'എനിക്കെന്റെ ചേട്ടനോടല്ലേ പറയാൻ പറ്റൂ', അനൂപ് കൃഷ്‍ണനെ ആശ്ലേഷിച്ച് രമ്യാ പണിക്കര്‍- വീഡിയോ

രമ്യാ പണിക്കര്‍ വീണ്ടും ബിഗ് ബോസില്‍ തിരിച്ചെത്തിയിരുന്നു.

Anoop Krishnan Ramya Panicker

ബിഗ് ബോസില്‍ കഴിഞ്ഞ ദിവസം വലിയ സര്‍പ്രൈസുകളുണ്ടായിരുന്നു. ഈസ്റ്റര്‍ വിശേഷങ്ങള്‍ ആണ് ആദ്യം മോഹൻലാല്‍ ചോദിച്ചത്. എല്ലാ മത്സരാര്‍ഥികളും സ്വന്തം വിശേഷങ്ങള്‍ പറഞ്ഞു. ഒരു ടാസ്‍കിനറെ രൂപത്തില്‍ രമ്യാ പണിക്കര്‍ വീണ്ടും ബിഗ് ബോസിലേക്ക് എത്തുകയും ചെയ്‍തു. മോഹൻലാല്‍ തന്നെയാണ് രമ്യാ പണിക്കരെ വീണ്ടും സ്വാഗതം ചെയ്‍തത്. വളരെ വലിയ സ്വീകരണമാണ് മറ്റ് മത്സരാര്‍ഥികള്‍ രമ്യാ പണിക്കര്‍ക്ക് നല്‍കിയത്.

ഈസ്റ്റര്‍ മുട്ടകള്‍ കണ്ടുപിടിക്കാനായിരുന്നു മത്സരാര്‍ഥികള്‍ക്ക് ടാസ്‍ക് നല്‍കിയത്. ഈസ്റ്റര്‍ മുട്ടകള്‍ സൂചനകള്‍ക്ക് അനുസരിച്ച് കണ്ടുപിടിക്കാൻ ശ്രമിക്കുമ്പോള്‍ രമ്യാ പണിക്കര്‍ പാട്ടിന്റെ പശ്ചാത്തലത്തില്‍ ബിഗ് ബോസിലേക്ക് വരുകയും ചെയ്‍തു. മത്സരാര്‍ഥികള്‍ വളരെ ആഘോഷത്തോടെയായിരുന്നു രമ്യാ പണിക്കരെ സ്വീകരിച്ചത്. എല്ലാവര്‍ക്കും കേക്ക് മുറിച്ച് കൊടുക്കുകയും ചെയ്‍തു രമ്യാ പണിക്കര്‍. മോഹൻലാല്‍ തന്നെയായിരുന്നു രമ്യാ പണിക്കരെ ആദ്യം സ്വാഗതം ചെയ്‍തത്.  ഒന്നൂല്ല, എനിക്കെന്റെ ചേട്ടനോടല്ലേ പറയാൻ പറ്റൂവെന്ന് പറഞ്ഞ് അനൂപ് കൃഷ്‍ണനെ ആശ്ലേഷിക്കുന്ന രമ്യാ പണിക്കരെയും കാണാമായിരുന്നു.

അനൂപ് കൃഷ്‍ണൻ കളിയാക്കിയത് വിഷമമായിയെന്ന് ബിഗ് ബോസില്‍ നിന്ന് പോകുമ്പോള്‍ നേരത്തെ രമ്യാ പണിക്കര്‍ പറഞ്ഞിരുന്നു.

കേക്ക് നല്‍കിയ ഫിറോസിനോട് ഇനി കാന്താരിയായിരിക്കും എന്ന് രമ്യാ പണിക്കര്‍ പറയുന്നതും കേള്‍ക്കാമായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios