ഷാക്കിബിനെ വീഴ്ത്തി ഹാര്‍ദിക്; വിജയത്തിലേക്ക് അതിവേഗം മുന്നേറി ഇന്ത്യ

മിന്നുന്ന ഫോമിലുള്ള ഷാക്കിബ് അല്‍ ഹസനും പുറത്തായതോടെ തോല്‍വി ഏകദേശം ഉറപ്പിച്ചിരിക്കുകയാണ് ബംഗ്ലാദേശ്. 74 പന്തില്‍ 66 റണ്‍സെടുത്താണ് താരം പുറത്തായത്.

india vs bangladesh live updates bangladesh batting 35 overs

ബര്‍മിംഗ്ഹാം: ഒറ്റയാള്‍ പോരാട്ടം നടത്തിയ ഷാക്കിബ് അല്‍ ഹസനും വീണതോടെ ഇന്ത്യക്കെതിരെ തോല്‍വി മുന്നില്‍ കണ്ട് ബംഗ്ലാദേശ്. ഇന്ത്യ മുന്നോട്ട് വച്ച 315 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശിന് ആറ് വിക്കറ്റുകള്‍ നഷ്ടമായി. മിന്നുന്ന ഫോമിലായിരുന്ന ഷാക്കിബ് 74 പന്തില്‍ 66 റണ്‍സെടുത്താണ് പുറത്തായത്.

കളി പുരോഗമിക്കുമ്പോള്‍ 35 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് എന്ന നിലയിലാണ് ബംഗ്ലാദേശ്. സാബിര്‍ റഹ്മാനൊപ്പം മുഹമ്മദ് സെെഫുദ്ദീന്‍ ആണ് ക്രീസില്‍. നേരത്തെ, മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശിന് പതിഞ്ഞ തുടക്കമാണ് ലഭിച്ചത്. ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും നടത്തിയ പേസ് ആക്രമണത്തില്‍ ആദ്യ ഓവറുകളില്‍ അധികം റണ്‍സ്  കണ്ടെത്താനാകാതെ വിഷമിച്ച ബംഗ്ലാദേശിന് തമീം ഇക്ബാലിന്‍റെ വിക്കറ്റ് നഷ്ടമായതാണ് ആദ്യ ആഘാതമായത്.

ഷമിയുടെ മുന്നില്‍ തമീമിന്‍റെ പ്രതിരോധം തകര്‍ന്നതോടെ വിക്കറ്റ് തെറിക്കുകയായിരുന്നു. പിന്നീട് ഷാക്കിബിനൊപ്പം സൗമ്യ സര്‍ക്കാര്‍ പിടിച്ച് നില്‍ക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും അതും അധികം നീണ്ടില്ല. ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ വിരാട് കോലിക്ക് ക്യാച്ച് നല്‍കിയാണ് സൗമ്യ സര്‍ക്കാര്‍ മടങ്ങിയത്. തമീം 22 റണ്‍സെടുത്തപ്പോള്‍ 33 റണ്‍സായിരുന്നു സൗമ്യ സര്‍ക്കാരിന്‍റെ സമ്പാദ്യം.

പിന്നീടെത്തിയ മുഷ്ഫിഖുര്‍ റഹീമിനും ലിറ്റണ്‍ ദാസിനും നല്ല തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാനായില്ല. മുഷ്ഫിഖുറിനെ ചഹാലും ലിറ്റണ്‍ ദാസിനെ ഹാര്‍ദിക് പാണ്ഡ്യയും തിരികെ ഡ്രെസിംഗ് റൂമിലേക്ക് മടക്കി. മൊസദെക് ഹുസെെനെ ബുമ്ര ബൗള്‍ഡും ചെയ്തതോടെ കളി ഇന്ത്യയുടെ വരുതിലായി. ഒപ്പം, പൊരുതി നിന്ന ഷാക്കിബിനെ ദിനേശ് കാര്‍ത്തിക്കിന്‍റെ കെെകളില്‍ എത്തിച്ച് ഹാര്‍ദിക് പാണ്ഡ്യ ബംഗ്ലാ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി. 

നേരത്തെ രോഹിത് ശര്‍മ നേടിയ ശതകത്തിന്‍റെയും കെ എല്‍ രാഹുലിന്‍റെ അര്‍ധ സെഞ്ചുറിയുടെയും ഋഷഭ് പന്തിന്‍റെ വെടിക്കെട്ടിന്‍റെയും ബലത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സാണ് ആദ്യ ബാറ്റിംഗില്‍ ഇന്ത്യ കുറിച്ചത്.

ബംഗ്ലാദേശിന് വേണ്ടി മുസ്താഫിസുര്‍ റഹ്മമാന്‍ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി അതിഗംഭീര തുടക്കമാണ് രോഹിത് ശര്‍മ- കെ എല്‍ രാഹുല്‍ സഖ്യം നല്‍കിയത്. 90 പന്തില്‍ രോഹിത് സെഞ്ചുറി നേട്ടം സ്വന്തമാക്കി. ഇതിന് പിന്നാലെ വമ്പനടികള്‍ തുടരുന്നതിനിടെയാണ് സൗമ്യ സര്‍ക്കാരിന്‍റെ പന്തില്‍ രോഹിത് വീഴുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios