‘മനുഷ്യരുടെ ഇടയിൽ മനുഷ്യരായി ജീവിക്കുക, അങ്ങനെയുള്ളവരാണ് വിജയിക്കുന്നത്'; ബി​ഗ് ബോസിലേക്ക് അപ്രതീക്ഷിത ആശംസ

മനുഷ്യരുടെ ഇടയിൽ മനുഷ്യരായി ജീവിക്കുക, അങ്ങനെയുള്ളവരാണ് വിജയിക്കുന്നതെന്ന് ഫാദർ മത്സരാർത്ഥികളോടായി പറഞ്ഞു. 
 

joseph puthenpurackal in bigg boss

സകരമായ നിമിഷങ്ങളുമായി ബി​ഗ് ബോസ് സീസൺ മൂന്ന് മുന്നോട്ട് പോകുകയാണ്. ഈസ്റ്റർ ആശംസകളോടെയാണ് ഷോയുടെ 50മത്തെ എപ്പിസോഡ് മോഹൻലാൽ ആരംഭിച്ചത്. രസകരവും കൗതുകകരവുമായ മത്സരങ്ങളിലൂടെയും രുചിയൂറുന്ന ​ഭക്ഷണത്തോടെയും ഈസ്റ്റർ ആഘോഷിക്കുകയാണ് മത്സരാർത്ഥികൾ. ഇതിനിടയിൽ അവർക്കായി ഉയർത്തെഴുന്നേൽപ്പിന്റെ ആശംസയുമായി എത്തുകയാണ് ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ. 

മനുഷ്യരുടെ ഇടയിൽ മനുഷ്യരായി ജീവിക്കുക, അങ്ങനെയുള്ളവരാണ് വിജയിക്കുന്നതെന്ന് ഫാദർ മത്സരാർത്ഥികളോടായി പറഞ്ഞു. 

ജോസഫ് പുത്തൻപുരയ്ക്കലിന്റെ വാക്കുകൾ

സ്നേഹമുള്ളവരെ, ഏഷ്യാനെറ്റിലെ ബി​ഗ് ബോസ് എന്ന പ്രോ​ഗ്രാം പ്രേക്ഷക ശ്രദ്ധയാകർഷിച്ചതാണ്. എല്ലാവിധ മംഗളങ്ങളും നേരുന്നു. അതിമനോ​ഹരമായ ഒരു പ്രോ​ഗ്രാം. ഇസ്റ്ററിന്റെ മം​ഗളങ്ങൾ അതിൽ പങ്കെടുക്കുന്നവർക്കും സംഘാടകർക്കും ആത്മാർത്ഥമായി നേരുന്നു. ജീവിതയാത്രയിൽ പ്രതിസന്ധികളും പ്രകോപനങ്ങളും ഉണ്ടാവുക സ്വാഭാവികമാണ്. വെള്ളത്തിനടയിൽ ജീവിക്കുന്നവരുണ്ട്. ബഹിരാകാശത്ത് ജീവിക്കുന്നവരുണ്ട്, പക്ഷേ മനുഷ്യനെ പോലെ ഭൂമിയിൽ മനുഷ്യർക്കൊപ്പം ജീവിക്കുക എന്നത് ഒരു വലിയ വെല്ലുവിളിയാണ്. അങ്ങനെ ജീവിക്കുന്നവരെയാണ് വിജയികൾ എന്ന് വിളിക്കാവുന്നത്. 50 ദിവസങ്ങൾ നാടും വീടും എല്ലാം ഉപേക്ഷിച്ച് ഒരു പ്രത്യേക അന്തരീക്ഷത്തിൽ ജീവിക്കുന്നവരാണ് ബി​ഗ് ബോസിൽ പങ്കെടുക്കുന്നവർ. പ്രകോപനങ്ങളുടെ നടുവിൽ പിടിച്ച് നിൽക്കുന്നവരാണ്. മുറിപ്പെടുത്തുമ്പോഴും ചിരിച്ചോണ്ട് നിൽക്കുന്നവർ. ബി​ഗ് ബോസിലെ എല്ലാവർക്കും ഈസ്റ്ററിന്റെ മം​ഗളങ്ങൾ നേർന്നു.

Latest Videos
Follow Us:
Download App:
  • android
  • ios