Asianet News MalayalamAsianet News Malayalam

കടുകെണ്ണയുടെ അതിശയിപ്പിക്കുന്ന ആരോ​ഗ്യ ​ഗുണങ്ങൾ

കടുകെണ്ണയിൽ ഒമേഗ - 3, ഒമേഗ -6 തുടങ്ങിയ അവശ്യ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൻ്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഇതിൻ്റെ പോഷകഗുണങ്ങൾ വരണ്ട ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും പിഗ്മെൻ്റേഷൻ കുറയ്ക്കാനും ചർമ്മത്തിൻ്റെ ഘടന മെച്ചപ്പെടുത്താനും സഹായിക്കുന്നു. 
 

health benefits of using mustard oil
Author
First Published Sep 17, 2024, 2:48 PM IST | Last Updated Sep 17, 2024, 2:48 PM IST

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് വെളിച്ചെണ്ണ. എന്നാൽ വെളിച്ചെണ്ണ പോലെ തന്നെ ഏറെ ​ഗുണങ്ങളുള്ള ഒന്നാണ് കടുകെണ്ണയും. കടുകെണ്ണയിൽ ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ചർമ്മത്തിൻ്റെയും മുടിയുടെയും പ്രശ്‌നങ്ങൾ തടയാൻ സഹായിക്കുന്നു. കടുകെണ്ണ ഉപയോ​ഗിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങളറിയാം.

ഒന്ന്

കടുകെണ്ണയിൽ ഒമേഗ -3, ഒമേഗ -6 തുടങ്ങിയ അവശ്യ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൻ്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഇതിൻ്റെ പോഷകഗുണങ്ങൾ വരണ്ട ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും പിഗ്മെൻ്റേഷൻ കുറയ്ക്കാനും ചർമ്മത്തിൻ്റെ ഘടന മെച്ചപ്പെടുത്താനും സഹായിക്കുന്നു. 

രണ്ട്

കടുകെണ്ണ മുടി വളർച്ച വേ​ഗത്തിലാക്കുന്നു. മുടിയുടെ പോഷണത്തിനും ജലാംശത്തിനും ആവശ്യമായ വിറ്റാമിൻ എ, ഇ എന്നിവ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിൽ മസാജ് ചെയ്യുന്നത് രക്തചംക്രമണം വർദ്ധിപ്പിക്കുകയും മുടിക്ക് കരുത്തും തിളക്കവും നൽകുകയും ചെയ്യും.  കടുകെണ്ണ പോലുള്ള എണ്ണകൾക്ക് മുടി കൊഴിച്ചിൽ ഗണ്യമായി കുറയ്ക്കാനും മുടിയുടെ വേരുകൾ ശക്തിപ്പെടുത്താനും കഴിയുമെന്ന് ഇൻ്റർനാഷണൽ ജേണൽ ഓഫ് ട്രൈക്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

മൂന്ന്

കടുകെണ്ണയ്ക്ക് ആന്റി -ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് പേശികളിലും സന്ധികളിലും വേദന കുറയ്ക്കുന്നതിന് സഹായിക്കുന്നു. കടുകെണ്ണയുടെ ആന്റി - ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ റൂമറ്റോയ്ഡ് ആർത്രൈറ്റിസ് പോലുള്ള അവസ്ഥകൾ മൂലമുണ്ടാകുന്ന ശരീരത്തിലെ വീക്കം ഗണ്യമായി കുറയ്ക്കുന്നു.

നാല്

കടുകെണ്ണ ഉപയോഗിക്കുന്നത് ചിലതരം ക്യാൻസറുകളുടെ വളർച്ചയും വ്യാപനവും മന്ദഗതിയിലാക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 

അഞ്ച്

നല്ല കൊഴുപ്പായി കണക്കാക്കപ്പെടുന്ന മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ കടുകെണ്ണയിൽ അടങ്ങിയിട്ടുണ്ട്. ഈ കൊഴുപ്പുകൾ ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ) കുറയ്ക്കാനും നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ) വർദ്ധിപ്പിക്കാനും സഹായിക്കും. 

മുട്ടയിൽ അടങ്ങിയിട്ടുള്ള ആറ് പ്രധാനപ്പെട്ട പോഷകങ്ങൾ

 

Latest Videos
Follow Us:
Download App:
  • android
  • ios