ്യവസായം സ്വാഭാവികമായും വാണിജ്യ സിനിമകളാലാണ് രാജ്യത്ത് ശ്രദ്ധയാകര്‍ഷിക്കുന്നത്. ജൂനിയര്‍ എൻടിആറും, പ്രഭാസുമൊക്കെ 1000 കോടികള്‍ ആര്‍ആറിലൂടെയും ബാഹുബലിയിലൂടെയുമൊക്കെ നേടിയാണ് ചര്‍ച്ചയാകുന്നത് (നടൻ എന്ന നിലയില്‍ ഇരുവര്‍ക്കും അവാര്‍ഡുകള്‍ ഇവയിലൂടെ നേടാനായിരുന്നില്ല). എന്നാല്‍ നാനി മികച്ച ചിത്രങ്ങളും കഥാപാത്രങ്ങളാലുമാണ് പ്രിയം നേടുന്നത് എന്നതാണ് പ്രത്യേകത. അങ്ങനെയായിരിക്കുമ്പോഴും നാനി നായകനായി 100 കോടിയില്‍ അധികം നേടുന്നുമുണ്ട്.

Read More: മന്ത്രി നിര്‍ണായകമായ തീരുമാനമെടുത്തു, രജനികാന്ത് ചിത്രം വേട്ടൈയന് ഇനി തമിഴകത്ത് വിലസാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios