സെമിയില്‍ മഴ കളിമുടക്കിയാല്‍; മത്സരം ടൈ ആയാല്‍ ഫൈനലില്‍ ആരെത്തും
റിസര്‍വ് ദിനവും മഴ വില്ലനാായലോ. ഈ ഘട്ടത്തിലാണ് ഗ്രൂപ്പ് ഘട്ടത്തിലെ വിജയങ്ങള്‍ ഇന്ത്യയെയും ഓസ്ട്രേലിയയെും തുണയ്ക്കുക. റിസര്‍വ ദിനവും മഴ കൊണ്ടുപോയാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പോയന്റ് നിലയില്‍ മുന്നിലെത്തിയ ടീമാകും ഫൈനലിലെത്തുക.
മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ സെമി ഫൈനലില്‍ ഇന്ത്യ ചൊവ്വാഴ്ച ന്യൂസിലന്‍ഡിനെ നേരിടാനിറങ്ങുകയാണ്. മാഞ്ചസ്റ്ററില്‍ നേരിയ മഴക്ക് സാധ്യതയുണ്ടെന്നും ആകാശം മേഘാവൃതമായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴ കളി മുടക്കിയാല്‍ സെമി ഫൈനല്‍, ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് റിസര്‍വ് ദിവസങ്ങളുളളതിനാല്‍ തൊട്ടടുത്ത ദിവസം മത്സരം നടത്തും.
എന്നാല്‍ റിസര്‍വ് ദിനവും മഴ വില്ലനാായലോ. ഈ ഘട്ടത്തിലാണ് ഗ്രൂപ്പ് ഘട്ടത്തിലെ വിജയങ്ങള്‍ ഇന്ത്യയെയും ഓസ്ട്രേലിയയെും തുണയ്ക്കുക. റിസര്‍വ ദിനവും മഴ കൊണ്ടുപോയാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പോയന്റ് നിലയില്‍ മുന്നിലെത്തിയ ടീമാകും ഫൈനലിലെത്തുക. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയത് ഇന്ത്യയും ഓസ്ട്രേലിയയും ആണെന്നതിനാല്‍ മഴ കാരണം സെമി ഫൈനല്‍ മത്സരങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കുകയോ പൂര്‍ത്തിക്കായാന്‍ കഴിയാതിരിക്കുകയോ വന്നാലും ഇന്ത്യയും ഓസ്ട്രേലിയയും ഫൈനല്‍ കളിക്കുമെന്ന് ചുരുക്കം.
എന്നാല്‍ മഴ കാരണം മത്സരം മുടങ്ങാനുള്ള സാധ്യത വിരളമാണെന്നത് ആരാധകരെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. മഴ കാരണം ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ച ലോകകപ്പെന്ന ചീത്തപ്പേര് ഇപ്പോഴെ ഇംഗ്ലണ്ട് ലോകകപ്പിന് കിട്ടിക്കഴിഞ്ഞു.
മത്സരം ടൈ ആയാല്‍
സെമി ഫൈനല്‍, ഫൈനല്‍ പോരാട്ടങ്ങളില്‍ മത്സരം ടൈ ആയാല്‍ ടി20 ക്രിക്കറ്റിലേതിന് സമാനമായി ഏകദിന ക്രിക്കറ്റിലും സൂപ്പര്‍ ഓവര്‍ അവതരിക്കും. മഴ കാരണം മത്സരദിവസം സൂപ്പര്‍ ഓവര്‍ പൂര്‍ത്തിയാക്കാനാവാതിരുന്നാല്‍ റിസര്‍വ് ദിവസം സൂപ്പര്‍ ഓവര്‍ പൂര്‍ത്തിയാക്കും.
- Tags ICC World Cup 2019
- ODI World Cup
- CWC19
- World Cup
- World Cup Updates
- World Cup Prediction
- Cricket World Cup
- England and Wales 2019
- ICC Cricket World Cup
- Cricket News
- Cricket Live
- Cricket Updates
- Cricket
- ICC Men's Cricket World Cup
- ICC World Cup
- Indian Cricket Team
- Sports
- ICC World Cup 2019 Live Updates
- World Cup 2019 England
- ലോകകപ്പ് 2019
- ക്രിക്കറ്റ് ലോകകപ്പ്
- ഏകദിന ലോകകപ്പ്
- ഐസിസി ലോകകപ്പ്
- ക്രിക്കറ്റ് വാര്‍ത്തകള്‍
- ക്രിക്കറ്റ് അപ്ഡേറ്റ്സ്