Asianet News MalayalamAsianet News Malayalam

കോലി വീണ്ടും സംപൂജ്യന്‍! താരത്തിന്റെ അക്കൗണ്ടിലായത് ഒട്ടും ആഗ്രഹിക്കാത്ത റെക്കോഡ്, കൂട്ടിന് സൗത്തി

ഏറ്റവും കൂടുതല്‍ തവണ ഡക്കായ ബാറ്റര്‍ കോലി തന്നെയെന്ന് പറയാം. ഇക്കാര്യത്തില്‍ രോഹിത് ശര്‍മ മൂന്നാം സ്ഥാനത്തുണ്ട്.

virat kohli creates unwanted record in test cricket after duck against new zealand
Author
First Published Oct 17, 2024, 1:55 PM IST | Last Updated Oct 17, 2024, 2:47 PM IST

ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരെ ഒന്നാം ടെസ്റ്റില്‍ റണ്‍സെടുക്കാതെ പുറത്തായിരുന്നു വിരാട് കോലി. ഒമ്പത് പന്തുകള്‍ മാത്രമായിരുന്നു കോലിയുടെ ആയുസ്. വില്യം ഒറൗര്‍ക്കെയുടെ പന്തില്‍ ലെഗ് ഗള്ളിയില്‍ ഗ്ലെന്‍ ഫിലിപ്‌സിന് ക്യാച്ച് നല്‍കിയാണ് കോലി മടങ്ങുന്നത്. ഇന്റര്‍നാഷണല്‍ കരിയറില്‍ 38-ാം തവണയാണ് കോലി റണ്‍സെടുക്കാതെ പുറത്താവുന്നത്. നിലവില്‍ ക്രിക്കറ്റില്‍ സജീവമായ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ സംപൂജ്യനായ താരം കോലി തന്നെ. ന്യൂസിലന്‍ഡ് താരം ടിം സൗത്തി കോലിക്കൊപ്പമുണ്ട്. 

സജീവ ക്രിക്കറ്റര്‍മാരില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കായ ബാറ്റര്‍ കോലി തന്നെയെന്ന് പറയാം. ഇക്കാര്യത്തില്‍ രോഹിത് ശര്‍മ മൂന്നാം സ്ഥാനത്തുണ്ട്. 33 തവണ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഡക്കായി. ഇംഗ്ലണ്ട് തരാം ജോണി ബെയര്‍സ്‌റ്റോ (32) നാലാം സ്ഥാനത്ത്. സഹീര്‍ ഖാന്‍ (43), ഇശാന്ത് ശര്‍മ (40) എന്നിവരാണ് ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ താരങ്ങള്‍. ഹര്‍ഭജന്‍ സിംഗ് (37), അനില്‍ കുംബ്ലെ (35) എന്നിവരാണ് കോലിക്ക് പിന്നില്‍. അതേസമയം, ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ താരം മുന്‍ ശ്രീലങ്കന്‍ താരം സനത് ജയസൂര്യയാണ്. 50 തവണ അദ്ദേഹം റണ്‍സെടുക്കാതെ പുറത്തായി. മഹേല ജയവര്‍ധനെ (44), ക്രിസ് ഗെയ്ല്‍ (43), യൂനിസ് ഖാന്‍ (42), റിക്കി പോണ്ടിംഗ് (39) എന്നിവര്‍ കോലിക്ക് മുന്നിലുണ്ട്. 

എടാ, പിന്നെ ഇങ്ങനെയൊന്നുമല്ലെടാ! ന്യൂസിലന്‍ഡിനെതിരെ വിക്കറ്റ് വലിച്ചെറിഞ്ഞ രോഹിത്തിന് ട്രോള്‍ -വീഡിയോ

താരങ്ങളെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ ബെംഗളൂരു ടെസ്റ്റില്‍ ഇന്ത്യ 46ന് എല്ലാവരും പുറത്തായിരുന്നു. ഹോം ഗ്രൗണ്ടില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചെറിയ സ്‌കോറാണിത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യയെ അഞ്ച് വിക്കറ്റ് നേടിയ മാറ്റ് ഹെന്റി നാല് വിക്കറ്റ് വീഴ്ത്തിയ വില്യം ഒറൗര്‍ക്കെ എന്നിവരാണ് തകര്‍ത്തത്. 20 റണ്‍സ് നേടിയ റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 13 റണ്‍സ് നേടി യശസ്വി ജയ്‌സ്വാളാണ് രണ്ടക്കം കണ്ട മറ്റൊരു താരം. കോലി ഉള്‍പ്പെടെ അഞ്ച് താരങ്ങള്‍ റണ്‍സെടുക്കാതെ പുറത്തായി.

Latest Videos
Follow Us:
Download App:
  • android
  • ios