15 വർഷമായി ഒരേ ഭക്ഷണം, ഒരേ ദിനചര്യ; ജീവിതത്തിലുണ്ടായ മാറ്റം ഞെട്ടിക്കുന്നതെന്ന് യുവാവ് 

വർഷങ്ങളായി ഒരേ രീതിയിലുള്ള വസ്ത്രങ്ങളാണ് ധരിക്കുന്നത്. കൂടാതെ ഒരേ നിറത്തിലും ഒരേ രീതിയിലും ഉള്ള ചെരിപ്പുകളും ഉപയോഗിക്കുന്നു. കൂടാതെ, ഷേവിംഗ്, അലക്കൽ, നഖം ട്രിം ചെയ്യൽ എന്നിവ ഉൾപ്പെടെയുള്ള  ദിനചര്യകൾ കൃത്യമായി എപ്പോൾ ചെയ്യണമെന്ന് നിശ്ചയിച്ചുറപ്പിച്ചിട്ടുണ്ട്.

Japanese man Go Kita eating same food and following same routines for 15 years

ഒരു ദശാബ്ദത്തിലേറെയായി സ്ഥിരമായ ദിനചര്യകൾ പിന്തുടരുകയും ഒരേ ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് തന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെ കുറിച്ചു പറയുകയാണ് ഒരു ജപ്പാൻകാരൻ. അത് ഓരോ ദിവസവും വ്യത്യസ്തമായ തീരുമാനങ്ങൾ എടുക്കാനുള്ള തൻറെ മാനസിക സമ്മർദ്ദം ഇല്ലാതാക്കി എന്നാണ് ഇയാൾ പറയുന്നത്. പ്രലോഭനങ്ങളിൽ വഴുതിവീഴാതെ തൻറെ മനസ്സിനെ കൃത്യമായി പിടിച്ചുനിർത്താനുള്ള ശേഷി ഇതിലൂടെ താൻ നേടി എന്നും ഇദ്ദേഹം അവകാശവാദമുന്നയിക്കുന്നു. 

സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഇൻഫോർമേഷൻ ഇൻഡസ്ട്രിയിൽ ജോലിചെയ്യുന്ന 38 -കാരനായ ഗോ കിറ്റ ആണ് കഴിഞ്ഞ 15 വർഷക്കാലമായി എല്ലാദിവസവും ഒരേ ദിനചര്യകൾ പിന്തുടരുകയും ഒരേ ഭക്ഷണം കഴിക്കുകയും ചെയ്യുന്നത്. 

പഠനങ്ങൾ സൂചിപ്പിക്കുന്നത് ഓരോ ദിവസവും വ്യക്തികൾ 35,000 വരെ തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്നാണ്. തുടർച്ചയായി ഇത്തരത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് വ്യക്തികളെ അമിതമായ മാനസിക തളർച്ചയിലേക്ക് നയിച്ചേക്കാം എന്നും പഠനം പറയുന്നു. ഇത്തരത്തിൽ മാനസിക തളർച്ച സംഭവിച്ചാൽ എടുക്കുന്ന തീരുമാനങ്ങൾ തെറ്റിപ്പോകാനും യുക്തിരഹിതമായ തീരുമാനങ്ങൾ എടുക്കുന്നതിൽ പരാജയപ്പെടുന്നതിനും കാരണമായേക്കാം എന്നുമാണ് മാനസികാരോഗ്യ വിദഗ്ധർ പറയുന്നത്. 

15 വർഷം മുമ്പ് കിറ്റ ആദ്യമായി ജോലിയിൽ പ്രവേശിച്ചപ്പോൾ, ജോലിയിൽ നേരിടേണ്ടി വന്ന തീരുമാനങ്ങളുടെ ബാഹുല്യം അയാൾക്ക് മാനസിക സമ്മർദ്ദം ഉണ്ടാക്കിയിരുന്നു. അതോടെയാണ് തൻറെ വ്യക്തിജീവിതത്തിലെ തിരഞ്ഞെടുപ്പുകൾ ലഘൂകരിക്കാൻ ഇദ്ദേഹം തീരുമാനിച്ചത്. അതിനായി കിറ്റ പ്രചോദനം ഉൾക്കൊണ്ടത് മുൻ  ജാപ്പനീസ് ബേസ്ബോൾ താരം ഇച്ചിറോ സുസുക്കിയിൽ നിന്നായിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം വർഷങ്ങളായി കർശനമായ ദിനചര്യ പിന്തുടരുന്ന വ്യക്തിയാണ് സുസുക്കി. എല്ലാദിവസവും ഒരേ ഭക്ഷണം കൃത്യസമയത്ത് കഴിക്കുക, കൃത്യമായ സമയങ്ങളിൽ വ്യായാമം, കളികൾക്കിടയിൽ കൃത്യമായി ഇടവേളകളിൽ കുളി എന്ന് തുടങ്ങി എല്ലാം ഒരേ രീതിയിലാണ് സുസുക്കി പിന്തുടർന്ന് വന്നത്. ഇത്തരത്തിൽ ഒരു ജീവിതരീതി പിന്തുടർന്നത് സുസുക്കിയെ പരിശീലനത്തിലും ഗെയിമുകളിലും കൃത്യമായി ഫോക്കസ് ചെയ്യുന്നതിനും വിജയങ്ങൾ നേടിയെടുക്കുന്നതിനും സഹായിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

സുസുക്കിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട കിറ്റ ഭക്ഷണത്തിൻറെ കാര്യത്തിൽ പുലർത്തുന്ന അതേ ചിട്ട തന്നെയാണ് വസ്ത്രത്തിന്റെ കാര്യത്തിലും മറ്റ് ജീവിതചര്യകളുടെ കാര്യത്തിലും പിന്തുടരുന്നത്. വർഷങ്ങളായി ഒരേ രീതിയിലുള്ള വസ്ത്രങ്ങളാണ് ധരിക്കുന്നത്. കൂടാതെ ഒരേ നിറത്തിലും ഒരേ രീതിയിലും ഉള്ള ചെരിപ്പുകളും ഉപയോഗിക്കുന്നു. കൂടാതെ, ഷേവിംഗ്, അലക്കൽ, നഖം ട്രിം ചെയ്യൽ എന്നിവ ഉൾപ്പെടെയുള്ള  ദിനചര്യകൾ കൃത്യമായി എപ്പോൾ ചെയ്യണമെന്ന് നിശ്ചയിച്ചുറപ്പിച്ചിട്ടുണ്ട്.

വ്യക്തിപരമായ തിരഞ്ഞെടുപ്പുകൾ കുറയ്ക്കുന്നതിലൂടെ, തന്റെ മാനസിക ഭാരം കുറഞ്ഞതായും അത് ജോലിയിൽ കൂടുതൽ ഫലപ്രദമായ തീരുമാനങ്ങൾ എടുക്കുന്നതിൽ തന്നെ സഹായിച്ചതായും ആണ് കിറ്റ വെളിപ്പെടുത്തുന്നത്. 

(ചിത്രം പ്രതീകാത്മകം)

കൂട്ടത്തിലൊരാൾ കരടിയായി, നാല് കൂട്ടുകാരും ചേര്‍ന്ന് പ്ലാന്‍ ചെയ്തു, പക്ഷേ പൊളിഞ്ഞു, ഒടുവില്‍ അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios