പഴഞ്ചൊല്ലിൽ തട്ടിത്തടഞ്ഞ് മത്സരാർത്ഥികൾ, ചിരിപ്പിച്ച് ശോഭയും അഖിൽ മാരാരും
പഴഞ്ചൊല്ലിൽ പതിരില്ല എന്നാണ് ഇത്തവണത്തെ ഡെയ്ലി ടാസ്കിന്റെ പേര്.
ബിഗ് ബോസ് ഹൗസിനെ എപ്പോഴും രസകരമാക്കുന്നത് ടാസ്കുകളാണ്. പഴഞ്ചൊല്ലിൽ പതിരില്ല എന്നാണ് ഇത്തവണത്തെ ഡെയ്ലി ടാസ്കിന്റെ പേര്. ലിവിംഗ് ഏരിയയിൽ വച്ചിരിക്കുന്ന ബൗളിൽ നിന്നും ഓരോരുത്തരും ഓരോ ചീട്ടുകൾ വീതം വായിക്കുക. ശേഷം ആ പഴഞ്ചൊല്ലിന് അനുയോജ്യമായ വ്യക്തിയെ തെരഞ്ഞെടുത്ത് അതിനുള്ള കാരണം എന്താണ് എന്ന് പറയുക. അതിന് ശേഷം തനിക്ക് അത് യോജിക്കുന്നുണ്ടോ ഇല്ലയോ എന്ന് ആ വ്യക്തി മറുപടി പറയണം. എന്നതാണ് ടാസ്ക്.
അനു ജോസഫ്-
പഴഞ്ചൊല്ല്- ഉണ്ട ചോറിന് നന്ദി വേണം
ജുനൈസിനെ ആണ് അനു തെരഞ്ഞെടുത്തത്. നമ്മൾ ഒരു കാര്യം പറയുമ്പോൾ അത് എന്താണ് എന്ന് അറിയാതെ ചുമ്മാ കിടന്ന് ബഹളം വയ്ക്കുന്നു. വഴക്കിന് വേണ്ടി മാത്രം ബഹളം ഉണ്ടാക്കുന്നു എന്ന് അനു പറഞ്ഞു. നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ എന്നാണ് ജുനൈസിന്റെ മറുപടി.
ജുനൈസ്
പഴഞ്ചൊല്ല്- ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കുകയും വേണം. കക്ഷത്തിൽ ഇരിക്കുന്നത് വീഴാനും പാടില്ല.
ശ്രുതിയെയാണ് ജുനൈസ് തെരഞ്ഞെടുത്ത്. ശ്രുതി ഇവിടെ തന്റേതായി കംഫർട്ട് സോൺ തയ്യാറാക്കിയിട്ടുണ്ട്. അത് രണ്ടോ മൂന്നോ വ്യക്തികളിൽ ആയിരിക്കാം. അവരെ കുറിച്ച് എന്തെങ്കിലും ഒക്കെ പറയണമെന്ന് ആഗ്രഹിക്കും പക്ഷേ അവർ എന്തെങ്കിലും വിചാരിക്കുമോ എന്ന് കരുതി മിണ്ടാതിരിക്കും എന്ന് ജുനൈസ് പറഞ്ഞു. അങ്ങനെ അല്ലെന്നാണ് ശ്രുതി പറയുന്നത്.
ശോഭ വിശ്വനാഥ്
പഴഞ്ചൊല്ല്- അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും.
അഖിൽ മാരാറിനെ ആണ് ശോഭ തെരഞ്ഞെടുത്തത്. ഇവിടെ ഏറ്റവും കൂടുതൽ ചൊറി ചെയ്യുന്നത് അഖിലാണ്. ഭാവിയിൽ നല്ലൊരു ചൊറിയായിട്ട് ഞാൻ ഇവിടെ നിനക്ക് വേണ്ടി ഉണ്ടാകും എന്നാണ് ശോഭ പറഞ്ഞത്. എനിക്ക് വലിയ പ്രതീക്ഷ ഇല്ലെന്നായിരുന്നു അഖിലിന്റെ പ്രതികരണം.
അഖിൽ മാരാർ
പഴഞ്ചെല്ല്- ഉത്തരം മുട്ടുമ്പോൾ കൊഞ്ഞണം കുത്തുന്നു.
ശോഭയെ ആണ് അഖിൽ മാരാർ തെരഞ്ഞെടുത്തത്. ശോഭയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഒരു പ്രശ്നം നടന്നാൽ. പ്രോപ്പറായിട്ട് പറയാൻ ശോഭയ്ക്ക് ഒരു കാര്യം കാണില്ല. അപ്പോൾ ശോഭ ഒരു റിസൺ ഉണ്ടാക്കി നമുക്ക് മുന്നിൽ ഇട്ടുതരും എന്നാണ് അഖിൽ പറയുന്നത്. താൻ അങ്ങനെ ചെയ്തില്ല എന്നാണ് ശോഭ പറയുന്നത്.
സാഗർ
പഴഞ്ചൊല്ല്- ആന കൊടുത്താലും ആശ കൊടുക്കരുത്.
ശ്രുതിയെ ആണ് സാഗർ തെരഞ്ഞെടുത്തത്. റിനോഷിന് ശ്രുതി ആശ കൊടുക്കുന്നു എന്നാണ് സാഗർ പറയുന്നത്. ഈ വീട്ടിൽ പല പ്രശ്നങ്ങൾ ഉണ്ടായിട്ട് പോലും റിനോഷ് ഇതുവരെ ഇടപെട്ടിട്ടില്ല. പക്ഷേ അഖിലിനും വിഷ്ണുവിനും പ്രശ്നമില്ലാത്ത കാര്യത്തിൽ ഇടപെട്ടു. അതുകൊണ്ട് റിനോഷ് കപ്പടിക്കുമെന്ന് തോന്നുന്നില്ല( മോണിംഗ് ടാസ്കിൽ റിനോഷ് കപ്പടിക്കുമെന്ന് ശ്രുതി പറഞ്ഞിരുന്നു) എന്നാണ് സാഗർ പറഞ്ഞത്. ബിഗ് ബോസ് വിന്നറിന് വേണ്ടത് കുരുട്ട് ബുദ്ധിയല്ല എന്നാണ് ശ്രുതി പറഞ്ഞത്.
ഷിജു
പഴഞ്ചൊല്ല്- കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാണ്ടാക്കി.
ജുനൈസിനെ ആണ് ഷിജു തെരഞ്ഞെടുത്തത്. എന്തെങ്കിലും ഒരു കാര്യം ചെയ്യണമെന്ന് ആഗ്രഹിച്ച്, നമ്മളൊന്നും ചിന്തിക്കാത്ത കാര്യങ്ങൾ ചിന്തിച്ച് അവസാനം അവന് തന്നെ അപകടം ഉണ്ടാക്കുന്ന നിലയിലേക്ക് ചെന്നെത്തും എന്നാണ് ഷിജു പറഞ്ഞത്. നെഗറ്റീവ് ആകട്ടെ പോസിറ്റീവ് ആകട്ടെ ആൾക്കാർ എന്ത് വിചാരിച്ചാലും എനിക്ക് വിഷയമില്ല. എനിക്ക് തെറ്റാണെന്ന് തോന്നുന്നത് പറയും എന്നാണ് ജുനൈസിന്റെ മറുപടി.
റെനീഷ
പഴഞ്ചൊല്ല്- കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ.
ശ്രുതിയെ ആണ് റെനീഷ വിളിച്ചത്. തന്നെ ശ്രുതി ടാർഗെറ്റ് ചെയ്തതായി തോന്നി എന്നാണ് റെനീഷ പറയുന്നത്. എന്നെക്കാൾ സ്ട്രോങ് ആയിട്ടുള്ള എന്റെ അത്രയും ശക്തയായ ഒരാളെ എനിക്ക് ഇവിട് ടാർഗെറ്റ് ചെയ്താൽ മതി. എന്തായാലും റെനീഷ അതല്ലെന്നാണ് ശ്രുതി പറുന്നത്.
സെറീന
പഴഞ്ചൊല്ല്- കടലിൽ ചെന്നാലും നായ നക്കിയെ കുടിക്കൂ.
അഖിൽ മാരാരെ ആണ് സെറീന വിളിച്ചത്. ഏത് പ്ലാറ്റ് ഫോമിൽ ആണെങ്കിലും തെറിവിളിക്കാനെങ്കിൽ തെറി വിളിക്കും. ഇടിക്കാനെങ്കിൽ ഇടിക്കും. കെട്ടിപിടിത്ത് ഉമ്മ കൊടുക്കാനാണെങ്കിൽ അതും ചെയ്യും എന്നാണ് സെറീന പറഞ്ഞത്. ഒരാളെ വെറുതെ പോയി താൻ ഇതുവരെ തെറി വിളിച്ചിട്ടില്ല എന്നാണ് അഖിൽ മറുപടി നൽകിയത്. ഒരാൾ തെറി കേൾക്കാൻ അർഹനാണെന്ന് തോന്നിയാൽ തെറി തന്നെ വിളിക്കുമെന്നും അഖിൽ പറഞ്ഞു.
നാദിറ
പഴഞ്ചൊല്ല്- പുത്തനച്ചി പുരപ്പുറം തൂക്കും.
അഖിൽ മാരാരെ ആണ് നാദിറ തെരഞ്ഞെടുത്തത്. താൻ ഒരു നല്ലവനാണെന്നും മറ്റാരുടെയെങ്കിലും മേൽ കുറ്റം ചുമത്തുകയും ചെയ്യും എന്നാണ് നാദിറ പറയുന്നത്. ഷോ കാണിക്കുന്നു എന്നും പറയുന്നു. പുത്തനച്ചി പുരപ്പുറം തൂക്കും എന്ന പഴഞ്ചെല്ലിനോട് ഇത് എങ്ങനെ യോജിക്കും എന്നാണ് അഖിൽ ചോദിക്കുന്നത്. സംസാരിച്ച് തീർത്ത ഒരു കാര്യം വീണ്ടും എടുത്തിടുന്നത് എന്തിന് എന്ന് പറഞ്ഞ് അനു ബഹളം ഉണ്ടാക്കി(നാദിറ തന്നെയും അഖിലിനെയും വച്ച് മോശമായി സംസാരിച്ചു എന്ന് അനു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു).
റിനോഷ്
പഴഞ്ചൊല്ല്- വെളുക്കാൻ തേച്ചത് പാണ്ടായി.
സാഗറിനെ ആണ് റിനോഷ് തെരഞ്ഞെടുത്തത്. റിനോഷിന് അഭിപ്രായം ഇല്ല എന്നാണ് സാഗർ പറയുന്നത്. ഞാൻ അഭിപ്രായം ആണല്ലോ പറയുന്നത്. നന്നാകാനല്ലേ ഞാൻ നോക്കുന്നത്. പ്രശ്നങ്ങളിൽ കൃത്യമായി കാര്യങ്ങള്‍ പറയുന്ന ആളാണ് ഞാൻ. നിങ്ങൾക്ക് എന്നെ പുറത്താക്കണമെങ്കില്‍ ഗേറ്റ് വരെ എത്തിക്കാം. പുറത്തു പോകണമോ എന്ന് വിചാരിക്കേണ്ടത് ജനങ്ങളാണ്. ഞാൻ കപ്പടിക്കില്ലെന്ന് സാഗർ പറഞ്ഞു. ഇനി ഞാൻ ഉറപ്പായും കപ്പടിക്കാൻ നോക്കും സാഗർ എന്നാണ് റിനോഷ് പറയുന്നത്. നീ കപ്പടിക്കണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം. പക്ഷേ ഇന്നലത്തെ സംഭവത്തിൽ നെഗറ്റീവ് ആയി കഴിഞ്ഞാൽ അത് നടക്കില്ല. പോക പോക തിരുത്തി കഴിഞ്ഞാൽ നിനക്കത് കിട്ടട്ടെ എന്നാണ് സാഗർ പറഞ്ഞത്.
കെട്ടിപിടിച്ച് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കി സാഗറും റിനോഷും, രണ്ട് പേർ ജയിലിലേക്ക്
സാഗർ -സെറീന 'പ്രണയം' സ്ട്രാറ്റജിയോ ? സൗഹൃദങ്ങൾക്ക് എന്ത് സംഭവിക്കും ?