ബിഗ് ബോസില്‍ 77 ദിവസം ഉറപ്പിച്ച് റംസാന്‍; വലിയ ഭാഗ്യമെന്ന് ഫിറോസ് ഖാന്‍
ഇതോടെ അവസാന അഞ്ചിലേക്ക് എത്താവുന്ന മത്സരാര്‍ഥിയെന്ന ഇമേജ് ആണ് റംസാന് പ്രേക്ഷകര്‍ക്കിടയില്‍ ലഭിക്കുക
ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ തനിക്ക് 77 ദിവസങ്ങള്‍ പുറത്താക്കപ്പെടാതെ നില്‍ക്കാനാവുമെന്ന് ഉറപ്പിച്ച് റംസാന്‍ മുഹമ്മദ്. ഈ വാരത്തിലേക്കുള്ള ക്യാപ്റ്റന്‍സി ടാസ്‍കില്‍ വിജയിച്ചതോടെയാണ് ഏത് മത്സരാര്‍ഥിയും ആഗ്രഹിക്കുന്ന നേട്ടത്തിലേക്ക് റംസാന്‍ പ്രവേശിച്ചത്. ക്യാപ്റ്റനാവുന്നയാളെ എലിമിനേഷന്‍ ലിസ്റ്റിലേക്ക് നോമിനേറ്റ് ചെയ്യാന്‍ മറ്റ് മത്സരാര്‍ഥികള്‍ക്ക് കഴിയില്ല. പോരാതെ മുന്‍പ് ലഭിച്ച ഒരു നോമിനേഷന്‍ ഫ്രീ കാര്‍ഡും ഇനിയും ഉപയോഗിക്കാതെ റംസാന്‍റെ പക്കലുണ്ട്. ഇതോടെയാണ് അദ്ദേഹം ബിഗ് ബോസ് സീസണ്‍ 3ല്‍ 77 ദിനങ്ങള്‍ ഉറപ്പിച്ചത്.
ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ 57-ാം എപ്പിസോഡ് ആണ് ഇന്നത്തേത്. ക്യാപ്റ്റനായതിനാല്‍ ഈ വാരം റംസാനെ ആര്‍ക്കും നോമിനേറ്റ് ചെയ്യാനാവില്ല. അങ്ങനെ 63-ാം ദിനം വരെ അദ്ദേഹം സേഫ് ആവും. അടുത്ത വാരം നോമിനേറ്റ് ചെയ്യപ്പെട്ടാല്‍ നോമിനേഷന്‍ ഫ്രീ കാര്‍ഡ് ഉപയോഗിക്കാം. ആ വാരം ഉപയോഗിക്കാത്തപക്ഷം കാര്‍ഡിന്‍റെ വാലിഡിറ്റി തീരുമെന്ന പ്രശ്‍നവുമുണ്ട്. അതിനാല്‍ത്തന്നെ നോമിനേഷന്‍ ലിസ്റ്റില്‍ വന്നാല്‍ റംസാന്‍ കാര്‍ഡ് ഉപയോഗിക്കുമെന്ന കാര്യം തീര്‍ച്ഛയാണ്. അതിനാല്‍ 70 ദിവസം വരെ അദ്ദേഹത്തിന് സേഫ് ആവാം. പിന്നീടുള്ള വാരം നോമിനേഷന്‍ ലിസ്റ്റില്‍ പേര് വന്നാലും 7 ദിവസം കൂടി എന്തായാലും ഹൗസില്‍ തുടരാം. അവിടെയും പുറത്താക്കപ്പെടാത്തപക്ഷം വീണ്ടും മുന്നോട്ടുപോകാം.
ഇതോടെ അവസാന അഞ്ചിലേക്ക് എത്താവുന്ന മത്സരാര്‍ഥിയെന്ന ഇമേജ് ആണ് റംസാന് പ്രേക്ഷകര്‍ക്കിടയില്‍ ലഭിക്കുക. മുന്‍പും ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തിയിട്ടുള്ള ആളാണ് റംസാന്‍. ആഴ്ചകള്‍ക്കു മുന്‍പ് നടന്ന ഒരു ക്യാപ്റ്റന്‍സി ടാസ്‍കിലെ മികച്ച പ്രകടനത്തിനാണ് റംസാന് ബിഗ് ബോസ് നോമിനേഷന്‍ ഫ്രീ കാര്‍ഡ് നല്‍കിയത്.
മറ്റു മത്സരാര്‍ഥികളില്‍ ചിലര്‍ റംസാന്‍റെ വിജയത്തെക്കുറിച്ച് ഇന്ന് ചര്‍ച്ച ചെയ്തു. ക്യാപ്റ്റന്‍സി ടാസ്‍കില്‍ പങ്കെടുത്ത റംസാനും കിടിലം ഫിറോസും ഡിമ്പലും ബെഡ് ഏരിയയില്‍ വച്ച് ഇക്കാര്യം സംസാരിച്ചപ്പോള്‍ സന്ധ്യയും അവരുടെ അടുത്ത് ഉണ്ടായിരുന്നു. പുറത്ത് ഫിറോസ് ഖാനും അഡോണിയും ചേര്‍ന്നിരുന്നും ഇക്കാര്യം സംസാരിക്കുന്നുണ്ടായിരുന്നു. റംസാന്‍റെ 'ഭാഗ്യ'ത്തെക്കുറിച്ചാണ് ഫിറോസ് ഖാന് പറയാനുണ്ടായിരുന്നത്. നോമിനേഷന്‍ ഫ്രീ കാര്‍ഡ് ഉള്ള സ്ഥിതിക്ക് ബിഗ് ബോസ് ഹൗസില്‍ റംസാന്‍ 77 ദിവസങ്ങള്‍ ഇതിനകം ഉറപ്പിച്ചുവെന്ന കാര്യം അഡോണി വേഗത്തില്‍ത്തന്നെ കണക്കു കൂട്ടിയെടുത്തു.