പുതിയ കോച്ചിനെയും പരിശീലക സംഘത്തേയും തേടി ബിസിസിഐ; അപേക്ഷ ക്ഷണിച്ചു
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലക സംഘത്തെ തെരഞ്ഞെടുക്കാന്‍ ബിസിസിഐ അപേക്ഷ ക്ഷണിച്ചു. ജൂലൈ 30വരെയാണ് അപേക്ഷ അയക്കാനുള്ള അവസാന തിയതി.
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലക സംഘത്തെ കണ്ടെത്താന്‍ ബിസിസിഐ അപേക്ഷ ക്ഷണിച്ചു. ജൂലൈ 30വരെയാണ് അപേക്ഷ അയക്കാനുള്ള അവസാന തിയതി. പരമ്പയ്ക്കായി ദക്ഷിണാഫ്രിക്ക ഇന്ത്യയിലെത്തുമ്പോള്‍ ഇവരായിരിക്കും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കുക. രവി ശാസ്ത്രിയും സംഘവും ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം സ്ഥാനമൊഴിയും. ശാസ്ത്രിക്കും സംഘത്തിനും 45 ദിവസം നീട്ടി നല്‍കിയിരുന്നു.
പ്രധാന പരിശീലകന്‍, ബൗളിങ് പരിശീലകന്‍, ബാറ്റിങ് പരിശീലകന്‍, ഫീല്‍ഡിങ് പരിശീലകന്‍, ഫിസിയോ, സ്ട്രങ്ത് ആന്‍ഡ് കണ്ടീഷനിങ് കോച്ച്, അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ലോകകപ്പ് സെമിയില്‍ ഇന്ത്യ, ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടതോടെയാണ് ബിസിസിഐ പുതിയ പരിശീലകനെ തേടുന്നത്. 2017 ചാംപ്യന്‍സ് ട്രോഫിക്ക് ശേഷമാണ് ശാസ്ത്രി ഇന്ത്യയുടെ പരിശീലകനാകുന്നത്.