'ഞാന്‍ തുറന്ന് സംസാരിച്ചു, അത് ചിലര്‍ക്ക് ഇഷ്‍ടപ്പെട്ടില്ല'; പുറത്തായതിനു ശേഷം രമ്യ പണിക്കര്‍
ഈ സീസണിലെ പതിനെട്ടാമത്തെ മത്സരാര്‍ഥിയായി, വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് രമ്യ ബിഗ് ബോസ് സീസണ്‍ 3ലേക്ക് എത്തിയത്
ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ പുതിയ എലിമിനേഷന്‍ ആയിരുന്നു ഇന്ന്. ഫിറോസ്-സജിന, ഡിംപല്‍, കിടിലം ഫിറോസ്, മജിസിയ, സായ് വിഷ്‍ണു, രമ്യ പണിക്കര്‍ എന്നിവരാണ് കഴിഞ്ഞ വാരം നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ഇതില്‍ രമ്യ പണിക്കര്‍ ആണ് ഇന്ന് ഷോയില്‍ നിന്ന് പുറത്തേക്ക് പോകുന്നത്. അവസാന നിമിഷം വരെ സസ്‍പെന്‍സ് നിലനിര്‍ത്തിക്കൊണ്ടായിരുന്നു ബിഗ് ബോസിന്‍റെ പ്രഖ്യാപനം. എന്നാല്‍ അപ്രതീക്ഷിതമായുള്ള എലിമിനേഷന്‍ പ്രഖ്യാപനത്തെ സമചിത്തതയോടെയാണ് രമ്യ സ്വീകരിച്ചത്.
പിന്നാലെ വേദിയിലെത്തിയപ്പോള്‍ എങ്ങനെയുണ്ടായിരുന്നു ബിഗ് ബോസ് ഹൗസിലെ അനുഭവം എന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തിന് രമ്യയുടെ മറുപടി ഇങ്ങനെ ആയിരുന്നു- "നല്ലൊരു എക്സ്പീരിയന്‍സ് ആയിരുന്നു. ഞാന്‍ ആദ്യമായിട്ടാണ് ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നത്. ആദ്യമായിട്ട് ബിഗ് ബോസിനും ഏഷ്യാനെറ്റിനും നന്ദി പറയുന്നു. ഒരുപാട് സന്തോഷമായി. ഇത്രയും ദിവസമെങ്കിലും എനിക്ക് മത്സരിക്കാന്‍ സാധിച്ചു. അതില്‍ ഞാന്‍ വളരെ ഹാപ്പിയാണ്", രമ്യ പറഞ്ഞു.
ഇനിയും നിന്നിരുന്നെങ്കില്‍ കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്യാമായിരുന്നെന്ന് തോന്നിയോ എന്നായിരുന്നു മോഹന്‍ലാലിന്‍റെ അടുത്ത ചോദ്യം. തീര്‍ച്ഛയായും എന്ന് രമ്യയുടെ മറുപടി. "പ്രിന്‍സിപ്പലിന്‍റെ റോള്‍ ചെയ്‍ത ഗെയിമിന്‍റെ സമയത്ത് പനി ഉണ്ടായിരുന്നു. എന്നിട്ടും ഞാന്‍ ആ ക്യാരക്ടര്‍ വിടാതെ ടാസ്‍ക് കഴിയുന്നതുവരെ നിന്നു. അതുപോലെയാണ് പരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും. ഉടനീളം ക്യാരക്ടര്‍ ആയിട്ടു നിന്നു. പിന്നെ എനിക്ക് തോന്നിയത് ഞാന്‍ എന്തു വന്നാലും ഓപണ്‍ ആയിട്ട് സംസാരിക്കും. ഒളിച്ചുവെക്കില്ല. അത് ഞാന്‍ ഓപ്പണ്‍ ആയിട്ട് സംസാരിച്ചു. അത് കുറച്ച് മത്സരാര്‍ഥികള്‍ക്ക് ഇഷ്ടമായില്ല. പക്ഷേ അതിനെ ഒരു ഗെയിം സ്പിരിറ്റ് ആയിട്ടേ എടുക്കുന്നുള്ളൂ", രമ്യ പറഞ്ഞവസാനിപ്പിച്ചു.
ഈ സീസണിലെ പതിനെട്ടാമത്തെ മത്സരാര്‍ഥിയായി, വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് രമ്യ ബിഗ് ബോസ് സീസണ്‍ 3ലേക്ക് എത്തിയത്. എയ്ഞ്ചല്‍ തോമസും രമ്യയും ഒരേ ദിവസമാണ് എത്തിയത്. എയ്ഞ്ചല്‍ കഴിഞ്ഞ വാരം പുറത്തുപോയിരുന്നു.