വുഡ്‌ലാൻഡിനെ വെല്ലുവിളിച്ച് മുകേഷ് അംബാനി; ഇന്ത്യയിലേക്ക് തിരിച്ചുവരവിനൊരുങ്ങി ഈ ഭീമൻ ബ്രാൻഡ്

ആഗോള ബ്രാൻഡുകളെ സഹകരത്തിൽ റിലയൻസ് ലക്ഷ്യമിടുന്നത് തങ്ങളുടെ പോർട്ട്ഫോളിയോ ശക്തിപ്പെടുത്തുക എന്നുള്ളതാണ്

Mukesh Ambani's Daughter Isha Brings Back This Iconic US Brand To India: Here's How It Could Impact Indian Footwear Market

റിലയൻസ് റീടൈലിന്റെ തലപ്പത്തേക്ക് ഇഷ അംബാനി എത്തിയതിന് ശേഷം ലോകത്തിലെ നിരവധി ബ്രാൻഡുകൾ റിലയൻസിന്റെ കൈ പിടിച്ച് ഇന്ത്യയിലേക്ക് എത്തിയിട്ടുണ്ട്. അതിൽ ഇപ്പോൾ ഒടുവിലായി ഇന്ത്യയിലേക്ക് എത്തുന്ന ലോകോത്തര ബ്രാൻഡ് ആണ് ടിംബർലാൻഡ്. യുഎസ് ഫുട്‌വെയർ ബ്രാൻഡായ ടിംബർലാൻഡുമായി റിലയൻസ് കരാർ ഒപ്പിട്ടു കഴിഞ്ഞു. റിലയൻസിൻ്റെ ഓൺലൈൻ പ്ലാറ്റ്‌ഫോമായ അജിയോ വഴി ഇന്ത്യൻ ഉപഭോക്താക്കൾക്ക് ടിംബർലാൻഡ് ഉത്പന്നങ്ങൾ ലഭിക്കും. വുഡ്‌ലാൻഡ് പോലുള്ള മുൻനിര പാദരക്ഷ ബ്രാൻഡുകൾക്ക് കടുത്ത മത്സരം ആയിരിക്കും ടിംബർലാൻഡ് ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നതോടെ ഉണ്ടാകുക. 

ടിംബർലാൻഡ് ആദ്യമായല്ല ഇന്ത്യൻ വിപണിയിൽ എത്തുന്നത്. കടുത്ത മത്സരവും ഒരു പ്രമുഖ ബ്രാൻഡുമായുള്ള നിയമ തർക്കവും കാരണം ടിംബർലാൻഡ് ഇന്ത്യൻ വിപണിയിൽ നിന്നും പുറത്തുപോയിരുന്നു.  ഇത് ടിംബർലാൻഡിന്റെ രണ്ടാം വരവാണ്. ടിംബർലാൻഡിൻ്റെ റീ എൻട്രിയോടെ ഇന്ത്യയിലെ പാദരക്ഷ വിപണി ചൂടുപിടിക്കും. ഈ അമേരിക്കൻ ബ്രാൻഡ് വിപണി പിടിക്കാൻ ശ്രമിക്കുമ്പോൾ  മറ്റ് കമ്പനികൾ തങ്ങളുടെ ഉപഭോക്താക്കളെ നിലനിർത്താൻ ശ്രമിക്കേണ്ടി വരും. 

ആഗോള ബ്രാൻഡുകളെ സഹകരത്തിൽ റിലയൻസ് ലക്ഷ്യമിടുന്നത് തങ്ങളുടെ പോർട്ട്ഫോളിയോ ശക്തിപ്പെടുത്തുക എന്നുള്ളതാണ്. ഇതിന്റെ ആദ്യപടിയായി 2009-ൽ ടിംബർലാൻഡുമായി കമ്പനി ഒരു ലൈസൻസിംഗ്, വിതരണ കരാർ ഒപ്പിട്ടിരുന്നു..

നേരത്തെ, പ്രാദേശിക വിപണിയിലെ കടുത്ത മത്സരവും ആഭ്യന്തര ബ്രാൻഡായ വുഡ്‌ലാൻഡുമായുള്ള നിയമ തർക്കവും കാരണമാണ്  2015 ൽ ടിംബർലാൻഡിന് ഇന്ത്യയിലെ റീട്ടെയിൽ സ്റ്റോറുകൾ അടച്ചുപൂട്ടേണ്ടി വന്നത്. യുഎസ് ആസ്ഥാനമായുള്ള വിഎഫ് കോർപ്പറേഷൻ്റെ അനുബന്ധ സ്ഥാപനമായ ടിംബർലാൻഡ്, വുഡ്‌ലാൻഡുമായി ലോഗോകളിലെയും ഉൽപ്പന്ന ഡിസൈനുകളിലെയും സമാനതകളെച്ചൊല്ലി തർക്കത്തിലായിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios