ഹോ ഇങ്ങനെയൊരു ബോസിനെ കിട്ടാനും വേണം ഭാഗ്യം, ആരും കൊതിക്കും, പ്രണയബന്ധം തുടങ്ങാനും കിട്ടും ലീവ്
ഡേറ്റിന് പോവാൻ വേണ്ടിയുള്ള ലീവാണത്രെ ഇത്. അതുകൊണ്ടൊന്നും തീർന്നില്ല കമ്പനിയുടെ കരുതൽ. കമ്പനി ജീവനക്കാർക്ക് ടിൻഡർ പോലെയുള്ള ഡേറ്റിംഗ് ആപ്പ് സബ്സ്ക്രിപ്ഷൻ ചെയ്യുന്നതിന് വേണ്ടിയുള്ള തുകയും ശമ്പളത്തോടൊപ്പം നൽകുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ചില സ്ഥാപനത്തിൽ ബോസുമാരെ കൊണ്ട് വലിയ ബുദ്ധിമുട്ടാണ്. ജോലി ചെയ്യിപ്പിച്ച് ഒരു വഴിക്കാക്കും. പോരാത്തതിന് ലീവ് ചോദിച്ചാലോ അതും കിട്ടാത്ത അവസ്ഥയായിരിക്കും. ഇതുകാരണം വലിയ മാനസികസമ്മർദ്ദങ്ങൾ അനുഭവിക്കുന്ന ഒരുപാട് ആളുകൾ നമ്മുടെ ചുറ്റും ഉണ്ട്. എന്നാൽ, ഓരോ ജീവനക്കാരും കൊതിച്ചു പോകുന്ന ബോസുമാരുള്ള കമ്പനികളും ഈ ലോകത്തുണ്ട്.
അതുപോലെ ഒന്നാണ് തായ്ലാൻഡിൽ നിന്നുള്ള ഈ കമ്പനിയും. അവർ ജീവനക്കാർക്ക് ഒരു പുതിയ ലീവ് നൽകുന്നുണ്ട്. അതാണ് 'ടിൻഡർ ലീവ്'. അതേ ഡേറ്റിന് പോവാൻ വേണ്ടിയുള്ള ലീവാണത്രെ ഇത്. അതുകൊണ്ടൊന്നും തീർന്നില്ല കമ്പനിയുടെ കരുതൽ. കമ്പനി ജീവനക്കാർക്ക് ടിൻഡർ പോലെയുള്ള ഡേറ്റിംഗ് ആപ്പ് സബ്സ്ക്രിപ്ഷൻ ചെയ്യുന്നതിന് വേണ്ടിയുള്ള തുകയും ശമ്പളത്തോടൊപ്പം നൽകുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ദി സ്ട്രെയിറ്റ്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, മാർക്കറ്റിംഗ് ഏജൻസിയായ വൈറ്റ്‌ലൈൻ ഗ്രൂപ്പാണ് ജീവനക്കാർക്ക് ടിൻഡറിൽ മാച്ചായിട്ടുള്ളവരെ കാണുന്നതിനും ഒരു ബന്ധം തുടങ്ങുന്നതിനും വേണ്ടി അവധി നൽകുന്നതത്രെ. അതിന് പുറമെയാണ് ടിൻഡർ ഗോൾഡ്, ടിൻഡർ പ്ലാറ്റിനം സബ്സ്ക്രിപ്ഷന് വേണ്ടിയുള്ള തുകയും നൽകുന്നത്.
നേരത്തെയും ഇതുപോലെ വ്യത്യസ്ത അവധികൾ നൽകിയതിന്റെ പേരിൽ ശ്രദ്ധിക്കപ്പെട്ട കമ്പനികൾ ഉണ്ട്. ഒരു ചൈനീസ് കമ്പനി നേരത്തെ ഇതുപോലെ തങ്ങളുടെ ജീവനക്കാർക്ക് 'അൺഹാപ്പി ലീവ്' അനുവദിച്ചു നൽകിയിരുന്നു. 2024 -ലാണ്, ചൈനീസ് സൂപ്പർമാർക്കറ്റ് ശൃംഖലയായ പാങ് ഡോങ് ലായ് സാധാരണ സിക്ക് ലീവുകൾക്ക് പുറമെ 10 ദിവസം വരെ അൺഹാപ്പി ലീവ് അനുവദിച്ചത്. മനസിന് സന്തോഷം തോന്നുന്നില്ലെങ്കിൽ ലീവ് എടുക്കാനുള്ള അനുമതിയായിരുന്നു ഇത്. ഒരു ചോദ്യവും ചോദിക്കാതെ തന്നെ ഈ ലീവ് അനുവദിക്കപ്പെട്ടിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു.
കമ്പനിയുടെ സ്ഥാപകനായ യു ഡോംഗ്ലായ്, പറഞ്ഞത് ജീവനക്കാർക്ക് സ്വാതന്ത്ര്യം വേണ്ടുന്നതിന്റെ ആവശ്യകത അറിയാമെന്നും എല്ലാവരുടെ ജീവിതത്തിലും പ്രയാസങ്ങളുടെ കാലം ഉണ്ടാകും എന്നുമായിരുന്നു. നിങ്ങൾ സന്തുഷ്ടരല്ലെങ്കിൽ ജോലിക്ക് വരരുത് എന്നാണ് അന്ന് യു ഒരു കോൺഫറൻസിൽ പറഞ്ഞത്.
വായിക്കാം: ഉറ്റ കൂട്ടുകാർ, ഇതുവരെ ഒരുമിച്ച് കണ്ടത് 27 രാജ്യങ്ങൾ, വിമാനയാത്ര ഇല്ലേയില്ല, കാരണമുണ്ട്