ബിഗ് ബോസില്‍ അഖില്‍ മാരാരെ അനുകരിച്ച് റെനീഷ

മോഹൻലാല്‍ എത്തിയ ദിവസമായിരുന്നു റെനീഷയുടെ അനുകരണം.

Reneesha imitates Akhil Marar in Bigg Boss hrk

ബിഗ് ബോസ് മലയാളം സീസണ്‍ 5 ആദ്യ ആഴ്‍ചയിലേ ഗംഭീര പ്രകടനങ്ങളുമായി പ്രേക്ഷകരുടെ പ്രിയം നേടിയിരിക്കുകയാണ്. 18 മത്സരാര്‍ഥികളുമായിട്ടാണ് ഷോ ഇത്തവണ ആരംഭിച്ചിരിക്കുന്നത്. വളരെ വാശിയോടെയാണ് ടാസ്‍കുകളില്‍ മത്സരാര്‍ഥികള്‍ ഓരോരുത്തരും പങ്കെടുക്കുന്നത്. അത്തരം ഒരു ടാസ്‍കില്‍ അഖില്‍ മാരാര്‍ കാട്ടിയ മാനറിസം റെനീഷ അനുകരിച്ചാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.

'വൻമതില്‍' എന്ന് ബിഗ് ബോസ് പേരിട്ട മത്സരത്തില്‍ എല്ലാവരും വളരെ മത്സരബുദ്ധിയോട് തന്നെ പങ്കെടുത്തു. ഒരു അഭിപ്രായ വ്യത്യാസ തുടര്‍ന്ന് റെനീഷ റഹ്‍മാനിന്റെ അടുത്തെത്തി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ അഖില്‍ മാരാര്‍ നാക്ക് കടിച്ച് ദേഷ്യപ്പെട്ടത് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. വാരാന്ത്യ എപ്പിസോഡില്‍ സംസാരിക്കവേ മോഹൻലാല്‍ അത് എങ്ങനെയായിരുന്നുവെന്ന് റെനീഷയോട് ചോദിച്ചു, തുടര്‍ന്ന് റെനീഷ് അഖിലിലെ അനുകരിക്കുകയുമായിരുന്നു.

രണ്ട് പേര്‍ വീതമുള്ള ഒമ്പത് ടീമുകളായാണ് മത്സരാര്‍ഥികള്‍ ആദ്യ വീക്ക്‍ലി ടാസ്‍കില്‍ പങ്കെടുത്തത്. ആദ്യ ഓപ്പണ്‍ നോമിനേഷനില്‍ നിന്ന് പുറത്താകാനുള്ള നോമിനേഷൻ ലഭിച്ച ഒരാളും സേഫ് ആയ ഒരാളും എന്ന തരത്തിലായിരുന്നു ടീം. പല ഘട്ടങ്ങളായി ആദ്യ വീക്ക്‍ലി ടാസ്‍ക് നടന്നപ്പോള്‍ സവിശേഷ നേട്ടങ്ങള്‍ ഉണ്ടാവുന്ന മൂന്ന് ഗോള്‍ഡൻ കട്ടകള്‍ ലഭ്യമാക്കിയെങ്കിലും അവയില്‍ രണ്ടെണ്ണത്തിന് കേടുപാട് പറ്റി അസാധുവായി. ഒരെണ്ണം അവസാനം വരെ സ്വന്തമായിയുണ്ടായിരുന്നു ഷിജു ഓപ്പണ്‍ നോമിനേഷനില്‍ നിന്ന് മോചിതനായി.

വീക്ക്‍ലി ടാസ്‍കിന്റെയും അടിസ്ഥാനത്തില്‍ വിഷ്‍ണു, റിനോഷ്, ഗോപിക, ലെച്ചു, റെനീഷ, അഞ്‍ജൂസ്, ഏയ്ഞ്ചലീൻ എന്നിവര്‍ അടുത്തയാഴ്‍ച പുറത്തുപോകാൻ സാധ്യതയുള്ളവരുടെ പട്ടികയില്‍ ഇടംപിടിച്ചു. ബിഗ് ബോസിന്റെ ആദ്യ ആഴ്‍ചയില്‍ അഖില്‍ ക്യാപ്റ്റനുമായി. ബിഗ് ബോസില്‍ ആരൊക്കെ തുടരും ആരൊക്കെ നിലനില്‍ക്കും എന്നതില്‍ ഓരോ പ്രകടനങ്ങള്‍ക്കും വളരെ വലിയ പങ്കാണുള്ളത്.

Read More: സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു

Latest Videos
Follow Us:
Download App:
  • android
  • ios