മാളവികയ്‍ക്ക് മാംഗല്യം, ജയറാമിന്റെ മകളുടെ വിവാഹം കഴിഞ്ഞു, വരൻ നവനീത് ഗീരീഷ്
നവനീത് ഗിരീഷാണ് മാളവികയുടെ വരൻ.
മോഡലും പ്രിയ നടൻ ജയറാമിന്റെ മകളും എന്ന നിലയില്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് മാളവിക. താരങ്ങളായ ജയറാമിന്റെയും പാര്‍വതിയുടെയും മകളുടെ വിവാഹം നടന്നിരിക്കുകയാണ്. വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു. പാലക്കാട് സ്വദേശിയായ നവനീതാണ് ജയറാമിന്റെ മകള്‍ മാളവികയുടെ വരൻ.
നവനീത് ഗിരീഷ് എന്നാണ് തന്റെ മകളുടെ വരന്റെ പേര് എന്ന് ജയറാം തന്നെ വെളിപ്പെടുത്തിയിരുന്നു. പാലക്കാട്ടുകാരനായ നവനീത് ഗിരീഷും ഇനി തന്റെ മകനാണ് എന്നായിരുന്നു മാളവികയുടെ വരനെ പരിചയപ്പെടുത്തി ജയറാം സമൂഹ്യമ മാധ്യമത്തില്‍ ഫോട്ടോ പങ്കുവെച്ച് എഴുതിയത്. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് ജയറാമിന്റെ മകള്‍ മാളവികയുടെ വരൻ നവനീത് ഗിരീഷ്. താരങ്ങളായ ജയറാമിന്റെയും പാര്‍വതിയുടെയും സുഹൃത്തുക്കളും വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തി എന്നാണ് റിപ്പോര്‍ട്ട്.
യുവ നടനുമായ കാളിദാസ് ജയറാമിന്റെയും വിവാഹ നിശ്ചയം അടുത്തിടെ നടന്നതും ആരാധകര്‍ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. മോഡലായ തരിണി കലിംഗരായരാണ് ജയറാമിന്റെ മകൻ കാളിദാസിന്റെ വധു. തരിണി കലിംഗരായരുമായി പ്രണയത്തിലാണെന്ന് കാളിദാസ് തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിഷ്വല്‍ കമ്മ്യൂണിക്കേഷൻ ബിരുദധാരിയാണ് ജയറാമിന്റെ മകനും യുവ നടൻമാരില്‍ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്‍ത കാളിദാസിന്റെ വധു തരിണി കലിംഗരായര്‍.
തരിണി കലിംഗരായര്‍ക്കും കാളിദാസ് ജയറാമിനുമൊപ്പമുള്ള ഫോട്ടോയില്‍ ജയറാമിനെയും പാര്‍വതിയെയും മാളവിക ജയറാമിനെയും ഒന്നിച്ച് കണ്ടതോടെയാണ് താരം പ്രണയത്തിലാണെന്ന് വ്യക്തമായത്. ഫോട്ടോ കാളിദാസ് ഒരു തിരുവോണ ദിനത്തില്‍ പങ്കുവെച്ചത് ചര്‍ച്ചയായി മാറുകയും ചെയ്‍തു. അതിനു പിന്നാലെയെത്തിയ വാലന്റൈൻ ഡേയില്‍ താരം പ്രണയം വെളിപ്പെടുത്തുകയും ചെയ്‍തതോടെ ആരാധകര്‍ വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു. ജയറാമിന്റെയും പാര്‍വതിയുടെയും രണ്ട് മക്കളുടെയും വിവാഹ വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്‍തിരുന്നു.
Read More: ഇന്ത്യക്ക് പുറത്തും ഹിറ്റ്, വിദേശത്തെ കളക്ഷനിലും നിര്‍ണായ സംഖ്യ മറികടന്ന് ക്രൂ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക