Asianet News MalayalamAsianet News Malayalam

'അന്ന് അഖില്‍ പൊക്കിക്കാണിച്ചതുപോലെ അല്ല', ജുനൈസിന്റെ വിശദീകരണം

നീ ഇടാറില്ലേയെന്ന് തന്നോട് സെറീന ചോദിച്ചപ്പോള്‍ താൻ പൊക്കിക്കാണിച്ചതൊന്നുമല്ല എന്നാണ് ജുനൈസ് വ്യക്തമാക്കുന്നത്.

Bigg Boss Malayalam season 5 Junaizs explanation hrk
Author
First Published Jun 14, 2023, 4:38 PM IST | Last Updated Jun 14, 2023, 4:38 PM IST

ബിഗ് ബോസ് ഹൗസില്‍ ചര്‍ച്ചയായ കാര്യമാണ് 'മുണ്ടുപൊക്കി' കാണിച്ചുവെന്നത്. അഖില്‍ മാരാറിന് എതിരെ രൂക്ഷമായ വിമര്‍ശനവുമായി മത്സരാര്‍ഥികള്‍ എത്തിയിരുന്നു. അഖില്‍ മാരാര്‍ ചെയ്‍തതിന് സമാനമായ കാര്യം ജുനൈസിന്റെ ഭാഗത്തുനിന്നുണ്ടായതും വീട്ടില്‍ ചര്‍ച്ചയായി. ജുനൈസ് മത്സരാര്‍ഥികളോട് വിശദീകരണം നടത്തുന്നതിന്റെ വീഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുകയാണ്.

'പിടിവള്ളി' എന്ന് പേരിട്ട ഒരു ടാസ്‍കിനെടെയായിരുന്നു വിവാദത്തിനാസ്‍പദമായ സംഭവം.  ഒരൊറ്റ കയറില്‍ എല്ലാ മത്സരാര്‍തികളും പിടി വിടാതെ പിടിച്ചുകൊണ്ട് നില്‍ക്കേണ്ട മത്സരം ആയിരുന്നു ഇത്. 24 മണിക്കൂര്‍ സമയമുള്ള ഈ ടാസ്‍ക് നടക്കുമ്പോള്‍ ഭക്ഷണം കഴിക്കാനോ ബാത്ത്റൂമില്‍ പോകാനോ കഴിയില്ല. ടാസ്‍കിനിടെ പൂളിലേക്ക്  മത്സരാര്‍ത്ഥികള്‍ നേരത്തെ കയറും പിടിച്ച് ഇറങ്ങിയിരുന്നു. പൂളില്‍ വീണതിന് ശേഷം ആവശ്യമായ വസ്ത്രം മാറി ഗാര്‍ഡന്‍ ഏരിയയില്‍ ഇരിക്കുകയായിരുന്നു മത്സരാര്‍ത്ഥികള്‍. അപ്പോള്‍ നനഞ്ഞ അടിവസ്ത്രത്തെക്കുറിച്ച് ചര്‍ച്ച വന്നപ്പോള്‍ ജുനൈസിനോട് സെറീന ജട്ടി ഇട്ടിട്ടുണ്ടോ എന്ന് ചോദിച്ചു. ഇതിന് മറുപടിയായി കണ്ടോ ബോക്സറാണെന്ന് പറഞ്ഞ് അതിന്‍റെ ഒരു ഭാഗം ജുനൈസ് കാണിച്ചു. ഇതോട നാദിറ എന്താണ് നീ കാണിച്ചത് എന്ന് പറഞ്ഞ് രംഗത്ത് എത്തി. അതിനിടയില്‍ ജുനൈസ് സോറി പറഞ്ഞു. അത് നാദിറയോടും, ,സെറീനയോടും ആയിരുന്നു. സംഭവം ചര്‍ച്ചയായതോടെ അഖില്‍ മാരാറും രംഗത്ത് എത്തി. ഒരു സമയത്ത് തന്നെ പരിഹസിച്ച ജുനൈസ് ചെയ്‍തത് എന്താണെന്ന രീതിയില്‍ വിഷയം അഖില്‍ മാരാര്‍ ചര്‍ച്ചയാക്കി. സെറീനയും നാദിറയും ജുനൈസ് മാപ്പ് പറഞ്ഞു എന്നതില്‍ തൃപ്‍തിയുണ്ടെന്നും അഖിലിന്‍റെ വിഷയവും ഇതും രണ്ടും രണ്ട് വിഷയമാണെന്നും വ്യക്തമാക്കി. അഖില്‍ മാരാര്‍ വിഷയവുമായി ചേര്‍ത്ത് തര്‍ക്കമായി ഇത് മാറിയപ്പോള്‍ വിഷ്‍ണു പോയി ബസര്‍ അമര്‍ത്തി അത് കഴിഞ്ഞ വിഷയമാണ് എന്ന് പറഞ്ഞ് ആ ചര്‍ച്ച തീര്‍ക്കാന്‍ നോക്കി. കുറച്ച് കഴിഞ്ഞ് ജുനൈസ് തന്‍റെ ഭാഗം വിശദീകരിക്കാന്‍ വീണ്ടും ബസര്‍ അമര്‍ത്തി. തുടര്‍ന്ന് മത്സരാര്‍ഥികളോട് ജുനൈസ് സംസാരിക്കുന്നതിനറെ വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

വീണ്ടും ഇങ്ങനെയൊരു കാര്യം സംഭാഷണം വരുന്നതിനാല്‍ എന്റെ കാര്യം എനിക്ക് പറയേണ്ടതുണ്ട് എന്ന് വ്യക്തമാക്കിയാണ് ജുനൈസ് സംസാരത്തിന് തുടക്കമിട്ടത്. പുറത്തു ഞങ്ങള്‍ എല്ലാവരും കയറുകെട്ടി ഇരിക്കുകയായിരുന്നു അവിടെ. അപ്പോള്‍ റിനോഷ് തന്നോട്, നമ്മള്‍ തങ്ങളുടെ വസ്‍ത്രം മാറ്റി, എന്നാല്‍ അടിവസ്‍ത്രം മാറിയോ എന്ന് ചോദിച്ചുവെന്നും ജുനൈസ് വ്യക്തമാക്കി. അപ്പോള്‍ ഞാൻ മാറ്റിയിട്ടില്ലെന്ന് പറഞ്ഞു. നീ ഇടാറില്ലേയെന്ന് സെറീന ചോദിച്ചപ്പോള്‍ താൻ പൊക്കിക്കാണിച്ചതൊന്നുമല്ല, ഇത്രയും ഉള്ള ബോക്സര്‍ കാണിച്ചു. അല്ലാതെ അന്ന് അഖില്‍ പൊക്കിക്കാണിച്ചതു പോലെ അല്ല എന്നും ജുനൈസ് വ്യക്തമാക്കി. ഇതിനെ എതിര്‍ത്ത് അഖില്‍ ഇടപെട്ടു.

ഞാനും അന്ന് ഈ ഡയലോഗ് പറഞ്ഞതാണ് എന്നു മാരാര്‍ വ്യക്തമാക്കി. ഞാൻ ഇട്ട ബോക്സര്‍ പോലും നീ കണ്ടു കാണില്ല എന്നും മാരാര്‍ വ്യക്തമാക്കി. നിങ്ങള്‍ പ്രകോപിതനായിരുന്നു എന്നായിരുന്നു അതിന് ജുനൈസിന്റെ മറുപടി. ദൈവം ഉണ്ടെന്ന് മനസിലായി എന്നുമായിരുന്നു ജുനൈസിനോട് മാരാര്‍ വ്യക്തമാക്കിയത്.

Read More: സച്ചിന്‍ വീണ്ടും മയക്കുമരുന്ന് കൂട്ടുകെട്ടിലേക്കോ : കുടുംബവിളക്ക് റിവ്യു

ബിഗ് ബോസിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ; ഫിറോസ് ഖാൻ പറയുന്നു

Latest Videos
Follow Us:
Download App:
  • android
  • ios