'ഷോയ്ക്ക് നിയമങ്ങളും രീതികളും മര്യാദകളും ഉണ്ട്, അത് മാനിക്കുന്നവരെ മുന്നോട്ട് പോകൂ; മോഹൻലാൽ
രണ്ട് പേരും കെട്ടിപിടിച്ച് സംസാരിക്കുന്നത് കണ്ടപ്പോൾ സന്തോഷമായെന്നും മോഹൻലാൽ പറഞ്ഞു.
ബിഗ് ബോസ് മലയാളം ചരിത്രത്തിൽ ആദ്യമായി മത്സരാർത്ഥികൾ മോഹൻലാലിന് മുന്നിൽ കയ്യാങ്കളി നടത്തിയ ദിവസമായിരുന്നു ഈസ്റ്റർ എപ്പിസോഡ്. ഷോ വൈൻഡ് അപ്പ് ചെയ്യാതെ മോഹൻലാൽ ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. സാഗറും അഖിൽ മാരാരും ആയിരുന്നു പ്രശ്നങ്ങളുടെ മൂലകാരണമായത്. വിഷു എപ്പിസോഡായ ഇന്നും ഇതേകുറിച്ച് സംസാരിച്ചു കൊണ്ട് മോഹൻലാൽ എത്തിയിരിക്കുന്നത്.
"ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ഞാൻ അവസാനമായി ഇവിടെ എത്തിയപ്പോൾ ഈ ബിഗ് ബോസ് വീട്ടിൽ അരങ്ങേറിയത്. ഇതൊരു പ്രത്യേകതയുള്ള ഗെയിം ആണ്. പക്ഷേ ഈ ഗെയിമിന് അതിന്റേതായ നിയമങ്ങളും രീതികളും മര്യാദകളും ഉണ്ട്. അതിനെ മാനിച്ചും അനുസരിച്ചും മുന്നോട്ട് പോകുന്നവർക്ക് മാത്രമേ ഈ വീട്ടിൽ നിലനിൽപ്പുള്ളൂ. ആർക്കെങ്കിലും ഈ കാര്യത്തിൽ സംശയം ഉണ്ടോ", എന്ന് ചോദിച്ച് കൊണ്ടാണ് മോഹൻലാൽ എത്തിയത്. മത്സരാർത്ഥികൾ ഇല്ലാ എന്ന് പറഞ്ഞതിന് പിന്നാലെ അഖിലിനോടും സാഗറിനോടും ശേഷം നടന്ന കാര്യങ്ങളെ പറ്റി ആരാഞ്ഞു.
പഴയ കാര്യങ്ങൾ ചോദിക്കാതെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് പറഞ്ഞ മോഹൻലാൽ എന്താണ് സംഭവിച്ചതെന്ന് ചോദിക്കുന്നു. എനിക്ക് ഡയറക്ട് നോമിനേഷൻ വന്നു. സാഗറിന് ക്യാപ്റ്റൻസി സ്ഥാനം റദ്ദാക്കപ്പെട്ടു. പകരം നോമിനേഷനിൽ വരികയും ചെയ്തുവെന്ന് അഖിൽ മാരാർ പറഞ്ഞു.
ഇത് ദ്വിജ കീർത്തി; മകളെ പരിചയപ്പെടുത്തി ഗിന്നസ് പക്രു, ഹൃദ്യം കുടുംബ ഫോട്ടോ
എന്റെ ഭാഗത്ത് മിസ്റ്റേക് സംഭവിച്ചു. അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു. സോറി എന്നാണ് സാഗർ നൽകിയ മറുപടി. ദേഷ്യന്റെ വ്യാപ്തി കൂടിയോ കുറഞ്ഞോ എന്ന ചോദ്യത്തിന് കുറച്ചെന്നാണ് അഖിൽ മറുപടി നൽകിയത്. ഇനിയും കുറയാനുണ്ടെന്നും നമുക്ക് ഇവിടുന്ന് പോകുമ്പോഴേക്കും അത് ഡിലീറ്റ് ചെയ്യണമെന്നും മോഹൻലാൽ പറഞ്ഞു. ദേഷ്യമൊക്കെ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ എത്തുമ്പോൾ മാത്രം വരേണ്ട കാര്യമാണ്. എന്തായാലും രണ്ട് പേരും കെട്ടിപിടിച്ച് സംസാരിക്കുന്നത് കണ്ടപ്പോൾ സന്തോഷമായെന്നും മോഹൻലാൽ പറഞ്ഞു. ശേഷം മനീഷയോട് സാഗറും അഖിലും എങ്ങനെയുണ്ടെന്ന് ചോദിക്കുന്നുണ്ട്.
"ബിഗ് ബോസ് വീടിന്‍റെ ഒരുദ്ദേശം എന്താണെന്ന് അറിയാമോ. ഒരുപാട് പേര്‍ പല റിലേഷനുകളും മോശമായിട്ടായിരിക്കാം ഇവിടെ വന്നിരിക്കുന്നത്. ആരാണ് എന്നൊന്നും ഞാന്‍ എടുത്ത് പറയുന്നില്ല. അപ്പോള്‍ അവര്‍ക്കൊക്കെ ഒരുപാട് പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കാന്‍, നമുക്ക് നഷ്ടമായ പല കാര്യങ്ങളും തിരിച്ചുപിടിക്കാന്‍ പറ്റുന്നൊരു സന്ദര്‍ഭം കൂടിയാണിത്. ഗെയിം എന്നതിന് പുറമെ നമ്മള്‍ എന്താണ് എന്ന് മനസിലാക്കിക്കാനുള്ള സന്ദര്‍ഭം കൂടിയാണ് ഷോ. റിനോഷ് പറഞ്ഞത് പോലെ ഒച്ചവച്ചാല്‍ മാത്രമല്ല അല്ലാതെ ഒരുപാട് കാര്യങ്ങളിലൂടെ ആളുകളുടെ മനസ്സില്‍ കടന്നു ചെല്ലാം. അത് വലിയൊരു മനസിലാക്കലാണ് വെളിപാടാണ്", എന്നും മോഹന്‍ലാല്‍ പറയുന്നു