ചികിത്സയ്ക്ക് വേണ്ടത് 45 ലക്ഷം; രണ്ട് വയസുകാരന്‍ നൈതികിന് നിങ്ങളുടെ കരുതൽ വേണം

വലിയ തുക ചികിത്സക്ക് ആവശ്യമുള്ളതിനാല്‍ തന്നെ പിഞ്ചോമനയെ രക്ഷിക്കാന്‍ നാടൊന്നിക്കുകയാണ്.

45 lakhs required for treatment Two year old Naitik seeking help

കല്‍പ്പറ്റ: രോഗപ്രതിരോധ ശേഷി ശരീരം സ്വയം നശിപ്പിക്കുന്ന അവസ്ഥ (ഹിമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോ സൈറ്റോസീസ്) എന്ന അത്യപൂര്‍വ രോഗവുമായി ചികിത്സയില്‍ കഴിയുകയാണ് വയനാട് ഏച്ചോം വെള്ളമുണ്ടക്കല്‍ അമൃതാനന്ദിന്റെയും അശ്വതിയുടെയും ഏമകന്‍ രണ്ടു വയസുകാരന്‍ നൈതിക് അമര്‍. 

വലിയ തുക ചികിത്സക്ക് ആവശ്യമുള്ളതിനാല്‍ തന്നെ പിഞ്ചോമനയെ രക്ഷിക്കാന്‍ നാടൊന്നിക്കുകയാണ്. ചികില്‍സക്കായി 45 ലക്ഷം രൂപയാണ് വേണ്ടത്. സാമ്പത്തികമായി ഏറെ പ്രയാസപ്പെടുന്ന കുടുംബത്തിന് ഈ തുക കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയില്‍ ഇവരെ സഹായിക്കുന്നതിന്റെ ഭാഗമായി 45 ദിവസം കൊണ്ട് 45 ലക്ഷം രൂപ ജനകീയമായി പിരിച്ചെടുക്കാന്‍ ഒരു ചികില്‍സ സഹായ കൂട്ടായ്മ രൂപവത്കരിച്ചിട്ടുണ്ട്.

ജനിച്ച് ആറ് മാസം കഴിഞ്ഞതോടെയാണ് നൈതിക് അമറിന് രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ നിരന്തരം നടത്തിയ അതിനൂതന മെഡിക്കല്‍ പരിശോധനയിലാണ് രോഗം സ്ഥിരികരിച്ചത്. കുഞ്ഞിന്റെ മജ്ജ മാറ്റിവയ്ക്കുന്നതിലൂടെ രോഗ പ്രതിരോധ ശേഷി വീണ്ടെടുക്കാനാവുമെന്നും കുട്ടിയെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടു വരാനാവുമെന്നാണ് ഡോക്ടര്‍മാര്‍ കുടുംബത്തെ അറിയിച്ചത്. 

കുറഞ്ഞ ദിവസത്തിനുള്ളില്‍ ജനകീയ ജീവകാരുണ്യ ക്യാമ്പയിനിലൂടെ തുക സ്വരൂപിക്കാനാവുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. കേയംതൊടി മുജീബ് ചെയര്‍മാനായും ഷംസുദ്ധീന്‍ പനക്കല്‍ കണ്‍വീനറായും ടി.അബ്ദുറസാഖ് ട്രഷററായുമാണ് നൈതിക് അമര്‍ ചികില്‍സ സഹായ കമ്മിറ്റി രൂപവത്കരിച്ചിരിക്കുന്നത്. കല്‍പറ്റ എസ്.ബി.ഐ ബ്രാഞ്ചില്‍ 43539145377 നമ്പറായി പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. SBIN0070192 എന്നതാണ് IFSC കോഡ്.

1000 അംഗങ്ങളുള്ള വാട്സാപ്പ് ഗ്രൂപ്പിന്‍റെ സഹായത്തോടെ വീട്ടിൽ പ്രസവിച്ചെന്ന് യുവതി; പിന്നാലെ പോലീസ് അന്വേഷണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios