ബിഗ് ബോസില്‍ നിന്ന് ഇനിയാരൊക്കെ പുറത്താകാം? ഇതാ പുതിയ പട്ടിക
ബിഗ് ബോസിലെ പുതിയ നോമിനേഷൻ ഇങ്ങനെ.
ബിഗ് ബോസ് മത്സരം കടുക്കുമ്പോള്‍ ഇന്നും വീണ്ടും എവിക്ഷനുള്ള നോമിനേഷന്റെ ദിവസമായിരുന്നു. ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തുപോകേണ്ടവരെ മത്സരാര്‍ഥികള്‍ തന്നെ നിര്‍ദ്ദേശിക്കുന്ന ദിവസം. ബിഗ് ബോസിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് ഇത്. എന്തുകൊണ്ട് ഒരാള്‍ പുറത്തുപോകണമെന്ന കാര്യവും മത്സരാര്‍ഥികള്‍ പറയണം. ആറ് വോട്ടുകളുമായി സജ്‍ന- ഫിറോസ് ദമ്പതിമാരായിരുന്നു പുറത്തുപോകേണ്ടവരുടെ പട്ടികയില്‍ ഇന്നും ഒന്നാമത്.
ഇങ്ങനെയായിരുന്നു ഇന്നത്തെ നോമിനേഷൻ ഓരോ ആള്‍ക്കാരും നിര്‍ദ്ദേശിച്ചത്.
അഡോണി- റിതുവും രമ്യാ പണിക്കരും
തുളസി ടീച്ചര്‍ എന്ന ക്യാരക്ടറിലേക്ക് റിതു മാറിയില്ല, ഗെയിം സ്‍പിരിറ്റ് ഇല്ല. ഷീല എന്ന പ്രിൻസിപ്പള്‍ റോളിലേക്ക് രമ്യാ പണിക്കര്‍ വന്നില്ല.
നോബി- സജ്‍ന- ഫിറോസും മജ്‍സിയ ഭാനുവും
വീണ്ടും പ്രശ്‍നങ്ങളായി വരികയാണ് സജ്‍ന- ഫിറോസ്. മത്സരബുദ്ധിയോട് കൂടി എനിക്ക് എതിരെ മജ്‍സിയ ഭാനു ഒരായുധം ഉപയോഗിക്കുന്നു
റിതു- മജ്‍സിയയും രമ്യാ പണിക്കരും
വിമര്‍ശനം അംഗീകരിക്കാൻ മജ്‍സിയ തയ്യാറാകുന്നില്ല. രമ്യാ പണിക്കര്‍ ഇപോഴും മറ്റുള്ളവരുമായി സിങ്ക് ആയിട്ടില്ല
കിടിലൻ ഫിറോസ്- സജ്‍ന- ഫിറോസും രമ്യാ പണിക്കറും
മറ്റുള്ളവരെ അസ്വസ്ഥരാക്കുകയാണ് സജ്‍ന- ഫിറോസ്. മറ്റുള്ളവര്‍ക്ക് ഒപം എത്താൻ രമ്യാ പണിക്കര്‍ക്ക് ആകുന്നില്ല.
സന്ധ്യാ മനോജ്- സജ്‍ന- ഫിറോസും രമ്യാ പണിക്കരും
സജ്‍ന ഫിറോസിനെയും രമ്യാ പണിക്കരെയും നാമനിര്‍ദേശം ചെയ്‍തു.
മണിക്കുട്ടൻ- അനൂപ് കൃഷ്‍ണനും കിടിലൻ ഫിറോസും
ലാല്‍ സാറ്‍ നില്‍ക്കുമ്പോഴും വഴക്കിട്ടയാളാണ് അനൂപ് കൃഷ്‍ണൻ. ടാസ്‍കില്‍ ശരിയല്ലാത്ത പ്രവര്‍ത്തി ചെയ്‍ത ആളാണ് കിടിലൻ ഫിറോസ്.
ഭാഗ്യലക്ഷ്‍മി- ഡിംപലും സജ്‍ന- ഫിറോസും
നമ്മള്‍ പറയുന്നത് കേള്‍ക്കില്ല, അവര്‍ പറയുന്നത് എല്ലാവരും കേള്‍ക്കണമെന്നും വാശി പിടിക്കുകയാണ് ഡിംപല്‍. സത്യസന്ധത എന്ന് വെറുതെ വാദം പറയുന്ന, അനാരോഗ്യകരമായ പ്രവര്‍ത്തനം നടത്തുന്നവരാണ് ഫിറോസ്- സജ്‍ന.
മജ്‍സിയ- സായ് വിഷ്‍ണുവും റിതുവും
വലിയ സ്വപ്‍നങ്ങളുള്ള സായ് വിഷ്‍ണു തന്റെ പ്ലാറ്റ്‍ഫോം ഉപയോഗിക്കുന്നില്ല. റിതുവും ബിഗ് ബോസിനെ ഉപയോഗപ്പെടുത്തുന്നില്ല.
ഫിറോസ്- സജ്‍ന- മജ്‍സിയും റിതുവും
മജ്‍സിയ മൈക്ക് ഊരിവയ്‍ക്കാൻ പറഞ്ഞു. പാട്ടുകളില്‍ ഒതുങ്ങിപ്പോകുകയാണ് റിതു.
സൂര്യ- സജ്‍ന - ഫിറോസും ഡിംപലും
മറ്റുള്ളവരെ വേദനിപ്പിക്കുന്നവരാണ് ഫിറോസും സജ്‍നയും. സ്വന്തം പ്രശ്‍നങ്ങള്‍ മനസിലാക്കാത്ത ആളാണ് ഡിംപല്‍.
സായ് വിഷ്‍ണു- ഡിംപലും മജ്‍സിയയും
മോര്‍ണിംഗ് ആക്റ്റീവിറ്റിയില്‍ കള്ളം പറയകുയാണ് ഡിംപല്‍ ചെയ്‍തത്. സ്വന്തമായ നിലപാടില്ലാത്ത ആളാണ് മജ്‍സിയ.
രമ്യാ പണിക്കര്‍- കിടിലൻ ഫിറോസും റിതു മന്ത്രയും
നല്ലതായി സംസാരിക്കാൻ കഴിവുള്ള കിടിലൻ ഫിറോസ് ക്യാപ്റ്റൻസി ടാസ്‍ക് ഉപയോഗിച്ചിട്ടില്ല. റിതു മന്ത്ര തന്റെ ക്യാരക്ടറിന് ബഹുമാനം കൊടുത്തില്ല.
അനൂപ് കൃഷ്‍ണൻ- സജ്‍ന- ഫിറോസും ഡിംപലും
സജ്‍ന- ഫിറോസ് ചെറിയ പ്രശ്‍നങ്ങളെ ഊതിപ്പെരുപ്പിക്കുന്നവരാണ്. താൻ മാത്രമാണ് ശരിയെന്ന് ഡിംപല്‍ പറയുന്നു.
ഡിംപല്‍- റിതു മന്ത്രയും സായ് വിഷ്‍ണുവും
റിതു മന്ത്ര ട്രൈ ചെയ്യുന്നുണ്ടെങ്കിലും മികച്ച രീതിയിലേക്ക് വരുന്നില്ല. സ്വന്തം കാഴ്‍ചപ്പാടില്‍ മാത്രം നില്‍ക്കുന്നയാളാണ് സായ് വിഷ്‍ണു.
റംസാൻ- മജ്‍സിയയും ഡിംപലും
ഏറ്റവും സ്‍പോര്‍ട്‍സ്‍മാൻ സ്‍പിരിറ്റുണ്ടെന്ന് പറയുന്ന മജ്‍സിയ ടാസ്‍കില്‍ അത് കാട്ടുന്നില്ല. ഡിംപലിന്റെത് ശരിയായ വ്യക്തിത്വമല്ല.
കിടിലൻ ഫിറോസ്- രണ്ട്, സായ് വിഷ്‍ണു- രണ്ട്, രമ്യാ പണിക്കര്‍- നാല്, റിതു മന്ത്ര- അഞ്ച്, മജ്‍സിയ- അഞ്ച്, ഡിംപല്‍ - അഞ്ച്, സജ്‍ന ഫിറോസ്- ആറ് എന്നിങ്ങനെയായിരുന്നു ഇന്ന് നോമിനേഷൻ വന്നത്.