സ്കൂളിലേക്ക് 17കാരനെത്തിയത് തോക്കുമായി, വെടിവയ്പ്, നിരവധിപേർക്ക് പരിക്ക്, ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

17കാരനും സഹോദരിയേയും അമ്മയ്ക്കും എതിരെ സഹപാഠികളിൽ നിന്ന് ഉയർന്നിരുന്ന നിരന്തര പരിഹാസത്തേക്കുറിച്ച് ഡിലന്‍ അസ്വസ്ഥനായിരുന്നതായാണ് റിപ്പോർട്ട്

17year old boy who was tired of bullying open fires in school many injured and killed one later found killed self etj

ലോവ: അവധിക്കാലത്തിന് ശേഷം തുറന്ന് സ്കൂളിൽ 17കാരന്റെ വെടിവയ്പിൽ ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്. അമേരിക്കയിലെ ലോവയിൽ വ്യാഴാഴ്ചയാണ് വെടിവയ്പുണ്ടായത്. വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്ത വിദ്യാർത്ഥിയെ പിന്നീട് സ്വയം വെടിയുതിർത്ത് മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് വിശദമാക്കി. സ്കൂളിലെ പ്രിന്‍സിപ്പൽ അടക്കമുള്ളവർക്കാണ് വെടിവയ്പിൽ പരിക്കേറ്റിട്ടുണ്ട്.

ഡിലന്‍ ബട്ട്ലർ എന്ന 17കാരന്‍ അപ്രതീക്ഷിതമായി സ്കൂളിലേക്ക് തോക്കുമായി എത്തി ആക്രമണം നടത്തിയതിന് കാരണമെന്താണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. സ്കൂളിലെ വിദ്യാർത്ഥികൾ കാലങ്ങളായി പരിഹസിച്ചിരുന്ന വിദ്യാർത്ഥിയായിരുന്നു 17കാരനെന്നും പൊതുവെ ഒതുങ്ങിയ സ്വഭാവമായിരുന്നു ഡിലനെന്നുമാണ് സുഹൃത്തുക്കളും അവരുടെ അമ്മമാരും വിശദമാക്കുന്നത്. ലോവയിലെ പെറിയിലെ സ്കൂളിലാണ് വെടിവയ്പ് നടന്നത്. പെറി ടൌണിന്റെ ഒരു സൈഡിലായാണ് വെടിവയ്പ് നടന്ന സ്കൂൾ പ്രവർത്തിക്കുന്നത്. രണ്ട് തോക്കുകളുമായാണ് 17കാരന്‍ സ്കൂളിലേക്കെത്തിയത്. ഷോട്ട് ഗണും ഹാന്‍ഡ് ഗണും ഉപയോഗിച്ച് വെടിവയ്പ് നടത്തിയ 17 കാരന്റെ പക്കൽ നിന്ന് പൊലീസ് സ്ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.

വെടിവയ്ക്കാനുള്ള കാരണം കണ്ടെത്താനായി 17കാരന്റെ ടിക് ടോക് അടക്കമുള്ള സമൂഹമാധ്യമങ്ങളിലെ ഇടപെടലുകൾ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. വ്യാഴാഴ്ചത്തെ വെടിവയ്പിന് പിന്നലെ സ്കൂളിലെ ബാത്ത് റൂമിനുള്ളിൽ നിന്നുള്ള ചിത്രം 17കാരന്‍ ടിക് ടോകിൽ പങ്കുവച്ചിരുന്നു. 17കാരനേയും സഹോദരിയേയും അമ്മയ്ക്കും എതിരെ സഹപാഠികളിൽ നിന്ന് ഉയർന്നിരുന്ന നിരന്തര പരിഹാസത്തേക്കുറിച്ച് ഡിലന്‍ അസ്വസ്ഥനായിരുന്നത് അടുത്തിടെ രക്ഷിതാക്കൾ സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്ലാസ് ആരംഭിക്കുന്നതിന് മുന്‍പായാണ് 17 കാരന്‍ വെടിയുതിർത്ത്. ഇതാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചതെന്നാണ് സൂചന.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios