'അനാവശ്യകാര്യം പറയാൻ ആണ് എങ്കില്‍ ഇതാണ് ലാസ്റ്റ് എപ്പിസോഡ്', ഫിറോസിന് മുന്നറിയിപ്പുമായി രമ്യാ പണിക്കര്‍
ഫിറോസിന് മുന്നറിയിപ്പുമായി രമ്യാ പണിക്കര്‍.
ബിഗ് ബോസിലേക്ക് രമ്യാ പണിക്കര്‍ തിരിച്ചെത്തിയിരുന്നു. തിരിച്ചെത്തിയ ദിവസം തന്നെ ഫിറോസുമായി രമ്യാ പണിക്കര്‍ വലിയ തര്‍ക്കത്തിലുമെത്തി. ഇരുവരും അവരവരുടെ വാക്കുകളില്‍ ഉറച്ചുനിന്നു. ആദ്യത്തെ തര്‍ക്കം കഴിഞ്ഞ് വീണ്ടും സംസാരിച്ചപ്പോഴും ഇരുവരും അങ്ങോട്ടുമിങ്ങോട്ടും മാറ്റമില്ലെന്നുതന്നെയാണ് വ്യക്തമാക്കിയത്. എന്താണ് തന്റെ ശരിയെന്നും ഇരുവരും പറഞ്ഞു. എന്നെകുറിച്ച് അനാവശ്യ കാര്യം പറയാൻ ആണ് ഫിറോസ് പോകുന്നതെങ്കില്‍ ഇന്നാണ് ഫിറോസിന്റെ ലാസ്റ്റ് എപ്പിഡോസ് എന്നും രമ്യാ പണിക്കര്‍ പറഞ്ഞു.
സജ്‍നയുമായും തുടര്‍ന്ന് ഫിറോസുമായും തര്‍ക്കമുണ്ടാകാൻ കാരണമെന്തെന്ന് വിശദീകരിക്കുകയായിരുന്നു രമ്യാ പണിക്കര്‍. സജ്‍ന ചേച്ചി അടിയുണ്ടാക്കുന്നതിനെ കുറിച്ചാണ് സംസാരിച്ചത് എന്നാണ് ഫിറോസിനോട് രമ്യാ പണിക്കര്‍ സൂചിപ്പിച്ചത്. എന്നെക്കണ്ട് സജ്‍ന ചേച്ചി സംസാരിച്ച ഡയോലോഗ് ആണ്. എനിക്ക് ഇപോള്‍ അടിയുണ്ടാക്കാനാകില്ല. എഴുന്നേറ്റ് നിന്ന് അടിയുണ്ടാക്കാമെന്നാണ് സജ്‍ന പറഞ്ഞത്. എന്നോട് ചേട്ടൻ ബിഹേവ് ചെയ്യുന്നത് എങ്ങനെയോ അതിന്റെ ഡബിള്‍ ആയിട്ടല്ലേ ചെയ്യുകയുള്ളൂവെന്നും രമ്യാ പണിക്കര്‍ പറഞ്ഞു.
എന്ത് സംസാരിച്ചാലും അടി അടി എന്ന വാക്ക് അല്ല വേണ്ടത്. ഒരിക്കലും ഞാൻ ആരുടെ അടുത്തുപോയും ചൊറിഞ്ഞിട്ടുമില്ലെന്നും രമ്യാ പണിക്കര്‍ പറഞ്ഞു. ഇനിയുള്ള കാര്യം നീ ശ്രദ്ധിക്കണം എന്നു ഫിറോസ് പറഞ്ഞു.
എന്നെകുറിച്ച് അനാവശ്യകാര്യം പറയാൻ ആണ് ഫിറോസ് പോകുന്നതെങ്കില്‍ ഇന്നാണ് ഫിറോസിന്റെ ലാസ്റ്റ് എപ്പിഡോസ് എന്ന് ഞാൻ പറയുന്നുവെന്ന് രമ്യാ പണിക്കര്‍ വ്യക്തമക്കി. ഞാൻ പറയട്ടേ, എന്റ പേഴ്‍സണല്‍ കാര്യം ചൊറിയാൻ വന്നാല്‍ എന്നെ സംബന്ധിച്ച് ഈ 50 ദിവസം ഞാൻ ഹാപിയാണ് എന്ന് ഫിറോസ് പറഞ്ഞു. എനിക്കും ഇതുവരെയുള്ള ദിവസം മതിയെന്ന് രമ്യാ പണിക്കര്‍ പറഞ്ഞു. ഉള്ള ദിവസം ഞാനും ഹാപിയാണെന്ന് രമ്യാ പണിക്കര്‍ പറഞ്ഞു.