Asianet News MalayalamAsianet News Malayalam

ഇന്ന് ബിഗ് ബോസ് അറിയിച്ചത് ഒരു സന്തോഷവാര്‍ത്ത, തുള്ളിച്ചാടി മണിക്കുട്ടൻ

മണിക്കുട്ടനെ സന്തോഷ വാര്‍ത്ത അറിയിച്ച് ബിഗ് ബോസ്.

bigg boss happy news
Author
Kochi, First Published Mar 24, 2021, 10:27 PM IST | Last Updated Mar 24, 2021, 10:27 PM IST

മണിക്കുട്ടൻ ഇന്ന് കണ്‍ഫെഷൻ റൂമില്‍ എത്തിയപ്പോള്‍ ബിഗ് ബോസ് ഒരു സന്തോഷവാര്‍ത്ത അറിയിച്ചു. തുള്ളിച്ചാടിയായിരുന്നു ആ സന്തോഷവാര്‍ത്ത മണിക്കുട്ടൻ കേട്ടത്. മണിക്കുട്ടൻ കൂടി ഭാഗമായ ഒരു കാര്യത്തിന്റെ സന്തോഷമായിരുന്നു അത്. മോഹൻലാല്‍ നായകനായ, മണിക്കുട്ടനും അഭിനയിച്ച മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് കിട്ടിയ വിവരമായിരുന്നു ആ സന്തോഷവാര്‍ത്ത. അത് എല്ലാവരെയും അറിയിക്കാൻ ബിഗ് ബോസ് ആവശ്യപ്പെടുകയും ചെയ്‍തു. മണിക്കുട്ടന്റെ ആവേശം മനസിലാക്കിയ എല്ലാവരും അഭിനന്ദിക്കുകയും ചെയ്‍തു.

ടാസ്‍ക് എന്തെന്ന് അറിയിക്കുന്നതിനു മുുന്നോടിയായിരുന്നു മണിക്കുട്ടൻ സന്തോഷ വാര്‍ത്ത പറഞ്ഞത്. മോഹൻലാല്‍ സാര്‍ അഭിനയിച്ച് പ്രിയദര്‍ശൻ സാര്‍ സംവിധാനം ചെയ്‍ത മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്‍ക്ക് ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചുവെന്ന് മണിക്കുട്ടൻ എല്ലാവരെയും അറിയിച്ചു. ഭാഗ്യലക്ഷ്‍മി ഡബ് ചെയ്‍ത സിനിമയാണെന്നും പറഞ്ഞു. എന്തായാലും എല്ലാവരും സന്തോഷത്തോടെ ആ വാര്‍ത്ത സ്വീകരിച്ചു. മോഹൻലാല്‍ സാര്‍ എന്ന് എല്ലാവരും വിളിച്ചു. മണിക്കുട്ടന് അടുത്തത് എത്തി എല്ലാവരും അഭിനന്ദിച്ചു.

പലരും കെട്ടിപ്പിടിച്ചാണ് മണിക്കുട്ടനെ അഭിനന്ദിച്ചത്.

മണിക്കുട്ടൻ അതിന്റെ സന്തോഷത്തിലായിരുന്നു മുഴുവൻ രംഗങ്ങളിലും.

Latest Videos
Follow Us:
Download App:
  • android
  • ios