'തീയായി നിങ്ങൾ ഉള്ളടത്തോളം കാലം ബോംബായി ഞാനും ഇവിടെയുണ്ടാകും'; പൊളി ഫിറോസിനോട് ഭാഗ്യലക്ഷ്മി
ഏത് നിമിഷവും പൊട്ടിത്തെറിക്കുന്നയാൾ എന്ന ഓപ്ഷൻ ആയിരുന്നു ഫിറോസിന് ലഭിച്ചത്.
ബിഗ് ബോസ് സീൺ മൂന്നിന്റെ ഇരുപത്തിയെട്ടാമത്തെ എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസം കടന്ന് പോയത്. ഏറിവരുന്ന മത്സരാവേശവുമായി മത്സരാർത്ഥികൾ പടയോട്ടം തുടരുകയാണ്. എയ്ഞ്ചൽ തോമസ് ബിഗ് ബോസ് വീടിന്റെ പടിയിറങ്ങുകയും ചെയ്തു. പരസ്പര വിലയിരുത്തലിനുള്ള ടാസ്ക്കുമായാണ് കഴിഞ്ഞ ദിവസം മോഹൻലാൽ എത്തിയത്. ഇതിൽ പൊളി ഫിറോസും ഭാഗ്യലക്ഷ്മിയും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ഏത് നിമിഷവും പൊട്ടിത്തെറിക്കുന്നയാൾ എന്ന ഓപ്ഷൻ ആയിരുന്നു ഫിറോസിന് ലഭിച്ചത്. 'തന്റെ കാഴ്ചപ്പാടിൽ ഈ ഓപ്ഷൻ ചേരുന്നത് ഭാഗ്യലക്ഷ്മി ചേച്ചിക്കാണ്. കാരണം ചെറിയൊരു സ്പാർക്ക് കിട്ടിയാ മതി, മാലപ്പടക്കം പോലെ പറ പറാന്ന് പൊട്ടാൻ' ഫിറോസ് പറഞ്ഞു. ഇത് ശരിയായ കാര്യമെന്നായിരുന്നു മറുപടിയായി ഭാഗ്യലക്ഷ്മി പറഞ്ഞത്.
ഒരാൾ ഇങ്ങനെ തീയും കൊണ്ട് പിന്നാലെ നടക്കുവാണ്. കൊളുത്തട്ടെ, പൊട്ടിക്കട്ടെ എന്ന് പറഞ്ഞ്. ആ ഉദാഹരണം എനിക്ക് ഇഷ്ടപ്പെട്ടുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. താൻ ഇവിടെ ഉണ്ടെങ്കിൽ തീയായ് എപ്പഴും ഉണ്ടാകുമെന്ന് ഫിറോസ് പറഞ്ഞപ്പോ ഞാൻ ബോംബായിട്ട് ഇവിടെ തന്നെ കാണുമെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി.