നിയമം ഇങ്ങനെയായിരുന്നെങ്കില്‍ പാക്കിസ്ഥാന്‍ സെമി കളിക്കുമായിരുന്നു; ഐസിസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാക് കോച്ച്

ഐസിസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ മിക്കി ആര്‍തര്‍. ലോകകപ്പിന്റെ സെമിയില്‍ കടക്കാന്‍ സര്‍ഫറാസിനും സംഘത്തിനും കഴിഞ്ഞിരുന്നില്ല.

Mickey Arthur slams ICC World Cup's net run rate system

ലണ്ടന്‍: ഐസിസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ മിക്കി ആര്‍തര്‍. ലോകകപ്പിന്റെ സെമിയില്‍ കടക്കാന്‍ സര്‍ഫറാസിനും സംഘത്തിനും കഴിഞ്ഞിരുന്നില്ല.  പാക്കിസ്ഥാന്‍ ലോകകപ്പിന്റെ സെമി കളിക്കേണ്ട ടീമായിരുന്നുവെന്നാണ് എന്നാണ് ആര്‍തറുടെ അഭിപ്രായം. ടീമിനെ പുറത്താക്കിയത് ഐസിസിടെ നെറ്റ് റണ്‍റേറ്റ് നിയമമാണെന്നാണ് അദ്ദേഹം വാദിക്കുന്നത്. 

ലോകകപ്പ് പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചെങ്കിലും അഞ്ചാം സ്ഥാനത്താണ് പാക്കിസ്ഥാന്‍. 9 മത്സരങ്ങളില്‍ നിന്ന് 11 പോയിന്റാണ് അവര്‍ക്കുള്ളത്. സെമിയില്‍ കടന്ന ന്യൂസിലന്‍ഡിനും 11 പോയിന്റുണ്ട്. എന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന്‍ പുറത്തായി. ഐസിസിയുടെ നെറ്റ് റണ്‍റേറ്റ് സിസ്റ്റമാണ് ആര്‍തറെ ചൊടിപ്പിച്ചത്.

ആര്‍തര്‍ പറയുന്നതിങ്ങനെ... ''പാക്കിസ്ഥാന്‍ സെമി ഫൈനല്‍ കളിക്കേണ്ട ടീമായിരുന്നു. എന്നാല്‍ നെറ്റ് റണ്‍റേറ്റ് നിയമം ടീമിനെ ചതിച്ചു. ഇത്തരം വലിയ ടൂര്‍ണമെന്റുകില്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരങ്ങളുടെ ഫലമാണ് പരിഗണിക്കേണ്ടത്. ഇംഗ്ലണ്ടിനേയും ന്യൂസിലന്‍ഡിനേയും ഞങ്ങള്‍ തോല്‍പ്പിച്ചു. ഈ കണക്കാണ് പരിഗണിച്ചിരുന്നെങ്കില്‍ പാക്കിസ്ഥാന്‍ സെമി കളിക്കുമായിരുന്നു. ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ വലിയ മാര്‍ജിനിലുള്ള തോല്‍വിയാണ് നെറ്റ് റണ്‍റേറ്റ് കുറയാന്‍ കാരണമായത് ..'' ആര്‍തര്‍ പറഞ്ഞു നിര്‍ത്തി.

Latest Videos
Follow Us:
Download App:
  • android
  • ios