Asianet News MalayalamAsianet News Malayalam

കുട്ടിയുടെ കൈതട്ടി 3500 കൊല്ലം പഴക്കമുള്ള മൺഭരണി ഉടഞ്ഞുപോയി, മ്യൂസിയം ചെയ്തത് 

വെങ്കലകാലത്തോളം പഴക്കമുള്ളതാണ് ഈ ഭരണി എന്നും റിപ്പോർട്ടുകൾ പറയുന്നു. 35 വർഷമായി ഈ ഭരണി ഈ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

four year old broke 3500 year old jar invited to museum again
Author
First Published Sep 1, 2024, 2:39 PM IST | Last Updated Sep 1, 2024, 2:39 PM IST

നാല് വയസ്സുകാരന്റെ അശ്രദ്ധയിൽ 3500 വർഷം പഴക്കമുള്ള ഭരണി ഉടഞ്ഞുപോയി. സംഭവം നടന്നത് ഇസ്രായേലിലെ ഹൈഫയിലെ പ്രശസ്തമായ ഹെക്റ്റ് മ്യൂസിയത്തിലാണ്. 

കഴിഞ്ഞാഴ്ചയാണ് സംഭവം നടന്നത്. നാല് വയസുകാരനായ ഏരിയൽ എന്ന കുട്ടിയുടെ കൈതട്ടിയാണ് മൺഭരണി ഉടഞ്ഞുപോയത്. മാതാപിതാക്കളോടും സുഹൃത്തുക്കളോടുമൊപ്പമാണ് അവൻ മ്യൂസിയത്തിലെത്തിയത്. കൗതുകത്തോടെ ഭരണി പിടിച്ചു നോക്കിയപ്പോഴാണ് അത് ഉടഞ്ഞുപോയത് എന്നാണ് ഏരിയലിന്റെ അച്ഛനായ അലക്സ് പറയുന്നത്. 

വെങ്കലകാലത്തോളം പഴക്കമുള്ളതാണ് ഈ ഭരണി എന്നും റിപ്പോർട്ടുകൾ പറയുന്നു. 35 വർഷമായി ഈ ഭരണി ഈ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. സാധാരണയായി മ്യൂസിയങ്ങളിൽ ഇത്തരം കാര്യങ്ങൾ നടന്നാൽ പലപ്പോഴും അശ്രദ്ധരായിരുന്നതിന് വലിയ കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വരാറുണ്ട്. പക്ഷേ, ഈ മ്യൂസിയം ചെയ്തത് തികച്ചും വ്യത്യസ്തമായ ഒരു കാര്യമാണ്. 

മ്യൂസിയം ഭരണി നന്നാക്കി പഴയതുപോലെ തന്നെ ആക്കിയെടുത്തു. പിന്നീട് മ്യൂസിയത്തിന്റെ ഡയറക്ടറായ ഡോ. ഇന്‍ബാള്‍ റിവ്‌ലിന്‍ കുട്ടിയെ വീണ്ടും മ്യൂസിയത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. അങ്ങനെ അവൻ മാതാപിതാക്കളോടൊപ്പം വീണ്ടും മ്യൂസിയത്തിൽ എത്തി. ഭരണിയുടെ പ്രാധാന്യത്തെ കുറിച്ചും കുട്ടിയെ മ്യൂസിയം അധികൃതർ പറഞ്ഞു മനസിലാക്കി കൊടുത്തിട്ടുണ്ട്. അവിടെ അതേസമയത്ത് മറ്റൊരു ചെറിയ ഭരണി പൊട്ടിയത് നന്നാക്കിക്കൊണ്ടിരുന്ന സംഘത്തോടൊപ്പം അവൻ പ്രവർത്തിക്കുകയും ചെയ്തു. 

Latest Videos
Follow Us:
Download App:
  • android
  • ios