വീക്കിലി ടാസ്‍കിലെ മോശം പ്രകടനം; ബിഗ് ബോസില്‍ രണ്ടുപേര്‍ ജയിലിലേക്ക്
എല്ലാ തവണത്തേതിനേക്കാള്‍ സംഭവബഹുലമായിരുന്നു ഇത്തവണത്തെ ജയില്‍ നോമിനേഷന്‍.
വീക്കിലി ടാസ്‍കുകളില്‍ മോശം പ്രകടനം നടത്തിയതായി മത്സരാര്‍ഥികള്‍ ചേര്‍ന്നു തിരഞ്ഞെടുത്ത രണ്ടു പേരെ ഹൗസിലെ തന്നെ ഒരു ജയിലിലേക്ക് അയക്കുന്ന പതിവ് ബിഗ് ബോസില്‍ ഉണ്ട്. ഈയാഴ്ച നടന്ന 'അലക്കുകമ്പനി' എന്ന് പേരിട്ടിരുന്ന തുണി അലക്കല്‍ വീക്കിലി ടാസ്‍കിനു ശേഷം മോശം പ്രകടനം നടത്തിയ രണ്ടുപേരെ എല്ലാവരും ചേര്‍ന്ന് തിരഞ്ഞെടുത്തു. എന്നാല്‍ എല്ലാ തവണത്തേതിനേക്കാള്‍ സംഭവബഹുലമായിരുന്നു ഇത്തവണത്തെ ജയില്‍ നോമിനേഷന്‍.
രണ്ടാമതായി പേരുകള്‍ നോമിനേറ്റ് ചെയ്യാനെത്തിയ മണിക്കുട്ടന്‍ എല്ലാവരും നല്ല പ്രകടനമാണ് നടത്തിയതെന്നും അതിനാല്‍ താന്‍ ആരുടെയും പേര് ജയിലിലേക്ക് നോമിനേറ്റ് ചെയ്യുന്നില്ലെന്നും മണിക്കുട്ടന്‍ പറഞ്ഞു. പിന്നീടെത്തിയ ഡിംപലും ആരുടെയും പേര് പറഞ്ഞില്ല. അഡോണി ഒരാളുടെ പേര് മാത്രം പറഞ്ഞപ്പോള്‍ കിടിലം ഫിറോസ് അനൂപിന്‍റെ പേരിനൊപ്പം സെല്‍ഫ് നോമിനേഷനും ചെയ്തു. എന്നാല്‍ ഈ നോമിനേഷന്‍ രീതിയെ ഫിറോസ് ഖാന്‍ ചോദ്യം ചെയ്തതോടെ അത് പരസ്യമായ തര്‍ക്കത്തിലേക്കും നീങ്ങി. പിന്നീട് ബിഗ് ബോസ് തന്നെ വിഷയത്തില്‍ വിശദീകരണവുമായി എത്തി. ഓരോരുത്തരും നിര്‍ബന്ധമായും ഈരണ്ടുപേരെ ജയിലിലേക്ക് നോമിനേറ്റ് ചെയ്യണം എന്നതായിരുന്നു അത്. അതുപ്രകാരമുള്ള നോമിനേഷനു ശേഷം ഏറ്റവുമധികം വോട്ടുകള്‍ ലഭിച്ച രണ്ടുപേരെ ജയിലിലേക്ക് അയക്കുകയും ചെയ്തു.
ജയില്‍ നോമിനേഷന്‍ ഇങ്ങനെ
ഫിറോസ്, സജിന- സന്ധ്യ, അനൂപ്
മണിക്കുട്ടന്‍- ആദ്യം ആരുടെയും പേര് പറഞ്ഞില്ല. എല്ലാവരും നന്നായി പെര്‍ഫോം ചെയ്‍തു എന്ന് പറഞ്ഞു. ബിഗ് ബോസ് ക്ലാരിഫിക്കേഷന്‍ വരുത്തിയതിനു ശേഷം കിടിലം ഫിറോസ്, സൂര്യ എന്നിവരുടെ പേരുകള്‍ പറഞ്ഞു.
നോബി- അഡോണി, സൂര്യ
ഡിംപല്‍- ആദ്യം ആരുടെയും പേര് പറഞ്ഞില്ല, പിന്നീട് ഭാഗ്യലക്ഷ്‍മി, അനൂപ്
റിതു- അഡോണി, സന്ധ്യ
റംസാന്‍- അനൂപ്, സന്ധ്യ
സായ്- സന്ധ്യ, അഡോണി
ഭാഗ്യലക്ഷ്‍മി- അനൂപ്, അഡോണി
സൂര്യ- കിടിലം ഫിറോസ്, ഭാഗ്യലക്ഷ്‍മി
സന്ധ്യ- ഡിംപല്‍, ഭാഗ്യലക്ഷ്‍മി
കിടിലം ഫിറോസ്- അനൂപിന്‍റെ പേരിനൊപ്പം സെല്‍ഫ് നോമിനേഷനാണ് കിടിലം ഫിറോസ് ആദ്യം ചെയ്തത്. സെല്‍ഫ് നോമിനേഷന്‍ പറ്റില്ലെന്ന് ബിഗ് ബോസ് പറഞ്ഞതു പ്രകാരം പിന്നീട് ഡിംപലിനെ നോമിനേറ്റ് ചെയ്തു.
അഡോണി- അനൂപിന്‍റെ പേര് മാത്രം ആദ്യം പറഞ്ഞു. പിന്നീട് ഡിംപലിനെയും നോമിനേറ്റ് ചെയ്തു.
അനൂപ്- കിടിലം ഫിറോസ്, സൂര്യ
ഈ വോട്ടിംഗ് നില അനുസരിച്ച് ഏറ്റവുമധികം വോട്ടുകള്‍ ലഭിച്ച അനൂപ്, അഡോണി എന്നിവരാണ് ജയിലിലേക്ക് പോയത്.