സമ്പത്തിനൊപ്പം വീണ്ടും ചുവപ്പണിയുമോ ആറ്റിങ്ങല്‍; സര്‍വെ ഫലം
എന്നാല്‍, ബിജെപിക്കായി ശോഭ സുരേന്ദ്രന്‍ മത്സരിച്ചിട്ടും 17 ശതമാനം വോട്ട് വിഹിതം മാത്രമാണ് എല്‍ഡിഎയ്ക്ക് ലഭിക്കുകയെന്നും സര്‍വെ പറയുന്നു
തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ എല്‍ഡിഎഫിന് ആശ്വാസമായി നിലവിലെ എംപിയായ എ സമ്പത്ത് ആറ്റിങ്ങലില്‍ വിജയിക്കുമെന്ന് സര്‍വെ ഫലം. എന്നാല്‍, കോന്നി എംഎല്‍എ അടൂര്‍ പ്രകാശിനെ ഇറക്കിയതോടെ മികച്ച പോരാട്ടം തന്നെയാണ് യുഡിഎഫ് കാഴ്ചവെയ്ക്കുന്നതെന്നും സര്‍വെ ഫലം വ്യക്തമാക്കുന്നു. എ സമ്പത്തിന് 36 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ കടുത്ത പോരില്‍ 35 ശതമാനം വോട്ട് അടൂര്‍ പ്രകാശിന് ലഭിക്കും
എന്നാല്‍, ബിജെപിക്കായി ശോഭ സുരേന്ദ്രന്‍ മത്സരിച്ചിട്ടും 17 ശതമാനം വോട്ട് വിഹിതം മാത്രമാണ് എല്‍ഡിഎയ്ക്ക് ലഭിക്കുകയെന്നും സര്‍വെ പറയുന്നു. മികച്ച എംപി എന്ന് പേരോടെ ആറ്റിങ്ങലില്‍ വീണ്ടും മത്സരത്തിനിറങ്ങിയ സമ്പത്തിനൊപ്പം തന്നെ മണ്ഡലം നില്‍ക്കുമെന്നാണ് സര്‍വെ ഫലം. ഏപ്രിൽ നാലുമുതൽ പത്ത് വരെയാണ് സര്‍വെ നടന്നത്.
കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിൽ നിന്നുള്ളവര്‍ സര്‍വെയിൽ പങ്കെടുത്തു. ഓരോ മണ്ഡലത്തിൽ നിന്നും ഉള്ള വോട്ടര്‍മാരെ നേരിൽ കണ്ടാണ് സര്‍വെ ഫലം തയ്യാറാക്കിയിട്ടുള്ളത്. ഇതുവരെ കേരളത്തിൽ നടന്നതിൽ ഏറ്റവും അധികം പേര്‍ പങ്കെടുത്ത സര്‍വെയാണെന്ന പ്രത്യേകതയും ഉണ്ട്.
കേരളത്തെ മൂന്ന് മേഖലയാക്കി തിരിച്ചാണ് അഭിപ്രായ സര്‍വെ തയ്യാറാക്കിയത്. വടക്കൻ കേരളത്തിൽ എട്ട് സീറ്റ്. കാസര്‍കോട് ,കണ്ണൂര്‍, വടകര, വയനാട് , കോഴിക്കോട്, മലപ്പുറം, പൊന്നാനി, പാലക്കാട് മണ്ഡലങ്ങളാണ് വടക്കൻ കേരളത്തിൽ ഉൾപ്പെടുന്നത്. മധ്യകേരളത്തിലാതെ അഞ്ച് സീറ്റ്. ആലത്തൂർ, തൃശൂർ ,ചാലക്കുടി ,എറണാകുളം ,ഇടുക്കി മണ്ഡലങ്ങളാണ് വടക്കൻ കേരളത്തിൽ ഉൾപ്പെടുന്നത്. ഏഴ് സീറ്റുള്ള തെക്കൻ കേരളത്തിൽ കോട്ടയം, ആലപ്പുഴ, മാവേലിക്കര ,പത്തനംതിട്ട ,കൊല്ലം , ആറ്റിങ്ങൽ, തിരുവനന്തപുരം മണ്ഡലങ്ങളാണ് ഉൾപ്പെടുന്നത്.