പുരുഷന്മാർ ശരിയല്ല, പുരുഷകഥാപാത്രങ്ങളുടെ വേഷത്തിൽ വരുന്ന യുവതികളെ പണം കൊടുത്ത് പ്രേമിക്കാൻ സ്ത്രീകൾ
തങ്ങൾക്ക് ആരാധനയുള്ള പുരുഷവേഷത്തിലെത്തുന്ന സൂവിനെ പോലുള്ള സ്ത്രീകൾക്ക് വേണ്ടി യുവതികൾ ക്യൂവിലാണത്രെ.
ചൈനയിലെ യുവതികൾ പുരുഷന്മാരെ പ്രണയിക്കുന്നതിന് പകരം അവരുടെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളുടെ വേഷം ധരിക്കുന്ന സ്ത്രീകളെ പ്രേമിക്കുകയാണത്രെ. സങ്കല്പത്തിലുള്ള കാമുകനെയോ കാമുകിയേയോ കിട്ടുക. എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാൽ, അതുപോലെ ഒരാളെ കിട്ടണം എന്നില്ല. അതിനൊരു പരിഹാരം കണ്ടെത്തുകയാണ് ചൈനയിലെ യുവതികൾ.
ഇങ്ങനെ സ്ത്രീകൾക്ക് ഇഷ്ടപ്പെടുന്ന പുരുഷ ഗെയിം കഥാപാത്രമായി മാറി സ്ത്രീകൾക്കൊപ്പം ഡേറ്റിന് പോവുന്ന യുവതിയാണ് സൂ യുന്തിംഗ്. ഇങ്ങനെ ഡേറ്റിന് പോകാൻ വലിയ തുകയാണ് മറ്റ് സ്ത്രീകളിൽ നിന്നും സൂ വാങ്ങുന്നത്. അത് നൽകാൻ യുവതികൾ തയ്യാറാണത്രെ. ഇങ്ങനെ പുരുഷവേഷത്തിലുള്ള സ്ത്രീകളുമായി ഡേറ്റിന് പോകുന്നതിന് കോസ് കമ്മീഷനിംഗ് എന്നാണ് പറയുന്നത്.
തങ്ങൾക്ക് ആരാധനയുള്ള പുരുഷവേഷത്തിലെത്തുന്ന സൂവിനെ പോലുള്ള സ്ത്രീകൾക്ക് വേണ്ടി യുവതികൾ ക്യൂവിലാണത്രെ. ലൈറ്റ് ആൻഡ് നൈറ്റ് ഗെയിമിലെ ജെസ്സെ എന്ന കഥാപാത്രമായിട്ടാണ് സൂ മാറുന്നത്. ഇത്തരം ഗെയിമിലെ കഥാപാത്രങ്ങളുമായി വൈകാരികമായി ബന്ധം സൂക്ഷിക്കുന്ന സ്ത്രീകളെ ഡ്രീം ഗേൾസ് എന്നാണത്രെ അറിയപ്പെടുന്നത്. ഇതുപോലെയുള്ള അനേകം ഡ്രീം ഗേൾസ് ചൈനയിലുണ്ട്.
അങ്ങനെ ഒരു ഡ്രീം ഗേളാണ് ഫെങ്. തന്റെ ഇഷ്ടകഥാപാത്രത്തിനൊപ്പം ഡേറ്റിന് പോവാനും സമയം ചെലവഴിക്കാനും കുറേക്കാലമായി ഫെങ് ആഗ്രഹിക്കുന്നുണ്ട്. അങ്ങനെ സൂവിനൊപ്പം ഡേറ്റിന് പോകാൻ അവൾ തീരുമാനിച്ചു. അതിനായി ഫെങ് സൂവിന് എത്ര രൂപയാണെന്നോ നൽകിയത്? 6000 രൂപ. രണ്ട് തവണയാണ് അവൾ സൂവിനെ വിളിച്ചത്. സൂവിനെ കൂടാതെ ഇതുപോലെ കഥാപാത്രമായി വേഷം ധരിച്ച മറ്റൊരു യുവതിക്കൊപ്പം കുറച്ച് ദിവസത്തെ ട്രിപ്പിന് പോയിരുന്നു ഫെങ്. അന്ന് അവർക്ക് നൽകിയത് ഏകദേശം രണ്ടരലക്ഷം രൂപയാണ്.
പക്ഷേ, ഫെങ്ങിന് കൂടുതൽ ഇഷ്ടമായത് സൂവിനെയാണ്. അങ്ങനെ മൂന്നാമതും അവൾ സൂവിനൊപ്പം പോവുകയായിരുന്നു. ചൈനയിലെ പുരുഷന്മാർ സ്ത്രീകളുടെ നിലവാരത്തിനൊത്ത് ഉയരുന്നില്ലെന്നും സമത്വത്തിൽ വിശ്വസിക്കുന്നില്ലെന്നും പറയുന്നു. അതിനാലാണ് പലപ്പോഴും ഇതുപോലെ വേഷം ധരിച്ച സ്ത്രീകളെ മറ്റ് യുവതികൾ ഡേറ്റിനായി തിരഞ്ഞെടുക്കുന്നത് എന്നും പറയുന്നുണ്ട്.