'സ്‍നേഹത്തോടെ പറഞ്ഞ വാക്കില്‍ മോശമായി ചിത്രീകരിച്ചു', പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്‍മി, പുതിയ നോമിനേഷൻ പട്ടിക

ബിഗ് ബോസില്‍ നിന്ന് ഇനി പുറത്താകുന്നവരുടെ സാധ്യതാ പട്ടിക.

bigg boss eviction list

ബിഗ് ബോസില്‍ നിന്ന് ഇനി ആരു പുറത്തുപോകും എന്ന കാര്യത്തില്‍ പട്ടിക തയ്യാറാക്കേണ്ട ദിവസമാണ് ഇന്ന്. ആരൊക്കെ പുറത്തുപോകണം എന്ന് നോമിനേഷൻ ചെയ്യേണ്ട ദിവസം. മത്സരാര്‍ഥികള്‍ ഓരോരുത്തരും അവരുടെ അഭിപ്രായം പറയും. മത്സരാര്‍ഥികള്‍ തന്നെ നാമനിര്‍ദേശം ചെയ്യുന്ന പേരുകളാണ് പ്രേക്ഷക വോട്ടിനായി മാറ്റുന്നത്. ബിഗ് ബോസ് ഇതിന് വേണ്ട നിര്‍ദേശങ്ങളും നല്‍കും. ഇന്ന് നോമിനേഷനില്‍ ഭാഗ്യലക്ഷ്‍മി പൊട്ടിക്കരയുന്ന രംഗവും കണ്ടു.

ഭാഗ്യലക്ഷ്‍മിയടക്കമുള്ള ഓരോരുത്തരും നോമിനേറ്റ് ചെയ്‍ത പേരുകളും കാരണങ്ങളും

സൂര്യ- നോമിനേറ്റ് ചെയ്യുന്ന ആദ്യത്തെ വ്യക്തി ഭാഗ്യലക്ഷ്‍മി ചേച്ചിയാണ്. എപ്പോഴും ഇമോഷണല്‍ ആണ് ഭാഗ്യലക്ഷ്‍മി ചേച്ചി. താൻ സത്യസന്ധനാണ് എന്നും മറ്റുള്ളവര്‍ അല്ല എന്നും കാട്ടാൻ ശ്രമിക്കുന്ന  ഫിറോസ്- സജ്‍നയെയും നോമിനേറ്റ് ചെയ്യുന്നതായി സൂര്യ പറഞ്ഞു

അഡോണി- അനൂപ് കൃഷ്‍ണൻ ഇമോഷണല്‍ ഡ്രാമ ഉപയോഗിക്കുന്നു. സന്ധ്യാ മനോജ് ഗെയിം കളിക്കാനായിട്ട് താൻ അല്ലാത്ത ഇൻഡിവിജ്വാലിറ്റി ആകാൻ ശ്രമിക്കുന്നുവെന്ന് വ്യക്തമാക്കി അവരെയും അഡോണി നോമിനേറ്റ് ചെയ്‍തു..

സജ്‍ന- ഫിറോസ്- നോബി തന്നെ തനിക്ക് കുഞ്ഞ് മനസാണ് എന്ന് പറഞ്ഞതിനാല്‍ അദ്ദേഹത്തിന് ഇവിടെനിന്ന് ഒരു മോചനമുണ്ടാകണം. സൂര്യയുടെ മനോനില തകരാറാണ് എന്ന് പറഞ്ഞ് അവരെയും നോമിനേറ്റ് ചെയ്‍തു.
ലോകത്തിന് മുന്നില്‍ വളരെ മോശമായിട്ട് എന്നെ ചിത്രീകരിച്ചു

അനൂപ് കൃഷ്‍ണൻ- മുൻധാരണയോട് കൂടിയാണ് കിടിലൻ ഫിറോസ് കാര്യങ്ങളെ സമീപിക്കുന്നത്. റംസാനെ എനിക്ക് ഭയങ്കര ഇഷ്‍ടമാണ്. പക്ഷേ കഴിഞ്ഞ ആഴ്‍ച വളരെ വീക് ആയതുപോലെ എനിക്ക് തോന്നി. പ്രകോപിതനായി അടിയുണ്ടാക്കണമെന്ന് വിചാരിച്ച് നില്‍ക്കുന്നതുപോലെ തോന്നിയെന്ന് വ്യക്തമാക്കി റംസാനെയും അനൂപ് കൃഷ്‍ണൻ നോമിനേറ്റ് ചെയ്‍തു.

ഡിംപല്‍-  ഇത്രയും ആഴ്‍ചകളായിട്ടും നോബി സേഫ് ആയിട്ട് മൂവ് ചെയ്യുന്നത്. ഞാൻ ചെയ്യുമ്പോള്‍ ശരി, നിങ്ങള്‍ ചെയ്യുമ്പോള്‍ തെറ്റ് എന്ന ചിന്താഗതിക്കാരാണെന്ന് വ്യക്തമാക്കി സജ്‍ന- ഫിറോസ് ദമ്പതിമാരെയും ഡിംപല്‍ നോമിനേറ്റ് ചെയ്‍തു.

സന്ധ്യാ മനോജ്-  ഒരാള്‍ കള്ളത്തരം പറയുന്നുവെന്ന് പറഞ്ഞ് വേട്ടയാടുന്നവരാണ് ഫിറോസ്- സജ്‍ന. ഗെയിമിന് വേണ്ടി മാത്രം ശ്രമിച്ച താൻ കണ്ടന്റ് ഉണ്ടാക്കാൻ വേണ്ടി ശ്രമിച്ചുവെന്ന് പറഞ്ഞ റംസാനെയും നോമിനേറ്റ് ചെയ്യുന്നു.

റിതു മന്ത്ര- അനൂപ് കൃഷ്‍ണൻ ബ്രില്യന്റ് പ്ലേയര്‍ ആയിരുന്നു, ഇപോള്‍ അത് മിസ് ആണ്. സൂര്യക്ക് എന്താണ് ഇവിടെ ചെയ്യേണ്ടതെന്ന് ബോധ്യമില്ലെന്ന് വ്യക്തമാക്കി അവരെയും റിതു മന്ത്ര നോമിനേറ്റ് ചെയ്‍തു.

ഭാഗ്യലക്ഷ്‍മി- ഗെയിമിനെ തെറ്റിദ്ധരിപ്പിച്ച് മാനസികമായി തകര്‍ക്കാൻ വേണ്ടി ഭഗീരത പ്രവണത  ഫിറോസ്- സജ്‍ന നടത്തുന്നു. അനൂപിനെ വന്നതുമുതല്‍ ശ്രദ്ധിക്കുന്നുണ്ട്. ഒരമ്മയെ പോലെ തുടക്കം മുതല്‍ എന്നോട് പെരുമാറി. പിന്നീട് പോയപ്പോള്‍ എന്തെന്ന് ഞാൻ ചോദിച്ചില്ല. തിരിച്ച് വീണ്ടും വന്നപ്പോഴും ചോദിച്ചില്ല. ചേര്‍ത്തുപിടിച്ചു. എന്നാല്‍ സ്‍നേഹത്തോടു കൂടി പറഞ്ഞ ഒരു വാക്ക് അത് ലോകത്തിന് മുന്നില്‍ വളരെ മോശമായിട്ട് എന്നെ ചിത്രീകരിച്ചു. ഞാൻ അങ്ങനെ ഒരാളല്ല. വ്യക്തിപരമായിട്ട് ഒരു കാര്യം കൂടി പറയാൻ  എനിക്ക് അനുവാദം തരണം. ഞാൻ ഒട്ടും കംഫര്‍ട്ടബിള്‍ അല്ല ഇവിടെ. എനിക്ക് ഈ ഗെയിം മനസിലായി.  പക്ഷേ എനിക്ക് അറിയില്ല. എനിക്ക് കളിക്കാൻ പറ്റില്ല. എന്നെ വിട്ടേക്ക്, ഞാനങ്ങനെ പിന്നില്‍ നിന്ന് കുത്തുന്ന ആളല്ല. എന്റെ മോന്റെ മുഖമുള്ള ഒരു പയ്യനെന്ന് സ്‍നേഹിച്ചിട്ട്, അവന് ഗെയിം കളിക്കാൻ വേണ്ടി, സായ് വിഷ്‍ണു എത്ര മോശമായിട്ട് ആണ് എന്നെ ഇൻസല്‍ട്ട് ചെയ്‍തത്. ഇതിനേക്കാള്‍ ഒരുപാട് കടന്നുവന്നവളാണ് ഞാൻ. ഒരുപാട്.  അതിനൊക്കെയൊരു എന്റെ ഉള്ളില്‍ ഒരു വാശിയുണ്ടായിരുന്നു. കാരണം എന്റെ മുന്നില്‍ നിന്നാണ് അവര്‍ എന്നോട് കളിച്ചത്. എന്റെ മുഖത്തിന് നേരെ നിന്ന് കുത്താൻ പോകുവാണ് എന്ന് പറഞ്ഞിട്ട് കുത്തിയവരോടാണ് ഞാൻ പോരാടിയത്. എന്റെ പിന്നില്‍വന്ന് ചേച്ചിയൊന്നൊക്കെ വിളിച്ച് ആരും കുത്തിയിട്ടില്ല.  പക്ഷേ ഇവിടെ അതാണ് നടക്കുന്നത്.  എനിക്ക് ഒരുപാട് അപേക്ഷയുണ്ട്. അന്ന് മരണം നടന്നപ്പോള്‍ ഞാൻ ഇറങ്ങി പോയാല്‍ മതിയായിരുന്നു. പ്ലീസ് എന്റെ ഒരു അപേക്ഷയാണ്. നില്‍ക്കുന്നവര്‍ക്ക് എതിരെയാണ് പോരാടിയത്. ഞാൻ സറണ്ടര്‍ ആയി. എന്നെ വിട്ടേക്കൂ.

റംസാൻ- എന്നോട് ഭാഗ്യലക്ഷ്‍മി ചേച്ചി പറഞ്ഞത് റംസാന് ആ കോയിൻ ദാനം കിട്ടിയതാണ് എന്ന്. ഞാൻ മറുപടി കൊടുത്തപ്പോള്‍ മിണ്ടാതായി. തെറ്റ് സ്വയം അംഗീകരിക്കാതിരിക്കുന്ന രീതിയാണ് ഭാഗ്യലക്ഷ്‍മി ചേച്ചിക്ക്. ജയില്‍ നോമിനേഷന്റെ സമയത്ത് സന്ധ്യ ചേച്ചി ബെഡില്‍ കിടക്കുന്നു. വേദനയുണ്ടെന്ന് പറഞ്ഞ് മെഡിക്കല്‍ സഹായം തേടുന്നു തൊട്ടടുത്ത് ദിവസം പാട്ടിട്ട് മുന്നില്‍ വരുന്നുവെന്നും റംസാൻ പറഞ്ഞു.

മണിക്കുട്ടൻ- ഗെയിമിനിടെ സജ്‍നയെ അഡോണി അടിക്കുന്നത് ഞാൻ കണ്ടതാണ്. തിരഞ്ഞുപിടിച്ചാണ് സജ്‍നയെ അടിച്ചതാണ്. കിടിലൻ ഫിറോസ് പേഴ്‍സണല്‍ ആയി ഒരോരുത്തരെ കണക്കാക്കുന്നത് ചിലര്‍ക്ക് പ്രശ്‍നമാണ്.

കിടിലൻ ഫിറോസ്- അനൂപ് കൃഷ്‍ണൻ ഇമോഷനെ വെച്ചിട്ട് ഗെയിം ചെയ്യുന്നു. പതിവുപോലെ തനിക്ക് പൊരുത്തക്കേടുണ്ടാകാൻ കാരണം ഫിറോസ് ആണ്.

നോബി- സജ്‍ന- ഫിറോസ് അണ്‍ ഫെയര്‍ ആയിട്ട് ഗെയിം കളിച്ചു. സൂര്യ ആക്റ്റീവല്ലാത്ത രീതിയില്‍ നില്‍ക്കുന്നു.

സായ് വിഷ്‍ണു- കിടിലൻ ഫിറോസും ഭാഗ്യലക്ഷ്‍മിയും ഒറ്റയ്‍ക്ക് നിന്ന് ഗെയിം ചെയ്യുന്നില്ല. കിടിലൻ ഫിറോസ് ഓണവില്ല് എടുക്കുന്നു. ഭാഗ്യലക്ഷ്‍മി പേഴ്‍സണല്‍ ആയി കാര്യങ്ങള്‍ എടുക്കുന്നു.

ഫിറോസ്- സജ്‍ന- ആറ്, അനൂപ് കൃഷ്‍ണൻ- നാല്, ഭാഗ്യലക്ഷ്‍മി- മൂന്ന്, സൂര്യ- മൂന്ന്, ഫിറോസ്- മൂന്ന്, റംസാൻ- രണ്ട്, സന്ധ്യാ മനോജ്- രണ്ട്, നോബി- രണ്ട് എന്നിങ്ങനെയായിരുന്നു ഇന്നത്തെ നോമിനേഷൻ.

Latest Videos
Follow Us:
Download App:
  • android
  • ios