Asianet News MalayalamAsianet News Malayalam

Thrikkakara by election : 'തൃക്കാക്കരയിൽ വിജയം ഉറപ്പ്, ഭൂരിപക്ഷം എത്രയെന്ന് ഇപ്പോൾ പറയാനാവില്ല': ജോ ജോസഫ് 

Thrikkakara by election  തൃക്കാക്കര ഇത്തവണ ഇടത് മുന്നണിയെ വിജയിപ്പിക്കുമെന്നും ഭൂരിപക്ഷം എത്രയെന്ന് ഇപ്പോൾ പറയാനാവില്ലെന്നും ജോ ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട്

will definitely win in thrikkakara says ldf candidate jo joseph
Author
First Published May 28, 2022, 10:01 AM IST | Last Updated May 28, 2022, 10:01 AM IST

കൊച്ചി: ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ തൃക്കാക്കരയിൽ (Thrikkakara Byelection)മൂന്ന് മുന്നണികളും പ്രചാരണം ശക്തമാക്കി മുന്നേറുകയാണ്. വിവാദങ്ങളും അതിലൂന്നിയ പ്രചാരണങ്ങളും കൊഴുക്കുമ്പോഴും പ്രതീക്ഷയിലാണ് സ്ഥാനാര്‍ത്ഥികൾ. തൃക്കാക്കരയിൽ വിജയപ്രതീക്ഷയാണ് ഇടത് സ്ഥാനാ‍ത്ഥി ഡോ. ജോ ജോസഫും പങ്കുവെക്കുന്നത്. മണ്ഡലം  ഇത്തവണ ഇടത് മുന്നണിയെ വിജയിപ്പിക്കുമെന്നും ഭൂരിപക്ഷം എത്രയെന്ന് ഇപ്പോൾ പറയാനാവില്ലെന്നും ജോ ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിക്കുന്നു. വ്യാജ വീഡിയോ പ്രചാരണവും വിവാദങ്ങളും അത് വോട്ടാക്കാനുള്ള ശ്രമവും ഒരുവശത്ത് നടക്കുമ്പോഴും വിവാദത്തിലല്ല വികസനത്തിൽ മാത്രം ഊന്നിയാണ് താൻ പ്രചാരണം പൂർത്തിയാക്കുന്നതെന്നാണ് ജോ ജോസഫ് പറയുന്നത്. 

Thrikkakara : തൃക്കാക്കരയിൽ വിജയം ഉറപ്പ്; വ്യാജ വീഡിയോ പ്രചാരണത്തിൽ ജോ ജോസഫിന്റെ ഭാര്യയോടൊപ്പമെന്നും ഉമ തോമസ്
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഡിയോ വിവാദവും  

തൃക്കാക്കരയിൽ ഇടത് സ്ഥാനാർത്ഥിക്കെതിരായ വ്യാജ വീഡിയോയെ ചൊല്ലി വിവാദം കൊഴുക്കുകയാണ്. വ്യാജപ്രൊഫൈലുകള്‍ വഴിയാണ് പ്രതികള്‍ എല്‍‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രൊഫൈലുകള്‍ നിരീക്ഷിച്ചാണ് പൊലീസ് രണ്ടുപേരെ തിരിച്ചരിഞ്ഞത്. അറസ്റ്റിലായ ശിവദാസനും ഷുക്കൂറും യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍മണ്ഡലം ഭാരവാഹികളാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ഇതോടെ, തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത്, അനുകൂല സാഹചര്യമൊരുക്കാനുള്ള നീക്കം ഇടതുമുന്നണി സജീവമാക്കിയിട്ടുണ്ട്. ഇടത് പ്രൊഫൈലുകളൊന്നാകെ സ്ഥാനാര്‍ഥിയുടെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ പങ്കുവച്ചാണ് പിന്തുണ അറിയിക്കുന്നത്. മണ്ഡലത്തില്‍ ജോ ജോസഫിന്റെ കുടുംബ ഫോട്ടോ വച്ചും ഇടതുമുന്നണി പ്രചാരണം തുടങ്ങിയിട്ടുണ്ട്.  

ജോ ജോസഫിനെതിരായ വ്യാജ വീഡിയോ, അപലപിക്കാൻ പോലും യുഡിഎഫ് തയാറായില്ല, നൽകുന്നത് മോശം സന്ദേശം: പി രാജീവ്

അട്ടിമറി പ്രതീക്ഷയിൽ ഇടത് മുന്നണി 

തൃക്കാക്കര നഗരസഭയിലെ അട്ടിമറിയിലാണ് ഇടത് പ്രതീക്ഷയത്രയും. യുഡിഎഫ് ഭരിക്കുന്ന നഗരസഭ കേന്ദ്രീകരിച്ച് മന്ത്രിമാരും ഭരണമുന്നണി എംഎല്‍എമാരും നടത്തിയ തീവ്രപ്രചാരണം 4000 വോട്ടിന്‍റെയെങ്കിലും ലീഡ് നല്‍കുമെന്ന കണക്കാണ് മുഖ്യമന്ത്രിയ്ക്കും കോടിയേരിക്കും തൃക്കാക്കരയിലെ പാര്‍ട്ടി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പി ടി തോമസിന് 11,000വോട്ടിന്‍റെ ഭൂരിപക്ഷം കിട്ടിയ കോര്‍പറേഷന്‍ പരിധിയില്‍  ഇക്കുറി യുഡിഎഫിന് ഒപ്പം പിടിക്കുമെന്ന് ഇടതുമുന്നണി അവകാശപ്പെടുന്നു. പൂണിത്തുറ, ഇടപ്പളളി, വൈറ്റില മേഖലകളില്‍ വന്‍ മുന്നേറ്റമുണ്ടാകുമെന്നാണ് ഇടത് പ്രതീക്ഷ. മറ്റിടങ്ങളില്‍ യുഡിഎഫുമായുളള വോട്ട് വ്യത്യാസം നേര്‍ത്തതാകുമെന്നും എല്‍ഡിഎഫിന്‍റെ അന്തിമ കണക്ക് പുസ്തകം പറയുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios