ആ ആറ് സിക്‌സുകള്‍ എന്നെ ഒരു യോദ്ധാവാക്കിയെന്ന് സ്റ്റുവര്‍ട്ട് ബ്രോഡ്; ആശംസകളുമായി യുവരാജ് സിംഗ്

ഓവല്‍ വേദിയാവുന്ന അഞ്ചാം ആഷസ് ടെസ്റ്റോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് എക്കാലത്തെയും മികച്ച ടെസ്റ്റ് പേസര്‍മാരിലൊരാളായ സ്റ്റുവര്‍ട്ട് ബ്രോഡ് ഇന്നലെ പ്രഖ്യാപിക്കുകയായിരുന്നു.

yuvraj singh sends wishes to stuart broad after he announces retirement saa

മൊഹാലി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന സ്റ്റുവര്‍ട്ട് ബ്രോഡിന് ആശംസകളുമായി യുവരാജ് സിംഗ് രംഗത്തെത്തിയിരുന്നു. അവിസ്വസനീയ ടെസ്റ്റ് കരിയറിന് ഉടമയായ ബ്രോഡ് എല്ലാവരും ഭയപ്പെടുന്ന ടെസ്റ്റ് ബൗളറാണ്. ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്റെ സമീപനവും നിശ്ചയദാര്‍ഢ്യവും ഏറെ പ്രചോദനമാണെന്നും യുവരാജ് പറഞ്ഞു. 2007ലെ ട്വന്റി 20 ലോകകപ്പില്‍ ബ്രോഡിനെതിരെ യുവരാജ് ഓവറിലെ ആറ് പന്തും സിക്‌സര്‍ പറത്തിയിരുന്നു. ക്രിക്കറ്റ് കരിയര്‍ തന്നെ അവസാനിക്കുമായിരുന്ന തിരിച്ചടിയില്‍ നിന്ന് കരകയറിയ ബ്രോഡ് ടെസ്റ്റില്‍ 600 വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ബൗളറായാണ് വിരമിക്കുന്നത്.

അതേസമയം, ബ്രോഡ് ആറ് സിക്‌സുകള്‍ വഴങ്ങിയ നിമിഷം ഓര്‍ത്തെടുത്തു. ''ഏറെ ബുദ്ധിമുട്ട് അനുഭവിച്ച സമയമായിരുന്നു അത്. എന്റെ കരിയര്‍ പോലും തീര്‍ന്ന് പോകുമെന്നുള്ള ചിന്ത ഉള്‍പ്പെടെ എനിക്കുണ്ടായി. എന്നാല്‍ ഞാന്‍ തയ്യാറെടുപ്പുകള്‍ പെട്ടന്നാക്കി. ഇനിയൊരിക്കല്‍ കൂടി അങ്ങനെ സംഭവിക്കരുതെന്ന് ശപഥമെടുത്തു. ഒരു യോദ്ധാവിന്റെ വീര്യം എന്നിലുണ്ടായിരുന്നു. തിരിച്ചുവരവിന് അന്നത്തെ ആറ് സിക്‌സുകള്‍ എനിക്ക് ധൈര്യം പകര്‍ന്നു.'' ബ്രോഡ് പറഞ്ഞു.

ഓവല്‍ വേദിയാവുന്ന അഞ്ചാം ആഷസ് ടെസ്റ്റോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് എക്കാലത്തെയും മികച്ച ടെസ്റ്റ് പേസര്‍മാരിലൊരാളായ സ്റ്റുവര്‍ട്ട് ബ്രോഡ് ഇന്നലെ പ്രഖ്യാപിക്കുകയായിരുന്നു. 167 ടെസ്റ്റില്‍ നിന്ന് 602 വിക്കറ്റുമായി എക്കാലത്തെയും മികച്ച പേസര്‍മാരില്‍ ഒരാളെന്ന ഖ്യാതി ബ്രോഡിനുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ പേസറാണ്. അഞ്ച് മത്സരങ്ങളുടെ ആഷസില്‍ ഇക്കുറി ഒരിന്നിംഗ്സ് അവസാനിക്കേ 20 വിക്കറ്റുമായി ഫോമിന്റെ ഉയരത്തില്‍ നില്‍ക്കുമ്പോഴാണ് ബ്രോഡിന്റെ വിരമിക്കല്‍ എന്നത് ഏവരേയും ഞെട്ടിച്ചു. 

പഴയ പന്ത് മാറ്റി, പകരമെത്തിയത് 'ന്യൂ ബോള്‍'! പിന്നാലെ ഓസീസിന് മൂന്ന് വിക്കറ്റ് നഷ്ടം! ആഷസില്‍ വിവാദം

2007 ഡിസംബറില്‍ ശ്രീലങ്കയ്ക്കെതിരെ ആയിരുന്നു ബ്രോഡിന്റെ ടെസ്റ്റ് അരങ്ങേറ്റം. 2015ല്‍ ഓസ്ട്രേലിയക്കെതിരെ ട്രെന്റ് ബ്രിഡ്ജില്‍ 15 റണ്‍സിന് എട്ട് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം. 2011ല്‍ ഇന്ത്യക്കെതിരെ 5.1 ഓവറില്‍ 5 റണ്‍സിന് 5 വിക്കറ്റ് വീഴ്ത്തിയതും ശ്രദ്ധേയം. 121 ഏകദിനങ്ങളും 56 ട്വന്റി 20കളും കളിച്ച താരം നേരത്തെ തന്നെ ഇരു ഫോര്‍മാറ്റുകളില്‍ നിന്ന് മാറിനിന്നിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios