Asianet News MalayalamAsianet News Malayalam

ബിഗ്‌ബോസിലേക്കുള്ള ഒരുക്കങ്ങൾ; മത്സരത്തിന് എത്തും മുന്‍പ് അനു ജോസഫ് ചെയ്തത്.!

അവിടെക്കായി തയാറാക്കിയ ചില വസ്ത്രങ്ങൾ അണിഞ്ഞും കാണിക്കുന്നുണ്ട് അനു. എല്ലാം വ്യത്യസ്തമായ രീതിയിലാണ് അനുവിന് വേണ്ടി തയാറാക്കിയിരിക്കുന്നത്. 

Bigg Boss Wild Card Entry Anu Joseph prepration for bigg boss vlog vvk
Author
First Published May 3, 2023, 7:35 AM IST | Last Updated May 3, 2023, 7:35 AM IST

തിരുവനന്തപുരം: ബിഗ് ബോസ് ഹൗസിലേക്ക് കഴിഞ്ഞ ദിവസം ഒരു വൈല്‍ഡ് കാര്‍ഡ് എൻട്രി കൂടി എത്തിയിരിക്കുകയാണ്. അനു ജോസഫാണ് ഇത്തവണ വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയത്. മോഹൻലാല്‍ കഴിഞ്ഞ ദിവസം പരിചയപ്പെടുത്തിയെങ്കിലും അനു ജോസഫ് വീട്ടിലേക്ക് എത്തിയത് ഇന്നാണ് എപ്പിസോഡില്‍ കാണിച്ചത്. ബിഗ് ബോസ് ആദ്യമായി നല്‍കിയ ദൗത്യം നിറവേറ്റുന്ന അനു ജോസഫിനെയും പ്രേക്ഷകര്‍ കണ്ടു.

ഇപ്പോഴിതാ, ബിഗ്‌ബോസ് എന്ന സ്പെഷ്യൽ ഫ്ലോറിന് വേണ്ടി ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് അനു ജോസഫിന്റെ പുതിയ വ്ലോഗിൽ കാണിക്കുന്നത്. ബിഗ്‌ബോസിൽ എത്തി പ്രേക്ഷകരെല്ലാം അനുവിനെ കണ്ട ശേഷമാണ് വീഡിയോ പുറത്ത് വരുന്നത്. താൻ ഇത് നേരത്തെ എടുത്ത് വെച്ച വ്ലോഗാണ് എന്നും നടി പറയുന്നുണ്ട്.

അവിടെക്കായി തയാറാക്കിയ ചില വസ്ത്രങ്ങൾ അണിഞ്ഞും കാണിക്കുന്നുണ്ട് അനു. എല്ലാം വ്യത്യസ്തമായ രീതിയിലാണ് അനുവിന് വേണ്ടി തയാറാക്കിയിരിക്കുന്നത്. ഇതിനിടയിൽ പ്രേക്ഷകരുടെ പിന്തുണയും താരം അഭ്യർത്ഥിക്കുന്നുണ്ട്. 'എന്ത് സംഭവിച്ചാലും മറ്റൊരാളെ വിഷമിപ്പിക്കാൻ പാടില്ല, ഏതറ്റം വരെ പോയാലും സത്യത്തിനു വേണ്ടി നിൽക്കണം' എന്നും അനു ജോസഫ് പറയുന്നു. പകുതി വസ്ത്രങ്ങൾ മാത്രമാണ് ഇപ്പോൾ തയാറാക്കിയിരിക്കുന്നതെന്നും ബാക്കി സാഹചര്യത്തിനനുസരിച്ച് എത്തിക്കുമെന്നും താരം പറയുന്നുണ്ട്.

അനു ജോസഫിനെ ഹൗസിലേക്ക് സ്വാഗതം ചെയ്യവേയാണ് ബിഗ് ബോസ് നടിക്ക് ഒരു ദൗത്യം നല്‍കിയത്. ബിഗ് ബോസ് ഹൗസില്‍ വളരെ സുഖിച്ച്, ആസ്വദിച്ചു ജീവിക്കുന്നു എന്ന് തോന്നുന്ന മൂന്നുപേരുടെയും ഇവിടെ ബുദ്ധിമുട്ടി ജീവിക്കുന്നു എന്ന് തോന്നുന്ന മൂന്ന് പേരുടെയും കിടക്കുന്ന സ്ഥലങ്ങള്‍ മാറ്റുക എന്നതാണ് ദൗത്യം. ബിഗ് ബോസ് ഹൗസിലെ ലിവിംഗ് ഏരിയയില്‍ വെച്ചായിരുന്നു അനു ജോസഫ് തന്റെ ദൗത്യം നിര്‍വഹിച്ചത്. 

ബിഗ് ബോസ് ഹൗസിലെ ഉറ്റ സുഹൃത്തുക്കളായ റെനീഷയെയും സെറീനയും മാറ്റി കിടത്തുകയാണ് അനു ജോസഫ് ആദ്യം ചെയ്‍തത്. നാദിറയും റെനീഷയും ഒരുമിച്ചും സെറീനയും മനീഷയും ഒരുമിച്ച് കിടക്കാനാണ് അനു ജോസഫ് നിര്‍ദ്ദേശിച്ചത്. സാഗറിനെയും ജുനൈസിനെയും ഇങ്ങനെ പിരിക്കാൻ അനു ജോസഫ് ശ്രമിച്ചു. എന്നാല്‍ ജുനൈസും താനും വേറെ വേറെയാണെന്നും താൻ ഒറ്റയ്‍ക്കാണ് എന്നും സാഗര്‍ വ്യക്തമാക്കി.

'ആരെയും വേദനിപ്പിക്കണമെന്ന് കരുതി ചെയ്തതല്ല'; ബിഗ് ബോസിനോട് ക്ഷമ ചോദിച്ച് ഒമര്‍ ലുലു

വാതില്‍ ചവുട്ടി തുറന്നു, ഒമര്‍ ലുലുവിന്‍റെ പെരുമാറ്റത്തെച്ചാല്ലി ബിഗ് ബോസില്‍ സംഘര്‍ഷം

Latest Videos
Follow Us:
Download App:
  • android
  • ios