കാത്തിരിപ്പിന് അവസാനം; ലോകകപ്പില്‍ ഇന്ത്യ ഓറഞ്ച് ജേഴ്സി ധരിച്ചിറങ്ങുന്നത് ഈ ടീമിനെതിരെ

ടെലിവിഷന്‍ സംപ്രേക്ഷണമുള്ള ഐസിസി ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്ന ആതിഥേയരൊഴികെയുള്ള എല്ലാ രാജ്യങ്ങള്‍ക്കും ഹോം, എവേ ജേഴ്സികള്‍ വേണമെന്ന് നിര്‍ബന്ധമാണ്. ഇംഗ്ലണ്ട് ആതിഥേയരാണെന്നതിനാല്‍ അവര്‍ക്ക് സാധാരണ ജേഴ്സി തന്നെ ധരിച്ചിറങ്ങാനാവും.

ICC World Cup 2019 India players to wear orange jerseys against this team in World Cup

സതാംപ്ടണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ രണ്ടാം ജേഴ്സിയായ ഓറഞ്ച് നിറത്തിലുള്ള ജേഴ്സിക്കായുള്ള ആരാധകരുടെ കാത്തിരിപ്പിന് ഒടുവില്‍ വിരാമമാകുന്നു. ജൂണ്‍ 30ന് ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിലാവും ഇന്ത്യ ഓറഞ്ച് ജേഴ്സി ധരിച്ചിറങ്ങുയെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ നീലക്കുപ്പായത്തില്‍ മാത്രം കണ്ട ടീം ഇന്ത്യയെ അന്ന് ഓറഞ്ച് ജേഴ്സിയില്‍ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ടെലിവിഷന്‍ സംപ്രേക്ഷണമുള്ള ഐസിസി ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്ന ആതിഥേയരൊഴികെയുള്ള എല്ലാ രാജ്യങ്ങള്‍ക്കും ഹോം, എവേ ജേഴ്സികള്‍ വേണമെന്ന് നിബന്ധന ഐസിസി കര്‍ശനമാക്കിയിരുന്നു. ഇംഗ്ലണ്ട് ആതിഥേയരാണെന്നതിനാല്‍ അവര്‍ക്ക് നീല ജേഴ്സി തന്നെ ധരിച്ചിറങ്ങാനാവും. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഓറഞ്ച് ജേഴ്സി ധരിച്ചിറങ്ങാനുള്ള തീരുമാനമെടുത്തത്.

ഓറഞ്ച് ജേഴ്സിയിലെ കോളറില്‍ നീല സ്ട്രിപ്പുമുണ്ടാകും. നൈക്കിയാണ് ഇന്ത്യയുടെ കിറ്റ് സ്പോണ്‍സര്‍മാര്‍. പുതിയ ജേഴ്സിയെക്കുറിച്ച് നൈക്കി ഇതുവരെ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ആഴ്ച മാത്രമാണ് ഇന്ത്യന്‍ ടീം അംഗങ്ങളും പുതിയ ജേഴ്സി കണ്ടത് എന്നാണ് റിപ്പോര്‍ട്ട്. ലോകകപ്പില്‍ പങ്കെടുക്കുന്ന ഭൂരിഭാഗം ടീമുകളും അവരുടെ ഹോം എവേ ജേഴ്സി കിറ്റുകള്‍ നേരത്തെ പുറത്തിറക്കിയപ്പോഴും ഇന്ത്യന്‍ ടീം ഇതുവരെ ഇക്കാര്യത്തില്‍ ഒന്നും പറഞ്ഞിരുന്നില്ല.

ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യ 22ന് അഫ്ഗാനെയും 27ന് വെസ്റ്റ് ഇന്‍ഡീസിനെയും നേരിടും. ഈ മത്സരങ്ങളില്‍ പതിവ് നീല ജേഴ്സി ധരിച്ചാവും ഇന്ത്യ ഇറങ്ങുകയെന്നാണ് സൂചന. അഫ്ഗാന്‍ ടീമിന്റെ ജേഴ്സിയുടെ നിറവും കടും നീലയാണ്. എന്നാല്‍ അഫ്ഗാനെതിരെയല്ല ഇംഗ്ലണ്ടിനെതിരെ ആണ് ഇന്ത്യ ഓറഞ്ച് ജേഴ്സി ധരിച്ചിറങ്ങുക എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഫുട്ബോളിലെ മാതൃക പിന്തുടര്‍ന്നാണ് ഐസിസി ടീമുകള്‍ക്ക് ഹോം എവേ ജേഴ്സികള്‍ ഏര്‍പ്പെടുത്തിയത്.

Latest Videos
Follow Us:
Download App:
  • android
  • ios